©️ അറിവിന്റെ ലോകം
👇To join this group👇
●▬▬▬▬▬▬▬▬▬▬▬▬▬●
പിന്‍ കുഴിയൊരുക്കി ഓസ്‌ട്രേലിയയെ വീഴ്ത്താനിറങ്ങിയ ഇന്ത്യ അതേ കുഴിയില്‍ വീണു. ഇന്ത്യയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ജയം സ്വന്തമാക്കി ഓസ്‌ട്രേലിയ. ഇന്ത്യ ഉയര്‍ത്തിയ 76 റണ്‍സ് വിജയലക്ഷ്യം തികച്ചും ദുഷ്‌കരമായ സാഹചര്യത്തില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഓസീസ് മറികടന്നു. മൂന്നാം ദിനം 18.5 ഓവറുകള്‍ക്കുള്ളില്‍ കളിയവസാനിച്ചു. നാല് മത്സരങ്ങളടങ്ങിയ പരമ്പര ഇതോടെ 2-1 എന്ന നിലയിലായി.
സ്‌കോര്‍: ഇന്ത്യ - 109/10, 163/10, ഓസ്‌ട്രേലിയ 197/10, 78/1.
മൂന്നാം ദിനം 76 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് മൂന്നാം ദിനം ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയക്ക് രണ്ടാം പന്തില്‍ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായിരുന്നു. ഉസ്മാന്‍ ഖവാജയെ (0) പുറത്താക്കി അശ്വിനാണ് ഓസീസിനെ ഞെട്ടിച്ചത്.
എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഒന്നിച്ച ട്രാവിസ് ഹെഡ് - മാര്‍നസ് ലബുഷെയ്ന്‍ സഖ്യം ബാറ്റിങ് ദുഷ്‌കരമായ പിച്ചില്‍ ക്ഷമയോടെ പിടിച്ചുനിന്ന് ജയം സ്വന്തമാക്കുകയായിരുന്നു. 53 പന്തുകള്‍ നേരിട്ട ഹെഡ് 49 റണ്‍സോടെയും 58 പന്തുകള്‍ നേരിട്ട ലബുഷെയ്ന്‍ 28 റണ്‍സോടെയും പുറത്താകാതെ നിന്നു.
നേരത്തെ എട്ട് വിക്കറ്റ് വീഴ്ത്തിയ നേതന്‍ ലയണിനു മുന്നില്‍ പതറിയ ഇന്ത്യ രണ്ടാം ഇന്നിങ്സില്‍ 163 റണ്‍സിന് പുറത്തായിരുന്നു. ഇതോടെ ഓസീസിനു മുന്നില്‍ 76 റണ്‍സ് വിജയലക്ഷ്യമുയര്‍ന്നു. മികച്ച സ്‌കോര്‍ ലക്ഷ്യമിട്ട് രണ്ടാം ഇന്നിങ്സിനിറങ്ങിയ ഇന്ത്യക്ക് തുടക്കംമുതല്‍ പിഴച്ചു. പിച്ചിന്റെ സ്വഭാവത്തിനനുസരിച്ച് പന്തറിഞ്ഞ ഓഫ് സ്പിന്നര്‍ ലയണിനു മുന്നില്‍ ചേതേശ്വര്‍ പുജാര ഒഴികെയുള്ള ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്ക് പിടിച്ചുനില്‍ക്കാനായില്ല. 142 പന്തുകള്‍ നേരിട്ട് 59 റണ്‍സെടുത്ത പുജാരയുടെ ചെറുത്തുനില്‍പ്പാണ് കളി മൂന്നാംദിവസത്തേക്ക് നീട്ടിയത്. 64 റണ്‍സ് വിട്ടുകൊടുത്താണ് ലയണ്‍ എട്ട് വിക്കറ്റ് വീഴ്ത്തിയത്.
ശ്രേയസ് അയ്യര്‍ (26), ആര്‍. അശ്വിന്‍ (16), അക്ഷര്‍ പട്ടേല്‍ (15) എന്നിവരാണ് ഇന്ത്യയുടെ മറ്റു പ്രധാന സ്‌കോറര്‍മാര്‍. ആദ്യ ഇന്നിങ്‌സില്‍ മാത്യു കുനെമാന് മുന്നില്‍ തകര്‍ന്ന ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ നേതന്‍ ലയണിനു മുന്നില്‍ വിറച്ചു.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*
*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*
*"അറിവിന്റെ ലോകം" ത്തിന്റെ ഭാഗമാകുവാനായി ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*
*1.👇🏻@WhatsApp👇🏻*
*Group 26 👇*
*Group 24 👇*
*2.👇@Telegram👇*
*_3.👇facebook Page👇_*
https://www.facebook.com/All.In.One.Kit
_*Admin panel✍*_
[ _An Informative Group Of network_ ...]
No comments:
Post a Comment