©️ അറിവിന്റെ ലോകം
👇To join this group👇
●▬▬▬▬▬▬▬▬▬▬▬▬▬●
ഇതിൽ കുട്ടികളാണ് ഏറെയും. നാല് ദിവസത്തെ പനിയും തുടർന്ന് നാലാഴ്ച നീണ്ടുനിൽക്കുന്ന ശ്വാസംമുട്ടലും വലിവുമാണ് പിടിപെടുന്നത്. ഏകദേശം പതിനൊന്നായിരത്തോളം പേരാണ് പനിയും ശ്വാസംമുട്ടലുമായി കഴിഞ്ഞദിവസം സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയത്. സ്വകാര്യ ആശുപത്രികളിൽ ഇതിന്റെ ഇരട്ടിയോളം രോഗികളാണ് എത്തുന്നത്. കൂടുതൽ പേർ കിടത്തിച്ചികിത്സയ്‌ക്ക് എത്തുന്നതും സ്വകാര്യ ആശുപത്രികളിലാണ്.
ഇൻഫ്ളുവൻസ വൈറസ്, റെസ്പിേററ്ററി സിൻസീഷ്യൽ വൈറസ് പോലുള്ള പലതരം വൈറസുകൾ അസുഖത്തിന് കാരണമാകുന്നുണ്ട്. അതിൽ പലതും ശ്വാസനാളികളുടെ നീർക്കെട്ടിന് കാരണമാകുന്നുവെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. ആസ്തമ വഷളായി ഏറെപ്പേർ ചികിത്സയ്‌ക്ക് എത്തുന്നുണ്ട്. രോഗികളിൽ ഇൻഹേലറിന് പുറമെ ശ്വാസനാളികളുടെ വികാസത്തിനുള്ള മരുന്നുകളും ചിലർക്ക് ഹ്രസ്വകാലത്തേക്ക് സ്റ്റിറോയ്ഡുകളും വേണ്ടിവരുന്നു. ആസ്തമ ഇതുവരെ ഇല്ലാതിരുന്നവരിലും ചുമയും വലിവുമൊക്കെ മാറാൻ കാലതാമസം വരുന്നുണ്ടെന്നും ആരോഗ്യവിദഗ്ധർ വ്യക്തമാക്കുന്നു.
അതേസമയം ആസ്തമ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുകയും വഷളാകുകയും ചെയ്യുന്നത് ഒട്ടേറെ ആളുകളുടെ ജീവിതത്തെ ബാധിക്കുന്നുണ്ട്. പലരും ദിവസങ്ങളോളം ജോലിയിൽ നിന്ന് മാറിനിൽക്കേണ്ടിവരുന്നു. നിത്യവരുമാനക്കാരെ ഇത് വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ശ്വാസംമുട്ടലും വലിവും കൂടുന്നവരിലും മറ്റ് ജീവിതശൈലീരോഗങ്ങൾ ഉള്ളവരിലും കിടത്തിച്ചികിത്സ ആവശ്യമായിവരുന്നു. രോഗം അപകടാവസ്ഥ ഉണ്ടാക്കുന്ന ഘട്ടത്തിലേക്ക് എത്തുന്നില്ലെങ്കിലും ജീവിതച്ചെലവ് ഉയരുന്ന സാഹചര്യത്തിൽ ചികിത്സയ്‌ക്കും കൂടുതൽ പണം കണ്ടെത്തേണ്ടിവരുന്ന സ്ഥിതിയാണ്.
*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*
*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*
*"അറിവിന്റെ ലോകം" ത്തിന്റെ ഭാഗമാകുവാനായി ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*
*1.👇🏻@WhatsApp👇🏻*
*Group 26 👇*
*Group 24 👇*
*2.👇@Telegram👇*
*_3.👇facebook Page👇_*
https://www.facebook.com/All.In.One.Kit
_*Admin panel✍*_
[ _An Informative Group Of network_ ...]
No comments:
Post a Comment