©️ അറിവിന്റെ ലോകം
👇To join this group👇
●▬▬▬▬▬▬▬▬▬▬▬▬▬●
സിറിയയിലുണ്ടായ അതിശക്തമായ ഭൂചലനത്തില്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് അമ്മയുമായുള്ള പൊക്കിള്‍ക്കൊടി ബന്ധം അറ്റുപോകാത്ത നവജാത ശിശുവിനെ രക്ഷിച്ചു. ഭൂകമ്പം നടന്ന സ്ഥലത്തുനിന്ന് കുഞ്ഞിന്റെ കരച്ചില്‍ കേട്ടാണ് നാട്ടുകാര്‍ ഉള്‍പ്പെടെയുള്ള രക്ഷാപ്രവര്‍ത്തകര്‍ എത്തിയത്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കിടന്നാണ് യുവതി കുട്ടിക്ക് ജന്മം നല്‍കിയതെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു. കുട്ടിയെ അഫ്രിനിലെ ആരോഗ്യ കേന്ദ്രത്തിലെ ഇന്‍ക്യുബേറ്ററിലേക്ക് മാറ്റി. കുട്ടിയുടെ അമ്മയെ രക്ഷിക്കാനായില്ല.
ഇതുവരെ 7800ലധികം ആളുകളാണ് തുര്‍ക്കിയിലെയും സിറിയയിലെയും ഭൂചലനത്തില്‍ മരിച്ചെതെന്നാണ് റിപ്പോര്‍ട്ട്. അതിശക്തമായ മഴയും മഞ്ഞുവീഴ്ചയും തുര്‍ക്കിയിലെ രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. മരണനിരക്ക് കുത്തനെ ഉയര്‍ന്നേക്കാമെന്ന് ലോകാരോഗ്യ സംഘടന സൂചന നല്‍കി. അദാന കേന്ദ്രീകരിച്ചാണ് നിലവില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കുന്നത്. ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടെത്തിയവര്‍ക്ക് വേണ്ടി ക്യാമ്പുകള്‍ തയ്യാറാക്കിയിരിക്കുന്നതും അദാനയിലാണ്.
അതേസമയം, അമേരിക്കയും ഇന്ത്യയും അടക്കം 45 രാജ്യങ്ങള്‍ തെരച്ചിലിനും രക്ഷാപ്രവര്‍ത്തനത്തിനും സഹായം വാഗ്ദാനം ചെയ്തതായി തുര്‍ക്കി പ്രസിഡന്റ് തയ്യിബ് എര്‍ദോഗന്‍ അറിയിച്ചു. ഇന്ത്യയില്‍ നിന്ന് പുറപ്പെട്ട എന്‍ഡിആര്‍എഫ് സംഘം അദാനയില്‍ ക്യാമ്പ് ചെയ്യുകയാണ്. ഇവിടെ നിന്ന് മറ്റു പ്രദേശങ്ങളിലേക്ക് രക്ഷാപ്രവര്‍ത്തനത്തിന് പോകാനാണ് നൂറുപേര്‍ അടങ്ങിയ സംഘത്തിന്റെ തീരുമാനം.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*
*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*
*"അറിവിന്റെ ലോകം" ത്തിന്റെ ഭാഗമാകുവാനായി ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*
*1.👇🏻@WhatsApp👇🏻*
*Group 26 👇*
*Group 24 👇*
*2.👇@Telegram👇*
*_3.👇facebook Page👇_*
https://www.facebook.com/All.In.One.Kit
_*Admin panel✍*_
[ _An Informative Group Of network_ ...]
No comments:
Post a Comment