Friday, February 3, 2023

ഗസ്റ്റ് ലക്ചറര്‍ക്ക് ശമ്പളം കൂടും, സൗജന്യ യൂണിഫോം, ഉച്ചഭക്ഷണം- 484 കോടി; വിദ്യാഭ്യാസത്തിന് 1773 കോടി .

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●
വിദ്യാഭ്യാസ മേഖലയ്ക്ക് സംസ്ഥാന പദ്ധതി വിഹിതമായി 1773.09 കോടി രൂപ ബജറ്റില്‍ വകയിരുത്തിയതായി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. സ്‌കൂളുകള്‍ക്ക് അടിസ്ഥാന സൗകര്യ വികസനത്തിനായി 95 രൂപ കോടി രൂപ വകയിരുത്തി. സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി 65 കോടി രൂപ വകയിരുത്തി.
സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യൂണിഫോം പദ്ധതിക്കായി 140 കോടി രൂപ നീക്കിവെച്ചതായി ധനമന്ത്രി അറിയിച്ചു. ഉച്ചഭക്ഷണപരിപാടിക്ക് 344.64 കോടിരൂപയും ഓട്ടിസം പാര്‍ക്കിന്റെ പ്രവര്‍ത്തനത്തിനായി 40 ലക്ഷം രൂപയും വകയിരുത്തി. സമഗ്ര ശിക്ഷ അഭിയാന്‍ പദ്ധതി നടത്തിപ്പിനായി സംസ്ഥാനവിഹിതമായി 60 കോടി രൂപ വകയിരുത്തിയതായും മന്ത്രി അറിയിച്ചു
ഉന്നതവിദ്യാഭ്യാസമേഖല
കൂടുതല്‍ മികവ് കൈവരിക്കുന്നതിന് സര്‍വകലാശാലകളേയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളേയും സഹായിക്കുന്നതിന് പ്രത്യേക പദ്ധതിയും ധനമന്ത്രി പ്രഖ്യാപിച്ചു. ഇതിനായി ഉന്നത വിദ്യാഭ്യാസത്തിനും സാങ്കേതിക വിദ്യാഭ്യാസത്തിനുമായി 816.79 കോടിരൂപ നീക്കി വെയ്ക്കും. ട്രാന്‍സിലേഷന്‍ ഗവേഷണത്തിനായി റിസ്‌ക് ഫണ്ട് രൂപീകരിക്കും. ഇതിന്റെ പ്രാരംഭ നടപടിക്കായി പത്ത് കോടി രൂപ നീക്കി വെയ്ക്കും. സര്‍വകലാശാലകളുടെ അക്കാദമിക് രംഗത്തെ മികവ് മാറ്റുരയ്ക്കുന്ന അന്തര്‍സര്‍വകലാശാല അക്കാദമിക് ഫെസ്റ്റിവല്‍ ആരംഭിക്കും.
ഉന്നതവിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയര്‍ത്തുന്നതിനുള്ള അടിയന്തിര നടപടിയെന്ന നിലയില്‍ ഗസ്റ്റ് ലക്ചറര്‍മാരുടെ പ്രതിഫലം വര്‍ധിപ്പിക്കുമെന്നും മന്ത്രി പ്രഖ്യപിച്ചു. ഉന്നത വിദ്യാഭ്യാസ രംഗത്തെ ഭൗതിക സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനായി സര്‍ക്കാര്‍ കോളേജുകള്‍ക്ക് 98.35 കോടി രൂപ സഹായം. രാഷ്ട്രീയ ഉച്ചതാര്‍ ശിക്ഷാ അഭിയാന്‍ പദ്ധതികളുടെ സംസ്ഥാന വിഹിതമായി 50 കോടി രൂപ വകയിരുത്തിയതായും മന്ത്രി അറിയിച്ചു
ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളില്‍ മികവിന്റെ കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ 14 കോടി രൂപ
കണ്ണൂര്‍ സര്‍വകലാശാലയില്‍ സെന്റര്‍ ഫോര്‍ അറ്റ്‌മോസ്‌ഫെറിക് സയന്‍സ്, കോസ്റ്റല്‍ ഇക്കോ സിസ്റ്റം സ്്റ്റഡീസ്, ക്വാണ്ടം കമ്പ്യൂട്ടിങ് സെന്റര്‍, പെട്രോമികസ്് ആന്‍ഡ് ജീനോമിക്‌സ് റിസര്‍ച്ച് സെന്റര്‍ എന്നിവയ്ക്ക് ധനസഹായം
