©️ അറിവിന്റെ ലോകം
👇To join this group👇
●▬▬▬▬▬▬▬▬▬▬▬▬▬●
പ്രഥമ വനിതാ പ്രീമിയര്‍ ലീഗ് ട്വന്റി-20 ക്രിക്കറ്റിന്റെ താരലേലത്തില്‍ കേരളത്തിന് അഭിമാനമായി വയനാട്ടുകാരി. മാനന്തവാടി ചോയിമൂല സ്വദേശിനി മിന്നു മണിയെയാണ് 30 ലക്ഷം രൂപയ്ക്ക് ഡല്‍ഹി ക്യാപിറ്റല്‍സ് ടീമിലെടുത്തത്. വനിതാ ഐ.പി.എല്ലിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യമലയാളി എന്ന പദവിയും ഇനി മിന്നു മണിക്ക് സ്വന്തം.
റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, മുംബൈ ഇന്ത്യന്‍സ് എന്നീ ടീമുകളും മിന്നുവിനായി രംഗത്തുണ്ടായിരുന്നു. ഒടുവില്‍ 30 ലക്ഷം രൂപയ്ക്ക് ഡല്‍ഹി ക്യാപിറ്റല്‍സ് താരത്തെ സ്വന്തമാക്കി.
നിലവില്‍ ഇന്‍ര്‍സോണ്‍ വനിതാ ക്രിക്കറ്റ് മത്സരത്തില്‍ ദക്ഷിണമേഖലാ ടീം അംഗമാണ് മിന്നു മണി. ഹൈദരാബാദില്‍ മത്സരത്തില്‍ പങ്കെടുത്തുകൊണ്ടിരിക്കേയാണ് മിന്നുവിനെ ഡല്‍ഹി ക്യാപിറ്റല്‍സ് സ്വന്തമാക്കുന്നത്. ഇന്‍ര്‍സോണ്‍ വനിതാ ക്രിക്കറ്റ് മത്സരത്തില്‍ വെസ്റ്റ് സോണുമായുള്ള മത്സരത്തില്‍ 73 റണ്‍സുമായി നോട്ടൗട്ടാണ് മിന്നു മണിയുടെ നേട്ടം.
മാനന്തവാടി ജി.വി.എച്ച്.എസില്‍ പഠിക്കുമ്പോള്‍ കായികാധ്യാപിക കെ.എം. എല്‍സമ്മയാണ് മിന്നുവിനെ ക്രിക്കറ്റിന്റെ ലോകത്തേക്ക് കൈപിടിച്ചുയര്‍ത്തിയത്. മികവ് തെളിയിച്ചതോടെ ക്രിക്കറ്റ് അക്കാദമിയില്‍ സെലക്ഷനും കിട്ടി. ഒമ്പത്, പത്ത് ക്ലാസുകള്‍ തൊടുപുഴ ക്രിക്കറ്റ് അക്കാദമിയിലും പ്ലസ്വണ്‍, പ്ലസ്ടു ബത്തേരി സര്‍വജന ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും പഠിച്ചു. വഴുതക്കാട് വിമെന്‍സ് കോളേജിലാണ് ബിരുദത്തിനു ചേര്‍ന്നത്. ഇതിനോടകം ഇന്ത്യന്‍ വനിതാ എ ടീം, ചലഞ്ചേഴ്സ് ട്രോഫി ടൂര്‍ണമെന്റില്‍ ഇന്ത്യ ബ്ലൂവിനുവേണ്ടി സീനിയര്‍ വിഭാഗത്തിലും അണ്ടര്‍ 23 വിഭാഗത്തിലും മിന്നു മണി ക്രീസിലിറങ്ങിയിട്ടുണ്ട്. ശ്രീലങ്കയില്‍ നടന്ന എമര്‍ജിങ് ഏഷ്യാ കപ്പ് മത്സരത്തിലും കളിച്ചിട്ടുണ്ട്.
കേരള ക്രിക്കറ്റ് അസോസിയേഷന്റെ ജൂനിയര്‍ ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം, യൂത്ത് പ്ലയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം, പ്രോമിസിങ് പ്ലെയര്‍ പുരസ്‌കാരം എന്നിവയും മിന്നുവിനെ തേടിയെത്തിയിട്ടുണ്ട്. ചോയിമൂല എടപ്പടി മാവുംകണ്ടി മണിയുടെയും വസന്തയുടെയും മകളാണ് മിന്നു മണി.
ആദ്യത്തെ വനിതാ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ അംഗമാകാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷമുണ്ടെന്നും ടീമില്‍ സ്ഥാനംകിട്ടിയത് വലിയ ഉത്തരാവാദിത്വമായി കാണുന്നെന്നും മികച്ച കാഴ്ചവെക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും മിന്നു പറഞ്ഞു.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*
*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*
*"അറിവിന്റെ ലോകം" ത്തിന്റെ ഭാഗമാകുവാനായി ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*
*1.👇🏻@WhatsApp👇🏻*
*Group 26 👇*
*Group 24 👇*
*2.👇@Telegram👇*
*_3.👇facebook Page👇_*
https://www.facebook.com/All.In.One.Kit
_*Admin panel✍*_
[ _An Informative Group Of network_ ...]
No comments:
Post a Comment