ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുളളത് മധ്യ കേരളത്തിലും തെക്കന്‍ കേരളത്തിലുമാണ്. പാലക്കാട് ജില്ലയിലെ എരിമയൂര്‍ മേഖലയിലാണ് ഇന്നലെ ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെട്ടതെന്നാണ് ഓട്ടോമാറ്റിക് വെതര്‍ സ്റ്റേഷന്‍ കണക്കുകള്‍ സൂചിപ്പിക്കുന്നത്. 41.1 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് എരുമയൂരില്‍ ഇന്നലെ രേഖപ്പെടുത്തിയത്. അതേസമയം കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
ദുരന്ത നിവാരണ അതോറിറ്റി ഇന്നലെ മുന്നറിയിപ്പ് നല്‍കിയത് മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും ചൂട് കഠിനമാകാന്‍ സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നുമായിരുന്നു. കോട്ടയം ജില്ലയില്‍ വെളളിയാഴ്ച 38 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് ശനിയാഴ്ച രേഖപ്പെടുത്തിയത്.സൂര്യാതാപ സാധ്യതയ്ക്കുള്ള മുന്നറിയിപ്പുകള്‍ തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍, ജില്ലകള്‍ക്ക് നല്‍കിയിരുന്നു. വേനല്‍ മഴയുടെ വരവ് കടുത്ത വേനലില്‍ ഒരു ആശ്വാസമായിരിക്കും.
No comments:
Post a Comment