Friday, January 6, 2023

വിമാനത്തില്‍ സഹയാത്രികകയായ വയോധികയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവത്തില്‍ പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ്

©️ അറിവിന്റെ ലോകം
*_👇To join this group👇_*

●▬▬▬▬▬▬▬▬▬▬▬▬▬●

വിമാനത്തില്‍ സഹയാത്രികകയായ വയോധികയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവത്തില്‍ പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട മുംബൈ വ്യാപാരി ശങ്കര്‍ മിശ്രയ്ക്കായി ലൂക്ക് ഔട്ട് നോട്ടീസ് ഇറക്കണമെന്ന് ഇമിഗ്രേഷന്‍ അധികൃതരോട് ഡല്‍ഹി പോലീസ് ആവശ്യപ്പെട്ടിരുന്നു. ഇയാള്‍ രാജ്യം വിടുന്നത് തടയണമെന്നും ഡല്‍ഹി പോലീസ് ആവശ്യപ്പെട്ടിരുന്നു.
യു.എസിലെ കാലിഫോര്‍ണിയ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സാമ്പത്തിക സേവനങ്ങള്‍ നല്‍കുന്ന ബഹുരാഷ്ട്രകമ്പനിയുടെ ഇന്ത്യയിലെ വൈസ് പ്രസിഡന്റാണ് ശങ്കര്‍ മിശ്ര. ഇയാള്‍ മുംബൈ സ്വദേശിയാണെന്നാണ് നേരത്തെ പോലീസ് എത്തിച്ചേര്‍ന്നിരുന്ന നിഗമനം. എന്നാല്‍, ഉത്തര്‍ പ്രദേശിലെ ലഖ്‌നൗ സ്വദേശിയാണെന്നാണ് പോലീസ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ഇയാളെ തിരിച്ചറിഞ്ഞെന്നും നിലവില്‍ ഒളിവിലാണെന്നുമാണ് പോലീസ് അറിയിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് വിമാനത്തിലെ ജീവനക്കാരേയും ചോദ്യം ചെയ്യാന്‍ പോലീസ് തീരുമാനിച്ചിരുന്നു. നിലവില്‍ നാലു ജീവനക്കാരെ ചോദ്യം ചെയ്തു കഴിഞ്ഞു. മറ്റുള്ളവരേയും ഉടന്‍ തന്നെ ചോദ്യം ചെയ്‌തേക്കും
അതേസമയം, അറസ്റ്റ് ഒഴിവാക്കാന്‍ ഇയാള്‍ നിരന്തരം ഒളിവില്‍ താമസിക്കുന്നസ്ഥലങ്ങള്‍ മാറിക്കൊണ്ടിരിക്കുകയാണെന്നാണ് പോലീസ് നിഗമനം. ഇയാള്‍ക്കായി മുംബൈയിലും ബെംഗളൂരുവിലും ഡല്‍ഹി പോലീസ് തിരച്ചില്‍ നടത്തി. ഇവിടെ രണ്ടിടത്തും ഇയാള്‍ക്ക് ഓഫീസുണ്ടെന്നും ഇവിടങ്ങളിലേക്ക് സന്ദര്‍ശിക്കാറുണ്ടെന്നുമാണ് പോലീസിന് കിട്ടിയ വിവരം.
സംഭവത്തില്‍ എയര്‍ ഇന്ത്യക്കും പൈലറ്റുമാര്‍ക്കും മറ്റു ജീവനക്കാര്‍ക്കും ഡി.ജി.സി.എ. കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു. രണ്ടാഴ്ചയാണ് മറുപടി നല്‍കാന്‍ സമയം നല്‍കിയിരിക്കുന്നത്.
വയോധികയുടെ പരാതിയില്‍ സ്ത്രീത്വത്തെ അപമാനിക്കാന്‍ ശ്രമിച്ചുവെന്നതടക്കം വകുപ്പുകള്‍ ചുമത്തി ശങ്കര്‍ മിശ്രക്കെതിരെ കേസെടുത്തിരുന്നു. സംഭവത്തില്‍ ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടതായും പ്രതിക്ക് 30 ദിവസത്തെ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയതായും എയര്‍ ഇന്ത്യ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

No comments:

Post a Comment