രണ്ടു വര്‍ഷവും നിയന്ത്രണങ്ങളോടെ കര്‍മ്മങ്ങള്‍ മാത്രമായിരുന്നു നടന്നിരുന്നത്. ഈ വര്‍ഷം നിയന്ത്രണങ്ങളില്ല.അതുകൊണ്ട് തന്നെ ആഘോഷങ്ങളുടെ മാറ്റ് കൂടും. ഇന്ന് മുതല്‍ മൂന്ന് ദിവസം വന്‍ ഭക്തജനതിരക്കാണ് പ്രതീക്ഷിക്കുന്നത്. ബലിതര്‍പ്പണത്തിനായി 116 ബലിത്തറകള്‍ ഒരുക്കിയിട്ടുണ്ട് .
ക്ഷേത്രകര്‍മ്മങ്ങള്‍ക്ക് മേല്‍ശാന്തി മുല്ലപ്പള്ളി ശങ്കരന്‍ നമ്ബൂതിരി കാര്‍മ്മികത്വം വഹിക്കും. ദേവസ്വംബോര്‍ഡും നഗരസഭയും റൂറല്‍ ജില്ലാ പൊലീസുമാണ് ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ആലുവ മുന്‍സിപ്പല്‍ ചെയര്‍മാന്‍,കലക്ടര്‍ രേണുരാജ് ഐഎഎസ് അടക്കമുള്ളവര്‍ എന്നിവര്‍ മണപ്പുറത്തെത്തി ക്രമീകരണങ്ങള്‍ വിലയിരുത്തി. ശിവരാത്രിയുടെ അനുബന്ധിച്ച് ആലുവയില്‍ ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൊച്ചി മെട്രോയും ദക്ഷിണ റെയില്‍വേയും രാത്രി സ്പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് നടത്തും.
No comments:
Post a Comment