Thursday, February 9, 2023

ക്രിക്കറ്റ് പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരുന്ന ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ക്രിക്കറ്റ് ടെസ്റ്റ് പരമ്പരയ്ക്ക്‌ തുടക്കമായി.

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●
ക്രിക്കറ്റ് പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരുന്ന ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ക്രിക്കറ്റ് ടെസ്റ്റ് പരമ്പരയ്ക്ക്‌ തുടക്കമായി. ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ടോസ് ലഭിച്ച ഓസ്‌ട്രേലിയ ബാറ്റിങ് തിരഞ്ഞെടുത്തു. നാല് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്.
മൂന്ന് സ്പിന്നര്‍മാരും രണ്ട് പേസര്‍മാരേയും ഉള്‍പ്പെടുത്തിക്കൊണ്ടാണ് ഇന്ത്യ കളിക്കാനിറങ്ങുന്നത്. സൂപ്പര്‍താരം സൂര്യകുമാര്‍ യാദവ്, വിക്കറ്റ് കീപ്പര്‍ ശ്രീകര്‍ ഭരത് എന്നിവര്‍ ഇന്ത്യയ്ക്കായി അരങ്ങേറ്റമത്സരം കളിക്കും.
കഴിഞ്ഞ മൂന്നുപരമ്പരകളും ജയിച്ച് ദീർഘകാലമായി ട്രോഫി ഇന്ത്യയുടെ കൈവശമാണ്. ഓസ്‌ട്രേലിയക്ക് അത് സഹിക്കുന്നില്ലായിരിക്കണം. അതുകൊണ്ടാണവർ, ആഷസിനേക്കാൾ പ്രധാനം ബോർഡർ-ഗാവസ്‌കർ ട്രോഫിയാണെന്ന് പറഞ്ഞത്. ആഷസിലെ എവേ വിജയത്തേക്കാൾ മികച്ചതായിരിക്കും ഇന്ത്യയിലെ ജയമെന്ന് ക്യാപ്റ്റൻ പാറ്റ് കമിൻസ് സമ്മതിക്കുന്നു. പക്ഷേ, ഈ ലക്ഷ്യം നേടണമെങ്കിൽ സന്ദർശകർ കുറെ വിയർപ്പൊഴുക്കേണ്ടിവരും. 2013-നുശേഷം നാട്ടിൽ ഇന്ത്യ 15 പരമ്പരകൾ കളിച്ചു, എല്ലാറ്റിലും ജയിച്ചു. പക്ഷേ, കഴിഞ്ഞ 10 വർഷത്തിനിടെ ഇന്ത്യയിൽ ടെസ്റ്റ് ജയിച്ച രണ്ട് ടീമുകളിലൊന്ന് ഓസ്‌ട്രേലിയയാണ്. രണ്ടാം ടീം ഇംഗ്ലണ്ടും. 2017-ൽ പുണെയിൽ ഓസ്‌ട്രേലിയ 333 റൺസിന് ഇന്ത്യയെ തോൽപ്പിച്ചിരുന്നു.
ടെസ്റ്റ് ക്യാപ്റ്റനെന്നനിലയിൽ രോഹിത് ശർമയുടെ യഥാർഥപരീക്ഷണമാണ് ഈ പരമ്പര. വിരാട് കോലിയിൽനിന്ന് ക്യാപ്റ്റൻസ്ഥാനമേറ്റെടുത്തശേഷം രോഹിത് പിന്നീട് രണ്ടുടെസ്റ്റുകളേ കളിച്ചിട്ടുള്ളൂ. ദക്ഷിണാഫ്രിക്കയ്ക്കെതിരേയും ബംഗ്ലാദേശിനെതിരേയും ഇംഗ്ലണ്ടിനെതിരേയും പരിക്കും കോവിഡുംമൂലം അദ്ദേഹത്തിന് കളിക്കാനായില്ല.
ടീം ഇന്ത്യ; രോഹിത് ശര്‍മ, കെഎല്‍ രാഹുല്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ശ്രീകര്‍ ഭരത്, രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്‍, അക്ഷര്‍ പട്ടേല്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്
ടീം ഓസ്‌ട്രേലിയ; ഡേവിഡ് വാര്‍ണര്‍, ഉസ്മാന്‍ ഖവാജ, മാര്‍നസ് ലബുഷഗ്നെ, സ്റ്റീവന്‍ സ്മിത്ത്, മാറ്റ് റെന്‍ഷോ, പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പ്, അലക്‌സ് കാരി, പാറ്റ് കമ്മിന്‍സ്, നഥാന്‍ ലിയോണ്‍, ടോഡ് മുര്‍ഫി, സ്‌കോട്ട് ബോളണ്ട്

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

No comments:

Post a Comment