Friday, February 10, 2023

ചൈന ഉള്‍പ്പെടെ 6 രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് എയര്‍സുവിധ നിര്‍ബന്ധമാക്കിയ തീരുമാനം പിന്‍വലിച്ചു.

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

ചൈന ഉള്‍പ്പെടെ 6 രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് എയര്‍സുവിധ നിര്‍ബന്ധമാക്കിയ തീരുമാനം പിന്‍വലിച്ചു.അന്താരാഷ്ട്ര തലത്തില്‍ കോവിഡ് വ്യാപനം കൂടിയ സാഹചര്യത്തില്‍ ആയിരുന്നു എയര്‍ സുവിധ രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കിയത്.

ഇനി വിദേശത്തുനിന്ന് എത്തുന്നവര്‍ക്ക് പരിശോധന നടത്തി നെഗറ്റീവ് ആണെന്ന് സത്യവാങ്മൂലം സമര്‍പ്പിക്കേണ്ടതില്ല.വിമാനത്താവളങ്ങളിലെ രണ്ട് ശതമാനം യാത്രക്കാരുടെ പരിശോധന തുടരും.

ചൈന, ഹോങ്കോംഗ്, സിംഗപ്പൂര്‍,ജപ്പാന്‍, ദക്ഷിണ കൊറിയ, തായ്ലന്‍റ് എന്നിവടങ്ങലില്‍ നിന്ന് വരുന്നവര്‍ ആര്‍ടിപിസിആര്‍ പരിശോധനഫലം എയര്‍ സുവിധ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യണമെന്നായിരുന്നു വ്യവസ്ഥ. ജനുവരി 1 മുതല്‍ ഇത് കര്‍ശനമായി നടപ്പിലാക്കിയിരുന്നു.രാജ്യത്തെ കൊവിഡ് കേസുകളില്‍ വര്‍ധനയുണ്ടാകുമെന്നും ജാഗ്രത കൂട്ടണമെന്നുമുള്ള വിദഗ്ധരുടെ മുന്നറിയിപ്പ് കണക്കിലെടുത്തായിരുന്നു എയര്‍ സുവിധ രജിസട്രേഷന്‍ നിര്‍ബന്ധമാക്കിയത്.നിലവില്‍ കൊവിഡ് സ്ഥിരീകരിച്ച അന്താരാഷ്ട്ര യാത്രക്കാരില്‍ ഭൂരിഭാഗം പേര്‍ക്കും നേരിയ ലക്ഷണങ്ങള്‍ മാത്രമാണുള്ളത്. അതിനാല്‍ കൊവിഡ് കേസുകള്‍ കൂടിയാലും ആശുപത്രിയില്‍ ചികിത്സ തേടുന്നവരുടെ എണ്ണം കുറവായിരിക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.


*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

No comments:

Post a Comment