Monday, March 20, 2023

കരഞ്ഞുകൊണ്ട് പോലീസ് സ്റ്റേഷനിലെത്തിയ പെൺകുട്ടികൾ : ഉടനടി പരിഹാരവുമായി പോലീസുകാർ

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

ക്കഴിഞ്ഞ ദിവസമാണ് കാസര്‍കോട് ഹോട്ടലില്‍ ഹാള്‍ടിക്കറ്റ് മറന്നുവച്ച വിദ്യാര്‍ത്ഥികള്‍ക്ക് പൊലീസുകാര്‍ രക്ഷകരമായ വാര്‍ത്ത വന്നത്.പരീക്ഷയ്ക്കെത്തിയ ശേഷം മാത്രം ഹാള്‍ടിക്കറ്റ് കയ്യിലില്ലെന്ന് മനസിലാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക്, അവരുടെ ഹാള്‍ടിക്കറ്റ് നല്‍കാനായി 12 കിലോമീറ്റര്‍ ബുള്ളറ്റില്‍ പറന്നാണ് രണ്ട് പൊലീസുകാര്‍ എത്തിയത്.

ഇതോടെ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയെഴുതാനുള്ള അവസരം ലഭിക്കുകയായിരുന്നു. സംഭവം വാര്‍ത്തയായതോടെ ഈ പൊലീസുകാര്‍ക്ക് അഭിനന്ദനപ്രവാഹമായിരുന്നു. ഇപ്പോഴിതാ മറ്റൊരു പരീക്ഷാക്കഥ കൂടി പങ്കുവച്ചിരിക്കുകയാണ് കേരളാ പൊലീസ്.

തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇവര്‍ സംഭവം പങ്കുവച്ചിരിക്കുന്നത്. ഗതാഗതക്കുരുക്കില്‍ പെട്ട് പരീക്ഷ മുടങ്ങുമെന്നായ മൂന്ന് പെണ്‍കുട്ടികളെ പൊലീസ് ഇടപെട്ട് സ്കൂളിലെത്തിച്ച്‌, പരീക്ഷ എഴുതിച്ചുവെന്നതാണ് സംഗതി. കേരളാ പൊലീസ് ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് പൂര്‍ണമായി വായിക്കാം...

''ഗതാഗതക്കുരുക്കില്‍ കുടുങ്ങി പരീക്ഷ മുടങ്ങുമെന്നായപ്പോള്‍ ആ മൂന്ന് പെണ്‍കുട്ടികള്‍ കരഞ്ഞുകൊണ്ട് ഓടിച്ചെന്നത് പൊലീസ് സ്റ്റേഷനിലേക്കാണ്. ഒരു നിമിഷം പോലും വൈകാതെ മൂവരെയും ജീപ്പിലിരുത്തി പൊലീസുകാര്‍ പരീക്ഷാ ഹാളിലെത്തിച്ചു.

വണ്ടിത്താവളം കെകെഎം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ കൊമേഴ്സ് വിഭാഗം പ്ലസ് വണ്‍ വിദ്യാര്‍ഥികളായ മീര, കാവ്യ, നവ്യ എന്നിവരെയാണു കൊല്ലങ്കോട് പൊലീസ് സമയത്തു സ്കൂളിലെത്തിച്ചത്.

കൊല്ലങ്കോട്ടുനിന്നു വടവന്നൂര്‍ വഴി വണ്ടിത്താവളത്തേക്കു പോകുന്ന സ്വകാര്യ ബസിലാണ് കുട്ടികള്‍ കയറിയത്. ഒന്നര കിലോമീറ്റര്‍ കഴിഞ്ഞപ്പോള്‍ ആലമ്ബള്ളം ചപ്പാത്തിലായിരുന്നു ഗതാഗതതടസ്സം. ഗുഡ്സ് ഓട്ടോ കേടുവന്ന് ചപ്പാത്തില്‍ കുരുങ്ങിയതായിരുന്നു പ്രശ്നം. കൃത്യസമയത്ത് സ്കൂളില്‍ എത്തിക്കാന്‍ കഴിയില്ലെന്നു ബസുകാര്‍ അറിയിച്ചതോടെ പല വാഹനങ്ങള്‍ക്കും കൈകാട്ടിയെങ്കിലും ആരും നിര്‍ത്തിയില്ല.

ടാക്സി വാഹനങ്ങളില്‍ പോകാന്‍ പണമില്ലായിരുന്നു. ഇതോടെയാണ് കുട്ടികള്‍ കൊല്ലങ്കോട് പൊലീസ് സ്റ്റേഷനിലെത്തിയത്. കുട്ടികളെ സമയത്ത് എത്തിക്കാമെന്നു പൊലീസ് തന്നെ സ്കൂളില്‍ അറിയിച്ചു.
ഉടനെ തന്നെ പൊലീസ് വാഹനത്തില്‍ മൂവരെയും കയറ്റി വണ്ടിത്താവളത്തെ പരീക്ഷാ ഹാളില്‍ കൃത്യസമയത്ത് എത്തിച്ചു. അധ്യാപകരെ കണ്ട് വിവരമറിയിച്ച്‌ കുട്ടികള്‍ പരീക്ഷയെഴുതിയെന്ന് ഉറപ്പാക്കിയ ശേഷമാണു പൊലീസ് മടങ്ങിയത്...''- ഇതാണ് കുറിപ്പ്.

നിരവധി പേരാണ് ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമന്‍റ് ബോക്സില്‍ പൊലീസുകാര്‍ക്ക് നന്ദിയും ആദരവും അറിയിക്കുന്നത്. സാധാരണക്കാര്‍ക്ക് അവരുടെ പ്രശ്നങ്ങള്‍ പറയാനും സഹായം തേടാനും ഓടിയെത്താവുന്ന ഇടങ്ങളായി പൊലീസ് സ്റ്റേഷനുകള്‍ മാറേണ്ടതിന്‍റെ പ്രാധാന്യത്തെ കുറിച്ചും പലരും കുറിക്കുന്നു


*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

No comments:

Post a Comment