Monday, March 27, 2023

പ്രഥമ വനിതാ പ്രീമിയര്‍ ലീഗിന്റെ ചാമ്ബ്യന്മാരായി മുംബൈ ഇന്ത്യന്‍സ്. ഫൈനലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ ഏഴ് വിക്കറ്റിന് തോല്‍പ്പിച്ചാണ് മുംബൈ കിരീടമുയര്‍ത്തിയത്.

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

പ്രഥമ വനിതാ പ്രീമിയര്‍ ലീഗിന്റെ ചാമ്ബ്യന്മാരായി മുംബൈ ഇന്ത്യന്‍സ്. ഫൈനലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ ഏഴ് വിക്കറ്റിന് തോല്‍പ്പിച്ചാണ് മുംബൈ കിരീടമുയര്‍ത്തിയത്.

ഡല്‍ഹി ഉയര്‍ത്തിയ 132 റണ്‍സ് വിജയലക്ഷ്യം മൂന്ന് പന്ത് ശേഷിക്കെ മുംബൈ മറികടക്കുകയായിരുന്നു. സ്‌കോര്‍ ഡല്‍ഹി ക്യാപിറ്റല്‍സ്: 131/9, മുംബൈ ഇന്ത്യന്‍സ്: 134/3

അര്‍ധ സെഞ്ച്വറി നേടിയ നതാലി സ്‌കീവര്‍ മുംബൈയുടെ വിജയ ശില്‍പ്പിയായി. നതാലി 55 പന്തുകളില്‍ 60 റസുകളുമായി പുറത്താകാതെ നിന്നപ്പോള്‍ നായിക ഹര്‍മന്‍പ്രീത് കൗര്‍ 37 റണ്‍സും അമേലിയ കേര്‍ 14 റണ്‍സുമെടുത്തു. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഡല്‍ഹി ക്യാപിറ്റല്‍സ് നിശ്ചിത ഓവറില്‍ ഒമ്ബത് വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സെടുക്കുകയായിരുന്നു.

നായിക മെഗ് ലാനിങാണ് ഡല്‍ഹിയുടെ ടോപ് സ്‌കോറര്‍. 29 പന്തുകളില്‍ 35 റണ്‍സെടുത്ത് ലാനിങ് പുറത്തായി. ഒന്‍പത് പന്തുകള്‍ നേരിട്ട മലയാളി താരം മിന്നു മണിക്ക് ഒരു റണ്‍സ് മാത്രമാണ് എടുക്കാനായത്. അവസാന ബാറ്ററായി ഇറങ്ങി രാധ യാദവും ശിഖ പാണ്ഡേയുമാണ് ക്യാപിറ്റല്‍സിന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. ഇരുവരും 27 റണ്‍സ് നേടിയതോടെ ക്യാപിറ്റല്‍സ് 131 റണ്‍സ് അക്കൗണ്ടിലാക്കി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇസ്സി വോങ്ങും ഹെയ്‌ലി മാത്യൂസും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി ക്യാപിറ്റല്‍സിനെ തകര്‍ത്തെറിഞ്ഞു. ഹെയ്‌ലി നാല് ഓവറില്‍ അഞ്ച് റണ്‍സ് വഴങ്ങിയാണ് മൂന്ന് വിക്കറ്റ് വീഴ്ത്തിയത്. ഇവര്‍ക്കുപിറമെ അമേലിയ കേര്‍ രണ്ട് വിക്കറ്റും വീഴ്ത്തി.


*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

No comments:

Post a Comment