Saturday, February 18, 2023

സ്‌കൂളുകളില്‍ 5906 അദ്ധ്യാപകരെ നിയമിക്കാന്‍ ശുപാര്‍ശ

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

സംസ്ഥാനത്ത് അദ്ധ്യാപക നിയമനം കാത്തിരിക്കുന്നവര്‍ക്ക് ശുഭവാര്‍ത്ത. പുതുതായി 5906 അദ്ധ്യാപകരെ നിയമിക്കാന്‍ ശുപാര്‍ശ. 2313 സ്‌കൂളുകളിലായാണ് 5906 പുതിയ തസ്തികകള്‍ക്ക് വിദ്യാഭ്യാസ വകുപ്പ് ശുപാര്‍ശ നല്‍കിയിരിക്കുന്നത്. നാല് വര്‍ഷത്തിനു ശേഷമാണ് തസ്തിക നിര്‍ണയം നടക്കുന്നത്. 2022-23 അധ്യയന വര്‍ഷത്തിലെ തസ്തിക നിര്‍ണയം പൂര്‍ത്തിയായതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ആകെ സൃഷ്ടിക്കേണ്ട അധിക തസ്തികളുടെ എണ്ണം 2313 സ്‌കൂളുകളില്‍ നിന്നും 6005 ആണ്. 1106 സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിന്നായി 3080 തസ്തികകളും 1207 എയിഡഡ് സ്‌കൂളുകളില്‍ നിന്നായി 2925 തസ്തികകളുമാണ് സൃഷ്ടിക്കേണ്ടത്. ഇതില്‍ അദ്ധ്യാപക തസ്തിക 5906 ഉം അനധ്യാപക തസ്തിക 99-ഉം ആണെന്ന് പൊതുവിദ്യാഭ്യാസ, തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവന്‍ കുട്ടിയുടെ ഓഫീസ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ഏറ്റവും കൂടുതല്‍ അധിക തസ്തികകള്‍ സൃഷ്ടിക്കേണ്ട ജില്ല മലപ്പുറമാണ്. സര്‍ക്കാര്‍ മേഖലയില്‍ 694-ഉം എയ്ഡഡ് മേഖലയില്‍ 889-ഉം തസ്തികകള്‍ ആണ് മലപ്പുറത്ത് സൃഷ്ടിക്കേണ്ടത്. ഏറ്റവും കുറവ് അധിക തസ്തികകള്‍ സൃഷ്ടിക്കേണ്ട ജില്ല പത്തനംതിട്ടയാണ്, 62 തസ്തികകള്‍. എച്ച്‌.എസ്.ടി, സര്‍ക്കാര്‍  740, എയിഡഡ് 568 യു.പി.എസ്.ടി, സര്‍ക്കാര്‍  730, എയിഡഡ് 737
എല്‍.പി.എസ്.ടി, സര്‍ക്കാര്‍ 1086, എയിഡഡ് 978
എല്‍.പി, യു.പി സ്‌കൂളുകളിലെ മറ്റു തസ്തികകള്‍, സര്‍ക്കാര്‍  463, എയിഡഡ് 604.
2019-20 വര്‍ഷം അനുവദിച്ചു തുടര്‍ന്നുവന്നിരുന്നതും 2022-23 വര്‍ഷം തസ്തിക നിര്‍ണയത്തില്‍ നഷ്ടപ്പെട്ടതുമായ തസ്തികകള്‍

സര്‍ക്കാര്‍ - 1638,
എയ്ഡഡ് - 2925.

വിദ്യാര്‍ത്ഥികളുടെ എണ്ണം കൂടിയത് അനുസരിച്ചാണ് തസ്തിക നിര്‍ണയിച്ചിരിക്കുന്നത്. ധനവകുപ്പിന്റെ അംഗീകാരം ലഭിക്കുന്ന മുറക്ക് നിയമന നടപടി ഊര്‍ജ്ജിതമാക്കുമെന്ന് മന്ത്രി വി.ശിവന്‍കുട്ടി വ്യക്തമാക്കി

            

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

No comments:

Post a Comment