Monday, February 6, 2023

തുര്‍ക്കിയില്‍ വന്‍ ഭൂചലനം. വന്‍ നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

തുര്‍ക്കിയില്‍ വന്‍ ഭൂചലനം. വന്‍ നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. ഭൂകമ്ബമാപിനിയില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ചലനത്തില്‍ പാര്‍പ്പിട സമുച്ചയങ്ങളടക്കം നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു.പ്രാദേശിക സമയം പുലര്‍ച്ചെ 4.17 നായിരുന്നു 45 സെക്കന്റ് നീണ്ടുനിന്ന ചലനം അനുഭവപ്പെട്ടത്.

ഗാസിയാന്റെപ്പിന് സമീപമുള്ള ചെറുപട്ടണമാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. മധ്യ തുര്‍ക്കിയിലും ചലനം അനുഭവപ്പെട്ടു. ആദ്യ ചലനമുണ്ടായി 11 മിനിറ്റിന് ശേഷം 6.7 തീവ്രതയില്‍ രണ്ടാം ചലനവും ഇവിടെ അനുഭവപ്പെട്ടു. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ട്. ആളുകള്‍ ഉറങ്ങിക്കിടക്കുമ്ബോഴാണ് അതിശക്തമായ ഭൂചലനം ഉണ്ടായത്. ഞെട്ടിയുണര്‍ന്ന ആളുകള്‍ പരിഭ്രാന്തരായി പരക്കം പായുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.

സിറിയയുടെ അതിര്‍ത്തിയോട് ചേര്‍ന്നുള്ള തെക്ക്-കിഴക്കന്‍ തുര്‍ക്കിയിലെ ഗാസിയാന്‍ടെപ്പില്‍ 17.9 കിലോമീറ്റര്‍ ഭൂമിക്കടിയിലാണ് ഭൂചലനത്തിന്റെപ്രഭവകേന്ദ്രം. തുര്‍ക്കിയുടെ തലസ്ഥാനമായ അങ്കാറയിലും സമീപമുള്ള മറ്റ് പ്രധാന നഗരങ്ങളിലും പ്രകമ്ബനമുണ്ടായി.


*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

No comments:

Post a Comment