Monday, February 6, 2023

ഉറങ്ങുമ്പോള്‍ ദുരന്തമെത്തി, രക്ഷപ്പെടാനാകാതെ ഞെരിഞ്ഞമര്‍ന്നു; നടുങ്ങി തുര്‍ക്കിയും സിറിയയും

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

തുര്‍ക്കിയിലും സിറിയയിലും വന്‍ നാശംവിതച്ച ഭൂകമ്പമുണ്ടായത്‌ ആളുകള്‍ ഉറങ്ങിക്കിടക്കുമ്പോള്‍. തിങ്കളാഴ്ച പുലര്‍ച്ചെ 4.17ഓടെയാണ് ഇരുരാജ്യങ്ങളെയും ഞെട്ടിച്ച് റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ആദ്യ ഭൂചനലനമുണ്ടായത്. തൊട്ടുപിന്നാലെ തുടര്‍പ്രകമ്പനവും അനുഭവപ്പെട്ടു. പുലര്‍ച്ചെ സമയത്ത് ആളുകള്‍ ഉറക്കത്തിലായതിനാല്‍ താമസസ്ഥലങ്ങളില്‍നിന്നും ഇറങ്ങിയോടി രക്ഷപ്പെടാനുള്ള അവസരം പോലും പലര്‍ക്കും ലഭിച്ചില്ല.
സിറിയയുടെ അതിര്‍ത്തിയോട് ചേര്‍ന്നുള്ള തെക്ക്-കിഴക്കന്‍ തുര്‍ക്കിയിലെ ഗാസിയാന്‍ടെപ്പില്‍ 17.9 കിലോമീറ്റര്‍ ഭൂമിക്കടിയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഇരുരാജ്യങ്ങളിലേയും നൂറുകണക്കിന് കെട്ടിടങ്ങള്‍ ഭൂകമ്പത്തില്‍ നിലംപൊത്തി. ഇതിനുള്ളില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുകയാണ്. രക്ഷാപ്രവര്‍ത്തനം ദ്രുതഗതിയില്‍ പുരോഗമിക്കുന്നുണ്ടെങ്കിലും തകര്‍ന്നുകിടക്കുന്ന കെട്ടിടാവശിഷ്ടങ്ങള്‍ മാറ്റി അപകടത്തില്‍പ്പെട്ട മുഴുവന്‍ പേരേയും കണ്ടെത്താന്‍ ഏറെ സമയമെടുത്തേക്കും. മഞ്ഞുവീഴ്ച മൂലമുള്ള ഗതാഗത തടസവും രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചു.
ഇതുവരെ 500ലേറെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇതില്‍ 284 മരണം തുര്‍ക്കിയിലും 230 എണ്ണം സിറിയയിലുമാണ്. അപകടത്തിന്റെ വ്യാപ്തി കണക്കിലെടുക്കുമ്പോള്‍ മരണസംഖ്യ ഇനിയും വര്‍ധിക്കുമെന്നാണ് വിവരം. തുര്‍ക്കിയില്‍ പരിക്കേറ്റ 2300ലേറേ പേരേയും സിറിയയില്‍ 600ലേറേ പേരേയും ആശുപത്രികളിലേക്ക് മാറ്റി. കെട്ടിടാവശിഷ്ടങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ആയിരക്കണക്കിന് ആളുകളെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് വിവരം.
ഭൂകമ്പം വലിയ നാശം വിതച്ചതിന് പിന്നാലെ ഡാമുകളില്‍ വിള്ളലുണ്ടോയെന്ന് പരിശോധിക്കാന്‍ തുര്‍ക്കി അക്കാദമി സയന്‍സിലെ ഭൂകമ്പ വിദഗ്ധര്‍ ആവശ്യപ്പെട്ടു. ഡാമുകള്‍ക്ക് കേടുപാടു സംഭവിച്ചിട്ടുണ്ടെങ്കില്‍ കൂടുതല്‍ വലിയ അപകടം ഒഴിവാക്കാന്‍ സമീപ പ്രദേശങ്ങളിലെ മുഴുവന്‍ ആളുകളെയും ഒഴിപ്പിക്കേണ്ടി വരും. നിലവില്‍ അന്താരാഷ്ട്ര സഹായം ആവശ്യപ്പെടുന്ന ലെവല്‍ 4 മുന്നറിയിപ്പിലുള്ള ദുരന്തമാണ് തുര്‍ക്കിയില്‍ പ്രഖ്യാപിച്ചിട്ടുള്ളത്.
കഴിഞ്ഞ നൂറുവര്‍ഷത്തിനിടെ തുര്‍ക്കിയിലുണ്ടായ ഏറ്റവും വിനാശകരമായ ഭൂകമ്പമാണിതെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ പറയുന്നത്. 1939ല്‍ കിഴക്കന്‍ തുര്‍ക്കിയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 30,000ത്തോളം പേര്‍ മരിച്ചിരുന്നു. 1999ല്‍ തുര്‍ക്കിയിലെ ഡ്യൂഷയില്‍ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 17000ത്തോളം പേര്‍ക്കും ജീവന്‍ നഷ്ടമായിരുന്നു. 2020 ജനുവരിയില്‍ എലാസിഗിലുണ്ടായ ഭൂകമ്പത്തില്‍ 40 പേരും അതേവര്‍ഷം തന്നെ ഏജിയന്‍ തീരദേശ മേഖലയിലുണ്ടായ ഭൂകമ്പത്തില്‍ 114 പേര്‍ മരണപ്പെടുകയും ചെയ്തിരുന്നു.
തുര്‍ക്കിയുടെ തലസ്ഥാനമായ അങ്കാറയിലും സമീപമുള്ള പത്തോളം നഗരങ്ങളിലും ഭൂകമ്പം വലിയ നാശനഷ്ടമുണ്ടാക്കി. സിറിയയിലെ ആലെപ്പോ, ലറ്റാക്കിയ, ഹമാ, ടാര്‍ടസ് എന്നീ പ്രവിശ്യകളെയാണ് ഭൂകമ്പം കൂടുതലായി ബാധിച്ചത്. ഭാഗീകമായി തകര്‍ന്ന വീടുകളില്‍ നിന്ന് ഒഴിയാന്‍ ജനങ്ങള്‍ക്ക് അധികൃതതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആളുകളെ സുരക്ഷിതമായ കേന്ദ്രങ്ങളിലേക്ക് മാറ്റാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

No comments:

Post a Comment