©️ അറിവിന്റെ ലോകം
👇To join this group👇
●▬▬▬▬▬▬▬▬▬▬▬▬▬●
ദീര്‍ഘകാലമായി അടച്ചിട്ടിരിക്കുന്നതും ഒഴിഞ്ഞുകിടക്കുന്നതുമായ വീടുകള്‍ക്ക് നികുതി ചുമത്തില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍.അടച്ചിട്ടിരിക്കുന്ന വീടുകള്‍ക്ക് അധിക നികുതി ചുമത്തുമെന്ന് ബജറ്റ് പ്രസംഗത്തില്‍ മന്ത്രി പറഞ്ഞത് വലിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കുകയും ട്രോളുകള്‍ക്ക് വിധേയമാവുകയും ചെയ്തിരുന്നു. എന്നാല്‍ അത്തരമൊരു നീക്കം ഉണ്ടാവില്ലെന്ന് നിയമസഭയിലാണ് കെഎന്‍ ബാലഗോപാല്‍ അറിയിച്ചത്.
തിരുവഞ്ചൂര്‍ രാധാകൃഷ്ണന് സബ്മിഷന് മറുപടിയായിട്ടാണ് ഇക്കാര്യം അറിയിച്ചത്. അടഞ്ഞുകിടക്കുന്ന വീടുകള്‍, പ്രവാസികളുടെ വീടുകള്‍ തുടങ്ങിയവയ്ക്ക് നികുതി നല്‍കേണ്ടി വരുമെന്ന സംശയങ്ങള്‍ ചിലര്‍ ചോദിച്ചിരുന്നു. എന്നാല്‍ ഇത്തരമൊരു നികുതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് നേരത്തെ തന്നെ പറഞ്ഞിരുന്നതായും മന്ത്രി അറിയിച്ചു.
അതിനിടെ നിയമസഭയില്‍ ചോദിച്ച 400 ചോദ്യങ്ങള്‍ക്ക് ധനമന്ത്രി ബാലഗോപാല്‍ ഉത്തരം നല്‍കിയില്ലെന്നാരോപിച്ച് പ്രതിപക്ഷം സ്പീക്കര്‍ക്ക് പരാതി നല്കി. സാമ്ബത്തികസ്ഥിതി സംബന്ധിച്ച സ്ഥിതി വിവരകണക്കുകള്ക്കും കിഫ്ബി ചോദ്യങ്ങള്‍ക്കും മറുപടി നല്‍കുന്നില്ലെന്നാണ് കോണ്‍ഗ്രസ് നേതാവ് എ പി അനില്‍കുമാര്‍ ആരോപിച്ചത്.
15ാം കേരള നിയമസഭയുടെ 6,7,8 സമ്മേളനങ്ങളില്‍ നാനൂറോളം നക്ഷത്രചിഹ്നമിടാത്ത ചോദ്യങ്ങള്‍ക്ക് ധനകാര്യമന്ത്രി മറുപടി നല്‍കിയിട്ടില്ലെന്നാണ് അനില്‍കുമാറിന്റെ കത്തില്‍ പറയുന്നത്. ഇതേകാര്യം പ്രതിപക്ഷ നേതാവും സഭയില്‍ ഉന്നയിച്ചു.
*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*
*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*
*"അറിവിന്റെ ലോകം" ത്തിന്റെ ഭാഗമാകുവാനായി ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*
*1.👇🏻@WhatsApp👇🏻*
*Group 26 👇*
*Group 24 👇*
*2.👇@Telegram👇*
*_3.👇facebook Page👇_*
https://www.facebook.com/All.In.One.Kit
_*Admin panel✍*_
[ _An Informative Group Of network_ ...]
No comments:
Post a Comment