©️ അറിവിന്റെ ലോകം
👇To join this group👇
●▬▬▬▬▬▬▬▬▬▬▬▬▬●
2024-ലെ യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ പ്രതിനിധീകരിച്ച് മത്സരരംഗത്ത് ഒരു 'മലയാളി' ഉണ്ടാകുമോ? സാധ്യതകള്‍ തള്ളിക്കളയാനാകില്ല. യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചവരില്‍ കേരളത്തിൽ വേരുകളുള്ള യുവസംരംഭകനും സാമൂഹിക പ്രവര്‍ത്തകനുമായ വിവേക് രാമസ്വാമിയുമുണ്ട്. യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയാകാന്‍ വിവേകും മത്സരിക്കുന്നുണ്ട്. ഫോക്സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് വിവേക് തന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്. 'അമേരിക്ക സ്വത്വപ്രതിസന്ധിക്ക് നടുവിലാണ്. അത് തിരികെ പിടിക്കേണ്ടതുണ്ട്. ഈ രാജ്യത്ത് അതിന്റെ ആദര്‍ശങ്ങള്‍ പുനരുജ്ജീവിപ്പിക്കാന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുകയാണെന്ന് പറയുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. ജീവിതത്തിന്റെ ഓരോ നിമിഷത്തിലും അമേരിക്കയെ തിരികെ കൊണ്ടുവരുന്നതിനായിരിക്കണം മുന്‍ഗണന.' സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച ശേഷം വിവേക് പറഞ്ഞു.
2024-ല്‍ നടക്കുന്ന യു.എസ്. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍നിന്നു സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചവരു
ടെ എണ്ണം ഇതോടെ മൂന്നായി. അതില്‍ രണ്ട് പേര്‍ ഇന്ത്യന്‍ വംശജരും. മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ഇന്ത്യന്‍ വംശജയും ഐക്യരാഷ്ട്രസഭയിലെ യു.എസിന്റെ മുന്‍ സ്ഥാനപതിയുമായിരുന്ന നിക്കി ഹേലി എന്നിവരാണ് വിവേകിന് മുമ്പേ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്. കഴിഞ്ഞ നവംബറില്‍തന്നെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചുകൊണ്ട് ട്രംപാണ് ആദ്യം രംഗത്ത് വന്നത്. ട്രംപിനെ വെല്ലുവിളിച്ചുകൊണ്ട് കഴിഞ്ഞയാഴ്ചയാണ് നിക്കി ഹേലി സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്. ഫ്ലോറിഡ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസ്, മുന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ്, മുന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ തുടങ്ങിയവരും മത്സരംഗത്തുണ്ടായേക്കുമെന്നാണ് കരുതുന്നത്.
നിലവിലുള്ള പ്രസിഡന്റിന്റെ കാലാവധി കഴിയുന്നതിന് ഒരു വര്‍ഷം മുമ്പ് തിരഞ്ഞെടുപ്പ് രംഗം ചൂട് പിടിച്ചു തുടങ്ങും. ഏതാണ്ട് ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്നതാണ് തിരഞ്ഞെടുപ്പ് പ്രക്രിയ. ആദ്യം പാര്‍ട്ടി മെമ്പര്‍മാരുടെ പിന്തുണ തേടണം. ആരാകണം പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥി എന്ന കാര്യത്തില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിയിലും പൊതുജനങ്ങള്‍ക്കിടയിലും ഇതിനകം ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. നിലവിലെ പ്രസിഡന്റ് ജോ ബൈഡണും മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പ്രസിഡന്റാകേണ്ടതില്ല എന്നാണ് അമേരിക്കക്കാരുടെ വികാരമെന്ന തരത്തില്‍ സര്‍വേ ഫലങ്ങള്‍ വന്നതും അടുത്തിടെയാണ്. വര്‍ഷങ്ങളോളം രാഷ്ട്രീയക്കാരായി ഇരിക്കുന്നവരുടെ കുത്തകയല്ല അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് എന്നത് വിവേകിന് പ്രതീക്ഷ നല്‍കുന്നതാണ്. ഡൊണാള്‍ഡ് ട്രംപും നിക്കി ഹാലിയും മൈക്ക് പോംപിയോയുമെല്ലാം അണിനിരക്കുന്ന മത്സരത്തിലേക്കാണ് വിവേക് രാമസ്വാമി കാലെടുത്തുവെച്ചിരിക്കുന്നത്.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*
*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*
*"അറിവിന്റെ ലോകം" ത്തിന്റെ ഭാഗമാകുവാനായി ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*
*1.👇🏻@WhatsApp👇🏻*
*Group 26 👇*
*Group 24 👇*
*2.👇@Telegram👇*
*_3.👇facebook Page👇_*
https://www.facebook.com/All.In.One.Kit
_*Admin panel✍*_
[ _An Informative Group Of network_ ...]
No comments:
Post a Comment