Tuesday, March 14, 2023

റേഷൻ വിതരണത്തിനു മാറ്റവുമായി കേന്ദ്രസർക്കാർ ; ഇനിമുതൽ സ്പെഷ്യൽ അരി സൗജന്യമായി.

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

നിങ്ങള്‍ റേഷന്‍ ഉപയോക്താവാണോ? എങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ റേഷന്‍ വിതരണത്തില്‍ മാറ്റം വരുത്തിയിരിക്കുകയാണ്.അടുത്ത പ്രാവിശ്യം മുതല്‍ പുതിയ പ്രത്യേക അരി റേഷന്‍ കടകളിലൂടെ വിതരണം ചെയ്യുന്നതാണ്. സ്ത്രീകളിലും കുട്ടികളിലും കണ്ടു വരുന്ന പോഷകാഹാരക്കുറവ് പ്രതിരോധിക്കുന്നതിനായി ഫോര്‍ട്ടിഫൈഡ് അരിയാണ് ഇനി മുതല്‍ കേന്ദ്രം റേഷനിലൂടെ വിതരണം ചെയ്യുന്നത്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും റേഷന്‍ വിതരണ കേന്ദ്രങ്ങളില്‍ ഈ ഫോര്‍ട്ടിഫൈഡ് അരി എത്തിക്കുന്നതാണ്.

ഫോര്‍ട്ടിഫൈഡ് അരിയുടെ ഗുണഫലങ്ങള്‍

ധാരളം ദാതുക്കള്‍ അടങ്ങിയ ഒരു അരി ഇനമാണ് ഫോര്‍ട്ടിഫൈഡ് അരി. സാധാരണ അരിയില്‍ ധാതുക്കക്ഷ ചേര്‍ക്കുന്ന പ്രക്രിയയായ ഫോര്‍ട്ടിഫിക്കേഷന്‍ നടത്തുന്ന അരി ഇനങ്ങളെയാണ് ഫോര്‍ട്ടിഫൈഡ് അരികള്‍. ഭക്ഷണത്തിലെ പോഷക ഗുണനിലവാരം മെച്ചപ്പെടുത്തുന്നിതിന് വേണ്ടിയാണ് എഫ്‌എസ്‌എസ്‌എഐ ഇത്തരത്തില്‍ ഫോര്‍ട്ടിഫിക്കേഷന്‍ നടത്തുന്നത്. ഇതിലൂടെ സാധാരണ അരികളില്‍ ധാരളമായി ഐയണ്‍, ഫോളിക് ആസിഡ്, വൈറ്റമിന്‍ ബി12 തുടങ്ങിയ ദാതുക്കള്‍ ഉണ്ടാകും. കൂടാതെ പാചകം ചെയ്യുമ്ബോള്‍ സാധരണ അരിയുടെ രുചി തന്നെയാണ് ഫോട്ടിഫൈഡ് അരികള്‍ക്കുള്ളതെന്നാണ് മറ്റൊരു പ്രത്യേകത. സ്ത്രീകളിലും കുട്ടികളിലുമുള്ള പോഷകാഹാരക്കുവ് പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടിയാണ് കേന്ദ്രം ഇത്തരത്തിലുള്ള അരി സൗജന്യമായി വിതരണം ചെയ്യുന്നത്.

എല്ലാ മാസം സൗജന്യ ഗോതമ്ബും വിതരണം ചെയ്യുന്നു

കേന്ദ്രത്തിന്റെ ഭക്ഷ്യ സുരക്ഷ സ്കീം പ്രകാരം 2023 ഡിസംബര്‍ വരെ സൗജന്യമായി ഗോതമ്ബും അരി വിതരണം ചെയ്യാന്‍ പദ്ധതിയിടുന്നുണ്ട്. ഈ പദ്ധതി പ്രകാരം യോഗ്യരായ ഒരു കാര്‍ഡ് ഉടമകള്‍ക്ക് മൂന്ന് കിലോ അരിയും രണ്ട് കിലോ ഗോതമ്ബും സൗജന്യമായി ലഭിക്കുന്നതാണ്. ഇതിന് പുറമെ അന്ത്യോദയ കാര്‍ഡ് ഉടമകള്‍ക്ക് 21 കിലോ അരിയും 14 കിലോ ഗോതമ്ബും സൗജന്യമായി നല്‍കുന്നുണ്ട്.

ഇനി വിതരണം ചെയ്യാന്‍ പോകുന്ന ഫോര്‍ട്ടിഫൈഡ് അരികള്‍ ഗോതമ്ബിന്റെ അളവിന് അനുസരിച്ച്‌ ഉപയോക്താക്കള്‍ക്ക് റേഷന്‍ നല്‍കുന്നതാണ്. മിക്ക ജില്ലകളിലും ഫോര്‍ട്ടിഫൈഡ് അരിയുടെ വിഹിതം എത്തിട്ടുണ്ട്. ബാക്കി ജില്ലകളില്‍ ഉടന്‍ എത്തിക്കുന്നതാണ്.


*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

No comments:

Post a Comment