Saturday, March 25, 2023

റേഷന്‍ കാര്‍ഡ് - ആധാര്‍ ലിങ്ക് ചെയ്യാനുള്ള സമയപരിധി ജൂണ്‍ 30 വരെ നീട്ടി

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●


റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കായി ഏറെ പ്രധാനപ്പെട്ട അറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍. റേഷന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി 2023 ജൂണ്‍ 30 വരെ നീട്ടി. മുന്‍പ് ഇത് മാര്‍ച്ച്‌ 31 വരെ ആയിരുന്നു. ഇത് സംബന്ധിച്ച്‌ ഭക്ഷ്യ പൊതുവിതരണ വകുപ്പ് വ്യാഴാഴ്ച വിജ്ഞാപനം പുറപ്പെടുവിച്ചു.
റേഷന്‍ കാര്‍ഡും ആധാറും തമ്മില്‍ ബന്ധിപ്പിക്കാനുള്ള സര്‍ക്കാര്‍ പദ്ധതി ഡ്യൂപ്ലിക്കേറ്റും വ്യാജ കാര്‍ഡുകളും ഇല്ലാതാക്കാനും റേഷന്‍ വിതരണത്തില്‍ സുതാര്യത ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്നത്. പൊതുവിതരണ സംവിധാന കേന്ദ്രങ്ങളില്‍ നിന്ന് അരി, ഗോതമ്പ് തുടങ്ങിയ സൗജന്യമോ സബ്‌സിഡിയോ ഉള്ള ധാന്യങ്ങള്‍ ലഭിക്കുന്നതിനുള്ള ഒരു പ്രധാന രേഖയാണ് റേഷന്‍ കാര്‍ഡ്. നിങ്ങള്‍ ഒരു സൗജന്യ റേഷന്‍ ഗുണഭോക്താവാണ് എങ്കില്‍ നിങ്ങളുടെ റേഷന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും തമ്മില്‍ ലിങ്ക് ചെയ്യേണ്ടത് അനിവാര്യമാണ്. അല്ലെങ്കില്‍, ഒരു പക്ഷേ നിങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കിവരുന്ന സൗജന്യ റേഷന്‍ ലഭിക്കാതെ വരാം. അതിനാല്‍ ഉടന്‍ തന്നെ നിങ്ങളുടെ റേഷന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും തമ്മില്‍ ലിങ്ക് ചെയ്യാം. നിങ്ങള്‍ പ്രധാനപ്പെട്ട രേഖകളായ റേഷന്‍ കാര്‍ഡ് ആധാര്‍ എണ്ണി ലിങ്ക് ചെയ്തിട്ടില്ല എങ്കില്‍ ഓണ്‍ലൈനായും ഓഫ്‌ലൈനായും നിങ്ങള്‍ക്ക് ഈ പ്രക്രിയ പൂര്‍ത്തിയാക്കാം... 

*ഓഫ്‌ലൈനായി എങ്ങനെ ലിങ്ക് ചെയ്യാം..?*

1) നിങ്ങളുടെ റേഷന്‍ കാര്‍ഡ്, ആധാര്‍ എന്നിവയുടെ കോപ്പിയും ഒറിജിനല്‍ രേഖകളുമായി അടുത്തുള്ള റേഷന്‍ കടയിലോ പൊതുവിതരണ സംവിധാന കേന്ദ്രത്തിലോ എത്തുക. 

2) ഈ അവശ്യ രേഖകള്‍ റേഷന്‍ കടയില്‍/ പൊതുവിതരണ സംവിധാന കേന്ദ്രത്തില്‍ സമര്‍പ്പിക്കുക.

3) റേഷന്‍ കടയിലെ പ്രതിനിധി അല്ലെങ്കില്‍ PDS വിരലടയാള പ്രാമാണീകരണത്തിലൂടെ നിങ്ങളുടെ ആധാര്‍ കാര്‍ഡ് പരിശോധിക്കും.

4) പ്രക്രിയ പൂര്‍ത്തിയായ ഉടന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ ഒരു SMS ലഭിക്കും.

5) നിങ്ങളുടെ റേഷന്‍ കാര്‍ഡുമായി നിങ്ങളുടെ ആധാര്‍ വിജയകരമായി ലിങ്ക് ചെയ്യുമ്പോള്‍, നിങ്ങള്‍ക്ക് മറ്റൊരു SMS ലഭിക്കും. ഇതോടെ റേഷന്‍ കാര്‍ഡ് - ആധാര്‍ ലിങ്ക് ചെയ്യല്‍ പ്രക്രിയ പൂര്‍ത്തിയായി.

*ഓൺലൈനായി എങ്ങനെ ലിങ്ക് ചെയ്യാം..?*

1) നിങ്ങളുടെ സംസ്ഥാനത്തിന്‍റെ PDS വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്യുക (ഓരോ സംസ്ഥാനത്തിനും അതിന്‍റേതായ ഔദ്യോഗിക പൊതുവിതരണ സംവിധാനം (PDS) പോര്‍ട്ടല്‍ ഉള്ളതിനാലാണ് ഇത്) 

2) സജീവ കാര്‍ഡുകളുമായി ആധാര്‍ ലിങ്ക് ചെയ്യാനുള്ള ഓപ്ഷന്‍ തിരഞ്ഞെടുക്കുക.

3) ആദ്യം നിങ്ങളുടെ റേഷന്‍ കാര്‍ഡ് നമ്പര്‍ നല്‍കുക, തുടര്‍ന്ന് നിങ്ങളുടെ ആധാര്‍ കാര്‍ഡ് നമ്പര്‍ നല്‍കുക, 
തുടര്‍ന്ന് നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ ഫോണ്‍ നമ്പര്‍ നല്‍കുക.

4) continue/submit ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.

5. നിങ്ങളുടെ മൊബൈലില്‍ ഒരു OTP ലഭിക്കും. 

6) നിങ്ങളുടെ മൊബൈല്‍ ഫോണില്‍ ലഭിച്ച OTP നല്‍കുക.

6) ആധാര്‍ റേഷന്‍ കാര്‍ഡ് ലിങ്ക് ചെയ്യുന്ന പ്രക്രിയ പൂര്‍ത്തിയാകുമ്പോള്‍ അത് അറിയിക്കുന്നതിനായി നിങ്ങള്‍ക്ക് ഒരു SMS ലഭിക്കും. 

ഈ SMS ലഭിക്കുന്നതോടെ റേഷന്‍ കാര്‍ഡ് - ആധാര്‍ ലിങ്ക് ചെയ്യല്‍ പ്രക്രിയ പൂര്‍ത്തിയായതായി ഉറപ്പാക്കാം.


*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

No comments:

Post a Comment