Tuesday, February 7, 2023

ഗർഭകാലത്ത് ഈ അവശ്യ വിറ്റാമിൻ കുറവാകാതെ ശ്രദ്ധിക്കണം, പ്രാധാന്യം അറിയാം

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

ഗര്‍ഭകാലം എന്നത് ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും നിര്‍ണ്ണായകവും ഏറ്റവും സന്തോഷകരവുമായ കാലഘട്ടമാണ്.  തന്‍റെയുള്ളില്‍ ഒരു കുരുന്നു ജീവനെ പോറ്റുന്ന കാലം.  എന്നാല്‍ അതേസമയം, ഗര്‍ഭകാലം കരുതലുകളുടെ കാലം കൂടിയാണ്. ആരോഗ്യമുള്ള കുഞ്ഞ് ജനിയ്ക്കാനായി മുന്‍കരുതലുകളെടുക്കുന്ന കാലം. 
ഗര്‍ഭകാലത്ത് ആരോഗ്യകാര്യത്തില്‍ ഗര്‍ഭിണികള്‍ ഏറെ ശ്രദ്ധിക്കണം. അതായത്, ഗര്‍ഭകാലത്ത്  ശരീരത്തിന് അത്യാവശ്യമായ പല വിറ്റാമിനുകളുമുണ്ട്.  ഇവയുടെ കുറവ് അമ്മയ്ക്കും അതിലേറെ ജനിയ്ക്കാനിരിയ്ക്കുന്ന കുഞ്ഞിനും പല പ്രശ്‌നങ്ങളുമുണ്ടാക്കാന്‍ സാധ്യതകളേറെയാണ്. 
ഇന്ന് ഗര്‍ഭകാലത്ത് പലരും നേരിടുന്ന പ്രശ്നമാണ്  വിറ്റമിന്‍ D യുടെ കുറവ്. സൂര്യപ്രകാശമാണ് ഇതിന്‍റെ പ്രധാന സ്രോതസ് എന്നിരിയ്‌ക്കെ ഇതിന്‍റെ കുറവ്  പലരിലും കാണുന്നത് അതിശയിപ്പിക്കുന്ന ഒന്നാണ്.   കൂണ്‍, മുട്ട പോലുള്ള ചില ഭക്ഷണങ്ങളിലും വിറ്റമിന്‍ D  ധാരാളം അടങ്ങിയിട്ടുണ്ട്. വിറ്റമിന്‍ D അമ്മയ്ക്കും ജനിയ്ക്കാനിരിയ്ക്കുന്ന കുഞ്ഞിനും ഒരുപോലെ അത്യാവശ്യമായ ഒന്നാണ്. 
ഗർഭകാലത്ത് ശരീരത്തിൽ വിറ്റാമിൻ D ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാനമാണ്. അമ്മയുടെയും കുഞ്ഞിന്‍റെയും ആരോഗ്യത്തിന് വിറ്റാമിൻ D അത്യാവശ്യമാണ്. ഗർഭകാലത്ത് ഈ അവശ്യ വിറ്റാമിന്‍റെ കുറവ് ഉണ്ടെങ്കിൽ, അത് കുട്ടിയുടെ വളർച്ചയെ പ്രതികൂലമായി ബാധിക്കും. അതിനാല്‍, വിറ്റാമിൻ  Dയുടെ ആവശ്യകതയെക്കുറിച്ചും അതിന്‍റെ ഗുണങ്ങളെക്കുറിച്ച് അറിയേണ്ടത് പ്രധാനമാണ്.  
  
ഗർഭകാലത്ത് വിറ്റാമിൻ Dയുടെ പ്രാധാന്യം എന്താണ്? 
ഗർഭകാലത്ത്  ശരീരത്തിൽ വൈറ്റമിൻ Dയുടെ കുറവുണ്ടെങ്കിൽ, ഇതുമൂലം സ്ത്രീകൾക്ക് പ്രമേഹം ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. 
സ്ത്രീകളുടെ ശരീരത്തിൽ വിറ്റാമിൻ Dയുടെ കുറവുണ്ടെങ്കിൽ, ഗർഭകാലത്ത് രക്തസമ്മർദ്ദം ഉണ്ടാകാനുള്ള സാധ്യത വർദ്ധിക്കുന്നു.
 
ശരീരത്തിൽ വിറ്റാമിൻ D ധാരാളമുണ്ടെങ്കിൽ, അത് പ്രതിരോധശേഷി ശക്തിപ്പെടുത്തുക മാത്രമല്ല, അമ്മയെ പല പ്രശ്നങ്ങളിൽ നിന്നും രക്ഷിക്കുകയും ചെയ്യും.
ശരീരത്തിൽ വിറ്റാമിൻ D ധാരാളമുണ്ടെങ്കിൽ, അത് കുട്ടികളുടെ ശരിയായ വളർച്ചയ്ക്ക് മാത്രമല്ല, സ്ത്രീയുടെ പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിനും സഹായിക്കുന്നു.
ഗർഭകാലത്ത് സ്ത്രീകളുടെ ശരീരത്തിൽ വിറ്റാമിൻ D ധാരാളമുണ്ടെങ്കിൽ, പ്രസവസമയത്ത് ശസ്ത്രക്രിയ ഒഴിവാക്കാം.
ഗർഭകാലത്ത് വിറ്റാമിൻ Dയുടെ കുറവ് എങ്ങിനെ കണ്ടെത്താം?  ലക്ഷണങ്ങൾ എന്തൊക്കെയാണ്? 
ഗര്‍ഭകാലത്ത് സ്ത്രീകളുടെ ശരീരത്തിൽ വൈറ്റമിൻ Dയുടെ കുറവുണ്ടെങ്കിൽ, ഇത് അവരുടെ മാനസികാവസ്ഥയില്‍ കാര്യമായ മാറ്റങ്ങള്‍ സൃഷ്ടിക്കും.കൂടാതെ, പേശി വേദന, മലബന്ധം, എല്ലായ്പ്പോഴും ക്ഷീണം, തളര്‍ച്ച, ബലഹീനത എന്നിവയുടെ പ്രശ്നം. എല്ലു വേദന തുടങ്ങിയവ വിറ്റ മിന്‍ D യുടെ കുറവ് സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്നങ്ങളാണ്. 
പ്രകൃതിയുടെ വരദാനമാണ് വിറ്റാമിൻ D.സൂര്യപ്രകാശം നല്‍കുന്ന ഈ അത്ഭുത ടോണിക്ക് സ്വീകരിക്കാന്‍ മടിക്കരുത്. ദിവസവും അല്‍പസമയം സൂര്യപ്രകാശം ഏല്‍ക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. രാവിലെ 9 മണി വരെയുള്ള സമയമാണ് ഇത്തരത്തില്‍ സൂര്യപ്രകാശം ഏല്‍ക്കുന്നതിന് ഉത്തമം. 

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

No comments:

Post a Comment