തലശേരി ബ്രണ്ണന്‍ കോളേജില്‍ 30 കോടി രൂപ ചെലവില്‍ അക്കാദമിക് കോംപ്ലക്‌സ് ഇതിനായി ഈ വര്‍ഷം 10 കോടി
തൊഴില്‍ നൈപുണ്യ വികസനത്തിനായി അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാമിന് (അസാപ്) 35 കോടി
സാങ്കേതിക വിദ്യാഭ്യാസം
സാങ്കേതിക വിദ്യാഭ്യാസത്തിനായി 2023-24 സാമ്പത്തികവര്‍ഷം 252.40 കോടിരൂപ വകയിരുത്തി. സര്‍ക്കാര്‍ എന്‍ജിനീയറിങ് കോളേജുകളുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 40.5 കോടി രൂപയും ഗവ.പോളിടെക്‌നിക്ക് കോളേജുകള്‍ക്ക് 43.2 കോടി രൂപയും വകയിരുത്തി. സിവില്‍ എന്‍ജിനീയറിങ് ബ്രാഞ്ച് നിലവിലുള്ള സംസ്ഥാനത്തെ മുഴുവന്‍ പോളിടെക്‌നിക് കോളേജുകളിലും മെറ്റീരിയല്‍ ടെസ്റ്റിങ്& സര്‍ട്ടിഫിക്കേഷന്‍ സെന്ററുകള്‍ ആരംഭിക്കും. കണ്ണൂര്‍ എജ്യൂ ഹബില്‍ പോളിടെക്‌നിക് കോളേജ് ആരംഭിക്കും
കേരള സ്റ്റേറ്റ് സയന്‍സ്&ടെക്‌നോളജി മ്യൂസിയത്തിന്റെ തിരുവനന്തപുരം, ചാലക്കുടി, പരപ്പനങ്ങാടി റീജനല്‍ സയന്‍സ് സെന്ററുകള്‍, കോട്ടയം സയന്‍സ് സിറ്റി എന്നിവയ്ക്കായി 23 കോടി രൂപ വകയിരുത്തി.
മറ്റ് പദ്ധതികള്‍, പ്രഖ്യാപനങ്ങള്‍
സെന്റര്‍ ഫോര്‍ പ്രഫഷണല്‍ ആന്‍ഡ് അഡ്വാന്‍സ്ഡ് സ്റ്റഡീസില്‍ പുതിയ നഴ്‌സിങ് കോളേജ്- മൂന്ന് കോടി
20 പുതിയ നഴ്‌സിങ് കോളേജുകള്‍ക്കായി 20 കോടി
കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് ആന്‍ഡ് എക്‌സലന്‍സിന് 37 കോടി രൂപ
ഐ.ടി.ഐ അടിസ്ഥാന സൗകര്യനവീകരണത്തിനായി 30.5 കോടി രൂപ
വ്യാവസായിക പരിശീലന പദ്ധതികള്‍ക്കായി 108.46 കോടി രൂപ
കാസര്‍കോട്, വയനാട്, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ പുതിയ കരിയര്‍ ഡെവലപ്‌മെന്റ് സെന്ററുകള്‍
കണ്ണൂരില്‍ പോസ്റ്റ് ഗ്രാജ്വേറ്റ്& റിസര്‍ച്ച് സെന്റര്‍ ഇന്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി സയന്‍സിന്റെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു കോടി
പട്ടികജാതി വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ സഹായധനത്തിന് 429.61 കോടി
പട്ടികജാതി വിദ്യാര്‍ഥികളുടെ പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പിന്റെ സംസ്ഥാനവിഹിതം 65 കോടി
ഒന്‍പത്, പത്ത് ക്ലാസിലെ പട്ടികജാതി വിദ്യാര്‍ഥികള്‍ക്കുള്ള പ്രീമെട്രിക് പദ്ധതിക്ക് സംസ്ഥാന വിഹിതമായി 7.2 കോടി രൂപ
പട്ടികജാതി യുവതീ യുവാക്കളുടെ തൊഴില്‍ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനുള്ള നൈപുണ്യ വികസനപദ്ധതികള്‍ക്കായി 50 കോടി
