©️ അറിവിന്റെ ലോകം
👇To join this group👇
●▬▬▬▬▬▬▬▬▬▬▬▬▬●
സംസ്ഥാനം വീണ്ടും പരീക്ഷാക്കാലത്തേക്ക്; എസ്‌എസ്‌എല്‍സി പരീക്ഷക്ക് ഇന്ന് തുടക്കം
സംസ്ഥാനം വീണ്ടും പരീക്ഷാക്കാലത്തേക്ക് കടക്കുന്നു. എസ്‌എസ്‌എല്‍സി പരീക്ഷക്ക് ഇന്ന് തുടക്കമാവും.
ഈ മാസം 29 വരെയാണ് പരീക്ഷ. 4,19,362 വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതുന്നത്. കടുത്ത വേനല്‍ച്ചൂട് കണക്കിലെടുത്ത് രാവിലെ 9.30 മുതലാണ് പരീക്ഷാസമയം. ഏപ്രില്‍ 3 മുതല്‍ പരീക്ഷ പേപ്പറുകളുടെ മൂല്യനിര്‍ണ്ണയം തുടങ്ങും. മെയ് രണ്ടാം വാരം ഫലം പ്രഖ്യാപിക്കും. കഴിഞ്ഞ രണ്ട് വര്‍ഷത്തെ അപേക്ഷിച്ച് ഫോക്കസ് ഏരിയ ഇല്ലാതെ, പൂര്‍ണ്ണമായും പാഠഭാഗങ്ങളില്‍ നിന്നുമാകും ഇത്തവണ ചോദ്യങ്ങളുണ്ടാവുക. ഹയര്‍സെക്കണ്ടറി പരീക്ഷകള്‍ നാളെയാണ് തുടങ്ങുന്നത്. 30ന് പരീക്ഷ അവസാനിക്കും.
2021ലും 22ലും കോവിഡ് ഭീതിക്കിടെയായിരുന്നു എസ്‌എസ്‌എല്‍സി പരീക്ഷ. പാഠഭാഗങ്ങള്‍ തീരാത്തതിനാല്‍ ഫോക്കസ് ഏരിയ വെച്ചായിരുന്നു അന്നത്തെ പരീക്ഷ. അതായത് ചോയ്സ് അടിസ്ഥാനത്തിലായിരുന്നു ചോദ്യങ്ങള്‍. ഇത്തവണ അത് മാറി പഴയപോലെ പാഠഭാഗങ്ങള്‍ മുഴുവന്‍ും അടിസ്ഥാനമാക്കിയാകും ചോദ്യങ്ങള്‍. 29 വരെയാണ് എസ്‌എസ്‌എല്‍സി പരീക്ഷ. എസ് എസ്‌എല്‍സി പരീക്ഷ എഴുതുന്നതില്‍ 57.20 ശതമാനവും ഇംഗ്ളീഷ് മീഡിയം വിദ്യാര്‍ത്ഥികളാണ്. മെയ് രണ്ടാം വാരം എസ്‌എസ്‌എല്‍സി ഫലം പ്രഖ്യാപിക്കും.
ഹയര്‍സെക്കണ്ടറി പരീക്ഷകള്‍ തുടങ്ങുന്നത് മറ്റന്നാളാണ്. 30ന് പരീക്ഷകള്‍ തീരും. എസ്‌എസ്‌എല്‍സി പ്ലസടു പരീക്ഷകള്‍ക്കിടെ ഒന്ന് മുതല്‍ 9 വരെയുള്ള ക്ലാസുകളിലെ പരീക്ഷകള്‍ കൂടി ഇത്തവണ വരുന്നുണ്ട്. 13 മുതലാണ് ഈ പരീക്ഷകള്‍ തുടങ്ങുന്നത്. അതും ഉച്ചക്ക് 1.30 മുതലാണ്. എല്ലാ പരീക്ഷകളും ഒരുമിച്ച് വരുന്നത് കാരണം ഡ്യൂട്ടി സംവിധാനത്തില്‍ അധ്യാപകര്‍ക്ക് ആശങ്കയുണ്ട്.
*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*
*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*
*"അറിവിന്റെ ലോകം" ത്തിന്റെ ഭാഗമാകുവാനായി ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*
*1.👇🏻@WhatsApp👇🏻*
*Group 26 👇*
*Group 24 👇*
*2.👇@Telegram👇*
*_3.👇facebook Page👇_*
https://www.facebook.com/All.In.One.Kit
_*Admin panel✍*_
[ _An Informative Group Of network_ ...]
No comments:
Post a Comment