Monday, February 13, 2023

പ്രമേഹരോഗികൾക്കായി ഇതാ മൂന്ന് ഹെൽത്തി ബ്രേക്ക്ഫാസ്റ്റുകൾ

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

പ്രമേഹരോ​ഗികൾ ഭക്ഷണത്തിൽ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം എപ്പോഴും രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയർത്താത്ത ഭക്ഷണമായിരിക്കണം കഴിക്കേണ്ടത്. പ്രമേഹരോഗികൾ നിങ്ങൾ കഴിക്കുന്ന ഭക്ഷണത്തിൽ പ്രത്യേകിച്ച് പ്രഭാതഭക്ഷണത്തിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്. കാരണം ഇത് സമീകൃത ടൈപ്പ് 2 ഡയബറ്റിസ് ഡയറ്റിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് സന്തുലിതമായി നിലനിർത്താൻ സഹായിക്കുന്നു. 
പ്രമേഹത്തിനുള്ള ഭക്ഷണക്രമം തയ്യാറാക്കുന്നതിനും പ്രമേഹത്തിനുള്ള ഭക്ഷണത്തിന്റെ ഭാഗമായി എന്ത് കഴിക്കണം, എന്ത് കഴിക്കരുത് എന്നതിനെക്കുറിച്ചുള്ള ആശയക്കുഴപ്പവും ഭക്ഷണക്രമവും ലളിതമാക്കുന്നതിന് ഉയർന്ന ഫൈബറും കുറഞ്ഞ ഗ്ലൈസെമിക് സൂചികയും ഉള്ള രണ്ട് പ്രധാനപ്പെട്ട ബ്രേക്ക്ഫാസ്റ്റ് റെസിപ്പികളാണ് ന്യൂട്രീഷനിസ്റ്റും ഡയബറ്റിസ് കെയർ കോച്ചുമായ ശിഖ വാലിയ പങ്കുവയ്ക്കുന്നത്.
ഫ്ളാക്സ് സീഡും ഫ്രൂട്ട് സ്മൂത്തിയും...
ആരോഗ്യകരമായ കൊളസ്ട്രോൾ നിലനിർത്താനും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും സഹായിക്കുന്ന ഈ ആരോഗ്യകരമായ പാനീയം രക്തത്തിലെ പഞ്ചസാരയുടെ അളവ് മെച്ചപ്പെടുത്താനും ഇൻസുലിൻ പ്രതിരോധം കുറയ്ക്കാനും സഹായിക്കുന്നു.
വേണ്ട ചേരുവകൾ...
സ്ട്രോബെറി         1 കപ്പ് 
വാഴപ്പഴം                 1 പഴത്തിന്റെ പകുതി
ഫ്ളാക്സ് സീഡ്        2 ടീസ്പൂൺ 
സോയ മിൽക്ക്     1 കപ്പ്
മുകളിൽ പറഞ്ഞിരിക്കുന്ന എല്ലാ ചേരുവകളും നന്നായി പേസ്റ്റാക്കിയെടുക്കുക. തണുപ്പിച്ചതിന് ശേഷം കുടിക്കുക. ഇത് നല്ലൊരു ഹെൽത്തി ബ്രേക്ക് ഫാസ്റ്റാണ്.
റാ​ഗി ഊത്തപ്പം...
റാ​ഗി നാരുകളാൽ സമ്പന്നമായതിനാൽ ദഹനത്തെ സഹായിക്കുന്നു. അതിനാൽ രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാനും സഹായിക്കുന്നു. നല്ലൊരു ഹെൽത്തി ബ്രേക്ക്ഫാസ്റ്റാണ് റാ​ഗി ഊത്തപ്പം...
വേണ്ട ചേരുവകൾ...
റാഗി മാവ്                                                            ½ കപ്പ്  
റവ                                                               2 ടേബിൾസ്പൂൺ 
പച്ചക്കറികൾ അരിഞ്ഞത്                             ½ കപ്പ് 
തൈര്                                                                ½ ടീസ്പൂൺ
കറിവേപ്പില                                                      ½ ടീസ്പൂൺ
കടുക്                                                                 ½ ടീസ്പൂൺ
 ബേക്കിംഗ് സോഡാ                                       ഒരു നുള്ള്
 ഉപ്പ്                                                                     ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം...
എല്ലാ ചേരുവകളും (ബേക്കിംഗ് സോഡയും പച്ചക്കറികളും ഒഴികെ) ഒരു മിനുസമാർന്ന ബാറ്റർ ഉണ്ടാക്കുക. മിശ്രിതം 15-20 മിനിറ്റ് മാറ്റിവയ്ക്കുക. ശേഷം ബേക്കിംഗ് സോഡ ചേർത്ത് ചെറുതായി ഇളക്കുക. ഒരു നോൺ-സ്റ്റിക്ക് പാൻ ചൂടാക്കാൻ വയ്ക്കുക. ബാറ്റർ ആക്കിയ ശേഷം പാനിൽ മാവ് പരത്തി ഒഴിക്കുക. അതിനു മുകളിൽ പച്ചക്കറികൾ വിതറി നന്നായി വേവിക്കുക. ഇരുവശവും വേവിച്ച് തേങ്ങ ചട്ണിക്കൊപ്പം വിളമ്പുക. പ്രമേഹമുള്ളവർക്ക് മികച്ചൊരു ഹെൽത്തി ബ്രേക്ക്ഫാസ്റ്റ് കൂടിയാണിത്.
ചെറിയ ഉള്ളി                   1/2 അരിഞ്ഞത്
കുരുമുളക് പൊടിച്ചത്   1/2 ടീസ്പൂൺ
 മുട്ട                                2 എണ്ണം 
പാൽ                               2 ടീസ്പൂൺ 
 ഉപ്പ്                                 ¾ ടീസ്പൂൺ  
വെണ്ണ                            2 ടീസ്പൂൺ 
തയ്യാറാക്കുന്ന വിധം...
ഒരു നോൺ-സ്റ്റിക്ക് പാനിൽ ഇടത്തരം തീയിൽ 1 ടീസ്പൂൺ വെണ്ണ മെൽറ്റ് ചെയ്യാൻ വയ്ക്കുക.ശേഷം അതിലേക്ക് ഉള്ളി, കുരുമുളക് എന്നിവ 4-5 മിനിറ്റ് വേവിക്കുക. പാൽ, ഉപ്പ്, കുരുമുളക് എന്നിവ ഉപയോഗിച്ച് മുട്ട അടിക്കുക. ശേഷം പച്ചക്കറികൾ അരിഞ്ഞ് അൽപം  ഉപ്പ് വിതറി മാറ്റി വയ്ക്കുക. ശേഷം ചട്ടിയിൽ 1 ടീസ്പൂൺ വെണ്ണ ഉരുക്കുക. ശേഷം മുട്ട മിശ്രിതം ചട്ടിയിൽ 2 മിനിറ്റ് വേവിക്കുക. മുട്ടയുടെ നടുവിൽ പച്ചക്കറി വിതറുക. ശേഷം രണ്ട് മിനിറ്റ് വേവിക്കുക

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

No comments:

Post a Comment