തിരുവനന്തപുരം അയ്യങ്കാളി മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ അടക്കമുള്ള റെസിഡന്‍ഷ്യല്‍ സ്‌കൂളുകളുടെ നടത്തിപ്പിന് അഞ്ച് കോടി രൂപ
5000 പഠനമുറികള്‍ നിര്‍മ്മിക്കും. ഒരു പഠനമുറിക്ക് രണ്ട് ലക്ഷം വീതം നല്‍കും
പട്ടികവര്‍ഗ വിദ്യാര്‍ഥികളുടെ പ്രോത്സാഹനവും സഹായവും പദ്ധതിക്ക് 8.75 കോടി
വിദ്യാര്‍ഥികളുടെ ട്യൂട്ടോറിയല്‍ പദ്ധതിക്കും കായികപ്രോത്സാഹനത്തിനും 30 കോടി
പട്ടികവര്‍ഗ വിദ്യാര്‍ഥികളുടെ നൈപുണ്യ വികസനത്തിന് പത്ത് കോടി
പട്ടികവര്‍ഗ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്ക് 55 കോടി, പോസ്റ്റ് മെട്രിക് ഹോസ്റ്റലുകള്‍ക്ക് 3 കോടി, പ്രീ-മെട്രിക് ഹോസ്റ്റല്‍ നവീകരണത്തിന് 7.2 കോടി, ഏകലവ്യ സ്‌കൂളുകള്‍ക്ക് 4 കോടി രൂപ
മറ്റ് പിന്നാക്ക വിഭാഗങ്ങളിലെ വിദ്യാഭ്യാസപദ്ധതികള്‍ക്കായി 45 കോടി
കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തലാക്കിയ പിന്നാക്ക വിഭാഗ വിദ്യാര്‍ഥികളുടെ പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന് പകരം സംസ്ഥാനം നടപ്പാക്കുന്ന പുതിയ പദ്ധതിക്ക് 25 കോടി
പത്താം ക്ലാസ് മുതല്‍ ബിരുദാനന്തര ബിരുദതലം വരെയുള്ള ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്കും സിവില്‍ സര്‍വീസ് വിദ്യാര്‍ഥികള്‍ക്കുമുള്ള പ്രൊഫ.മുണ്ടശേരി സ്‌കോളര്‍ഷിപ്പിന് 6.52 കോടി
സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിക്കായി 15 കോടി
സ്‌കൂളിലെ സൈക്കോ സോഷ്യല്‍ പദ്ധതിക്കായി 51 കോടി
IELTS/OET പരീക്ഷാ പരിശീലനത്തിന് കുറഞ്ഞ പലിശനിരക്കില്‍ നടപടിക്രമങ്ങള്‍ ലഘൂകരിച്ചുള്ള വായ്പാ പദ്ധതി- നോര്‍ക്കാ ശുഭയാത്രാ പദ്ധതിക്ക് രണ്ട് കോടി
പ്രതിവര്‍ഷം ലോകത്തിലെ 200 സര്‍വകലാശാലകളില്‍ ഹ്രസ്വകാല ഗവേഷണ അസൈന്‍മെന്റുകള്‍ നേടുന്ന വിദ്യാര്‍ഥികളുടെ യാത്രച്ചെലവുകള്‍ക്കും ജീവിതച്ചെലവുകള്‍ക്കുമായി ഹ്രസ്വകാല ഫെലോഷിപ്പ് നല്‍കുന്നതിന് 10 കോടി രൂപ
കെ-ഡിസ്‌കിന് വിവിധ ഇന്നവേഷന്‍ പദ്ധതികള്‍ക്കായി 100 കോടി രൂപ
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജിയില്‍ ലബോറട്ടറി സൗകര്യം വികസിപ്പിക്കുന്നതിനായി 50 കോടി രൂപ
തിരുവനന്തപുരം റീജനല്‍ കാന്‍സര്‍ സെന്ററിന് 50 കോടി
മലബാര്‍ കാന്‍സര്‍ സെന്ററിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കും മെഡിക്കല്‍ വിദ്യാഭ്യാസത്തിനും 28 കോടി രൂപ
കൊച്ചി കാന്‍സര്‍ സെന്ററിനും ആരോഗ്യ വിദ്യാഭ്യാസ മേഖലയ്ക്കുമായി 14.5 കോടി


*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

No comments:

Post a Comment