Thursday, March 23, 2023

സംസ്ഥാനത്ത് വീണ്ടും കോവിഡ് വ്യാപനം; പൊതുസ്ഥലങ്ങളിൽ മാസ്ക് നിർബന്ധമാക്കി

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●
ഒരിടവേളയ്ക്കു ശേഷം സംസ്ഥാനത്ത് വീണ്ടും കോവിഡ് കേസുകൾ വർധിക്കുന്നു. നിലവിൽ ആയിരത്തിലേറെ പേർക്കാണ് കോവി‍ഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്നലെ മാത്രം കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത് 210 പേർക്കാണ്.  മാസങ്ങൾക്ക് ശേഷമാണ് കേരളത്തിൽ ഒരു ദിവസം ഇത്രയും പേർക്ക് രോ​ഗം സ്ഥിരീകരിക്കുന്നത്. 
ഇതിൽ ഏറ്റവും കൂടുതൽ രോ​ഗികൾ ഉള്ളത് എറണാകുളത്തും തിരുവനന്തപുരത്തുമാണെന്നാണ് റിപ്പോർട്ട്. കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദേശവുമായി ആരോഗ്യവകുപ്പ് രം​ഗത്തെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കണമെന്നും പുതിയ കോവിഡ് വകഭേദത്തിന് വ്യാപനശേഷി കൂടുതലാണെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. 
Budh Gochar 2023: ബുധന്റെ രാശിമാറ്റത്തിലൂടെ നീചഭംഗ യോഗം: ഈ രാശിക്കാർക്ക്…
March 23, 2023 by അജിത കുമാരി
മാത്രമല്ല ആശുപത്രികളിൽ എത്തുന്ന പ്രായമായവരും കുട്ടികളും ​ഗർഭിണികളും പ്രത്യേകം ശ്രദ്ധിക്കണമെന്നും ആരോഗ്യ മന്ത്രി അറിയിച്ചു.  ഇതിനിടയിൽ രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്നലെ അവലോകനയോഗം കൂടിയിരുന്നു.  യോഗത്തിൽ പുതിയ വകഭേദങ്ങൾ, വാക്സിനേഷൻ ക്യാംപയിന്റെ സ്ഥിതി​ഗതി, ഇൻഫ്ളുവൻസ രോ​ഗങ്ങളുടെ വർധന എന്നിവ വിലയിരുത്തി. 
പുതിയ കോവിഡ് രോ​ഗികളുടെ എണ്ണത്തിൽ നേരിയ വർധനവുണ്ടെന്നും വൈറസ് വ്യാപനത്തിൽ നിരന്തരം നിരീക്ഷണം ആവശ്യമാണെന്നും പ്രധാനമന്ത്രി യോഗത്തിൽ  വ്യക്തമാക്കി.


*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

No comments:

Post a Comment