©️ അറിവിന്റെ ലോകം
*_👇To join this group👇_*
●▬▬▬▬▬▬▬▬▬▬▬▬▬●
മധ്യപ്രദേശില്‍ കുഴല്‍കിണറില്‍ വീണ കുട്ടി മരിച്ചു. എട്ടുവയസുകാരന്‍ തന്മയ് സാഹുവാണ് മരിച്ചത്. ചൊവ്വാഴ്‍ച്ച കളിക്കുന്നതിനിടെയാണ് കുട്ടി കുഴല്‍കിണറില്‍ വീണത്.നാല് ദിവസത്തിന് ശേഷമാണ് കുട്ടിയെ പുറത്തെടുക്കാനായത്. കഴിഞ്ഞ ചൊവ്വാഴ്ച്ച മാണ്ഡവി ഗ്രാമത്തിലെ ബേട്ടുല്‍ ജില്ലയിലാണ് സംഭവം നടന്നത്.
ഒഴിഞ്ഞ പറമ്ബില്‍ കളിക്കുന്നതിനിടയില്‍ എട്ട് വയസ്സുകാരന്‍ തന്മയ് 400 അടി താഴ്ച്ചയുള്ള കിണറിലേക്ക് വീഴുകയായിരുന്നു. തന്മയയുടെ സഹോദരിയാണ് കുട്ടി കിണറില്‍ വീണ വിവരം രക്ഷിതാക്കളെ അറിയിച്ചത്. രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയ ഉടന്‍ തന്നെ ഓക്സിജന്‍ ഉള്‍പ്പടെ കുട്ടിക്ക് പ്രാഥമി ശ്രശ്രൂഷ നല്‍കി. സംസ്ഥാന ദുരന്തനിവാരണ സേനയും പൊലീസും ആരോഗ്യ പ്രവര്‍ത്തകരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
സമാന്തരമായി കുഴി കുഴിച്ച് കുട്ടിയെ രക്ഷിക്കാനായിരുന്നു ശ്രമം. നാനക് ചൗഹാന്‍ എന്നയാള്‍ കൃഷി ആവശ്യങ്ങള്‍ക്ക് വേണ്ടി കുഴിച്ചതായിരുന്നു കുഴല്‍ക്കിണര്‍. എന്നാല്‍, വെള്ളം കാണാതായതോടെ ഉപയോഗശൂന്യമായി. കിണര്‍ മൂടിയിരുന്നുവെന്നാണ് അപകടത്തിന് ശേഷം ചൗഹാന്‍റെ വിശദീകരണം. കുട്ടി എങ്ങനെയാണ് ഇതിന്‍റെ അടപ്പ് തുറന്നതെന്ന് അറിയില്ലെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു.
*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*
*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*
*"അറിവിന്റെ ലോകം" ത്തിന്റെ ഭാഗമാകുവാനായി ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*
*1.👇🏻@WhatsApp👇🏻*
*Group 26 👇*
*Group 24 👇*
*2.👇@Telegram👇*
*_3.👇facebook Page👇_*
https://www.facebook.com/All.In.One.Kit
_*Admin panel✍*_
[ _An Informative Group Of network_ ...]
No comments:
Post a Comment