Tuesday, December 13, 2022

ശബരിമലയിലെ ഭക്തജന തിരക്ക് നിയന്ത്രിക്കുന്നത് സംബന്ധിച്ച വിഷയം ഹൈക്കോടതി ദേവസ്വം ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും

©️ അറിവിന്റെ ലോകം
*_👇To join this group👇_*

●▬▬▬▬▬▬▬▬▬▬▬▬▬●
ശബരിമലയിലെ ഭക്തജന തിരക്ക് നിയന്ത്രിക്കുന്നത് സംബന്ധിച്ച വിഷയം ഹൈക്കോടതി ദേവസ്വം ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും.ഇന്നലെ സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത ഉന്നതതലയോഗത്തിലെടുത്ത തീരുമാനങ്ങള്‍ അറിയിക്കണമെന്ന് ജില്ലാ കലക്ടര്‍ക്ക് കോടതി നിര്‍ദേശം നല്‍കിയിരുന്നു. ഇക്കാര്യം ജില്ലാ കലക്ടര്‍ ഇന്ന് കോടതിയെ അറിയിക്കും.

മരക്കൂട്ടത്തിനു സമീപം തിരക്കില്‍ പെട്ട് ഭക്തര്‍ക്കും പൊലീസുകാര്‍ക്കും പരിക്കേറ്റ സംഭവത്തില്‍ ശബരിമല സ്പെഷ്യല്‍ കമ്മീഷണര്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. തിരക്ക് നിയന്ത്രിക്കാന്‍ നടപടി സ്വീകരിച്ചതായും ദേവസ്വം ബോര്‍ഡ് അഷ്ടാഭിഷേകത്തിന്‍്റെ എണ്ണം ദിവസും പതിനഞ്ചായി കുറയ്ക്കുമെന്നും സന്നിധാനത്ത് 400 പൊലീസുകാരെ തിരക്ക് നിയന്ത്രിക്കാന്‍ വിന്യസിക്കുമെന്നും വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്തതില്‍ 85 ശതമാനം ആളുകളും ദര്‍ശനത്തിന് എത്തുന്നുണ്ടെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു.

നിലക്കലിലെ പാര്‍ക്കിംഗ് ആവശ്യത്തിന് ജീവനക്കാരെ നിയോഗിക്കാന്‍ കരാറുകാരന് നോട്ടീസ് നല്‍കിയെന്ന് ദേവസ്വം ബോര്‍ഡ് പാര്‍ക്കിംഗ് സൗകര്യങ്ങള്‍ കാര്യക്ഷമമാക്കിയില്ലെങ്കില്‍ കരാറുകാരെ പുറത്താക്കണമെന്നും കോടതി നിരീക്ഷിച്ചു. എല്ലാ തീര്‍ഥാടര്‍ക്കും ദര്‍ശനത്തിന് സൗകര്യമുണ്ടാകുമെന്ന് അനൗണ്‍സ് ചെയ്യണമെന്നും കോടതി പറഞ്ഞു.

അതേസമയം, ശബരിമലയില്‍ തിരക്ക് നിയന്ത്രിക്കാന്‍ ദേവസ്വം ബോര്‍ഡ് നടപടികള്‍ ആരംഭിച്ചു. പ്രതിദിനം ദര്‍ശനം നടത്താനുള്ള ഭക്തരുടെ എണ്ണം 90,000മായി പരിമിതപ്പെടുത്തിയിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഭക്തരുടെ എണ്ണം നിയന്ത്രിക്കാന്‍ ധാരണയായത്. ദര്‍ശനത്തിന് എത്തുന്ന ഭക്തരുടെ എണ്ണം 1 ലക്ഷം കവിഞ്ഞതോടെയാണ് നിയന്ത്രണമേര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇത് സംബന്ധിച്ച്‌ അന്തിമ തീരുമാനം എടുക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തില്‍ ദേവസ്വം മന്ത്രിയും ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റും പൊലീസ് ഉദ്യോഗസ്ഥരും ജില്ലാ കളക്ടറും പങ്കെടുത്തു.

ഒരു ലക്ഷത്തിലധികം പേര്‍ക്ക് അനുമതി കൊടുത്താല്‍ പലര്‍ക്കും ദര്‍ശനം നടത്താന്‍ കഴിയാത്ത സാഹചര്യം ഉണ്ടാകും. ഇത് ഒഴിവാക്കാന്‍ പ്രതിദിനം 90,000 പേര്‍ക്ക് അനുമതി കൊടുക്കാനാണ് യോഗത്തില്‍ ധാരണയായത്. ഭക്തരുടെ തിരക്കും മറ്റു കാര്യങ്ങളും സംബന്ധിച്ച്‌ ചര്‍ച്ചചെയ്യാന്‍ എല്ലാ ആഴ്ചയും ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്‍റെ അധ്യക്ഷതയില്‍ യോഗം ചേരും.

ശരംകൊത്തി മുതല്‍ സന്നിധാനം വരെ ഭക്തര്‍ക്ക് വെള്ളവും ബിസ്ക്കറ്റും നല്‍കും. ഭക്തരെ പതിനെട്ടാം പടി കടക്കാന്‍ പ്രത്യേകം പരിശീലനം ലഭിച്ച പോലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പറഞ്ഞു. ദര്‍ശനത്തിന്‍റെ സമയം നീട്ടാന്‍ ആകുമോ എന്ന് മുഖ്യമന്ത്രിയും യോഗത്തില്‍ ചോദിച്ചു. 138 കോടിയാണ് മണ്ഡലകാലത്തെ ഇതുവരെയുള്ള ദേവസ്വം ബോര്‍ഡിന്‍റെ വരുമാനം.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

No comments:

Post a Comment