©️ അറിവിന്റെ ലോകം
👇To join this group👇
●▬▬▬▬▬▬▬▬▬▬▬▬▬●
നിര്‍ദിഷ്ട മൈസൂരു-ബെംഗളൂരു 10 വരി അതിവേഗപാതയില്‍ ടോള്‍ ഈടാക്കുന്നത് അടുത്തയാഴ്ച ആരംഭിച്ചേക്കും. നിലവില്‍, നിര്‍മാണം പൂര്‍ത്തിയായ 56 കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള ബെംഗളൂരു-നിദാഘട്ട ഭാഗത്താണ് ടോള്‍ ഈടാക്കുക. കാറുകള്‍ ഉള്‍പ്പെടെയുള്ള ചെറിയ വാഹനങ്ങള്‍ക്ക് 135 രൂപയാണ് ഒരു വശത്തേക്ക് ഈടാക്കാന്‍ ഉദ്ദേശിക്കുന്ന ടോള്‍നിരക്കെന്നാണ് ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ വൃത്തങ്ങള്‍ നല്‍കുന്ന വിവരം.
ബസുകള്‍ക്ക് 460 രൂപയും മറ്റു വലിയവാഹനങ്ങള്‍ക്ക് 750-900 രൂപയുമായിരിക്കും ടോള്‍. ടോള്‍നിരക്ക് സംബന്ധിച്ച് ദേശീയപാത അതോറിറ്റിയുടെ ഭാഗത്തുനിന്ന് ഔദ്യോഗികപ്രഖ്യാപനം വന്നാല്‍ മാത്രമേ അതിവേഗപാതയില്‍ സഞ്ചരിക്കാന്‍ എത്ര പണം മുടക്കണമെന്ന കാര്യത്തില്‍ വ്യക്തതയുണ്ടാകൂ.
അതേസമയം, സ്ഥിരംയാത്രക്കാര്‍ക്ക് ദേശീയപാത അതോറിറ്റി പാസുകള്‍ അനുവദിക്കും. ഒരു മാസം 50 യാത്രകളാണ് പാസുപയോഗിച്ച് നടത്താന്‍ സാധിക്കുക. അതിവേഗപാതയില്‍ ഇരുചക്രവാഹനങ്ങള്‍ക്കും മൂന്നുചക്രവാഹനങ്ങള്‍ക്കും പ്രവേശനമില്ലാത്തതിനാല്‍ ഇവയില്‍നിന്ന് ടോള്‍ ഈടാക്കില്ല. പാതയിലെ സര്‍വീസ് റോഡുകളിലൂടെയാണ് ഇവയ്ക്ക് സഞ്ചരിക്കാന്‍ അനുമതി. ഇരുവശത്തുമായി രണ്ടെണ്ണം വീതമുള്ള സര്‍വീസ് റോഡുകളെ ടോളില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
അതിവേഗപാതയില്‍ മാണ്ഡ്യയിലെ മദ്ദൂര്‍ താലൂക്കിലുള്ള നിദാഘട്ടയില്‍നിന്ന് മൈസൂരുവരെയുള്ള 61 കിലോ മീറ്റര്‍ ഭാഗത്ത് നിര്‍മാണം പുരോഗമിക്കുകയാണ്. മാര്‍ച്ചില്‍ പാതയുടെ ഉദ്ഘാടനം നിശ്ചയിച്ചിരിക്കുന്നതിനാല്‍ ദ്രുതഗതിയിലാണ് നിര്‍മാണപ്രവര്‍ത്തനം. ഈഭാഗത്തുള്ള ശ്രീരംഗപട്ടണ, മാണ്ഡ്യ ബൈപ്പാസുകളുടെ നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*
*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*
*"അറിവിന്റെ ലോകം" ത്തിന്റെ ഭാഗമാകുവാനായി ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*
*1.👇🏻@WhatsApp👇🏻*
*Group 26 👇*
*Group 24 👇*
*2.👇@Telegram👇*
*_3.👇facebook Page👇_*
https://www.facebook.com/All.In.One.Kit
_*Admin panel✍*_
[ _An Informative Group Of network_ ...]
No comments:
Post a Comment