Friday, December 2, 2022

ഖത്തര്‍ ഫിഫ ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ ഇന്ന് അവസാനിക്കും. പ്രീ ക്വാര്‍ട്ടര്‍ നേരത്തെയുറപ്പിച്ച ബ്രസീലും പോര്‍ച്ചുഗലും ഗ്രൂപ്പ് ചാമ്ബ്യന്മാരാകാന്‍ ലക്ഷ്യമിട്ട് ഇന്നിറങ്ങും.

©️ അറിവിന്റെ ലോകം
*_👇To join this group👇_*

●▬▬▬▬▬▬▬▬▬▬▬▬▬●
ഖത്തര്‍ ഫിഫ ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ ഇന്ന് അവസാനിക്കും. പ്രീ ക്വാര്‍ട്ടര്‍ നേരത്തെയുറപ്പിച്ച ബ്രസീലും പോര്‍ച്ചുഗലും ഗ്രൂപ്പ് ചാമ്ബ്യന്മാരാകാന്‍ ലക്ഷ്യമിട്ട് ഇന്നിറങ്ങും.രാത്രി എട്ടരയ്ക്ക് തുടങ്ങുന്ന മത്സരത്തില്‍ പോര്‍ച്ചുഗലിന് തെക്കന്‍ കൊറിയയാണ് എതിരാളികള്‍. പ്രീ ക്വാര്‍ട്ടര്‍ പ്രതീക്ഷയുമായി ഇറങ്ങുന്ന ഘാനയ്ക്ക് ഉറുഗ്വൊയാണ് ഇന്ന് എതിരാളി. രാത്രി പന്ത്രണ്ടരയ്ക്ക് തുടങ്ങുന്ന മത്സരങ്ങളില്‍ ബ്രസീല്‍ കാമറൂണിനെയും സ്വിറ്റ്സര്‍ലന്‍ഡ് സെര്‍ബിയയെയും നേരിടും. നോക്കൗട്ട് സാധ്യത എല്ലാ ടീമുകള്‍ക്കും നിലനില്‍ക്കുന്നതിനാല്‍ മത്സരങ്ങള്‍ നിര്‍ണായകമാണ്.

ഗ്രൂപ്പ് ജിയില്‍ കളിച്ച രണ്ട് മത്സരങ്ങളും ജയിച്ച ടീമാണ് ബ്രസീല്‍. സെര്‍ബിയയെ എതിരില്ലാത്ത രണ്ട് ഗോളിനും സ്വിറ്റ്‌സര്‍ലന്‍ഡിനെ 1-0നും ബ്രസീല്‍ പരാജയപ്പെടുത്തിയിരുന്നു. ആറ് പോയിന്‍റുമായി ബ്രസീല്‍ തന്നെയാണ് ജി ഗ്രൂപ്പില്‍ തലപ്പത്ത്. കാമറൂണിനെതിരെ ഇന്ന് ജയിച്ചാല്‍ സമ്ബൂര്‍ണ ജയവുമായി ഗ്രൂപ്പ് ചാമ്ബ്യന്‍മാരാകാം കാനറിപ്പടയ്ക്ക്. ഒരു ജയവുമായി സ്വിസ് രണ്ടും ഒരു സമനില വീതമായി കാമറൂണും സെര്‍ബിയയും യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളിലും നില്‍ക്കുന്നു. അതേസമയം ഗ്രൂപ്പ് എച്ചില്‍ രണ്ട് ജയവുമായി പോര്‍ച്ചുഗല്‍ തലപ്പത്താണ്. ഒരു ജയമുള്ള ഘാന രണ്ടാമത് നില്‍ക്കുന്നു. ദക്ഷിണ കൊറിയക്കും ഉറുഗ്വെയ്ക്കും ഓരോ സമനില വീതം മാത്രമേയുള്ളൂ.

ഫുട്ബോള്‍ ലോകകപ്പില്‍ ഇന്നലത്തെ മത്സര ഫലങ്ങള്‍ നാടകീയമായിരുന്നു. മുന്‍ ചാമ്ബ്യന്മാരായ ജര്‍മനി തുടര്‍ച്ചയായ രണ്ടാം ലോകകപ്പിലും ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായി. ഗ്രൂപ്പ് ഇയില്‍ ജപ്പാന്‍ ഒന്നിനെതിരെ രണ്ട് ഗോളിന് സ്പെയിനെ അട്ടിമറിച്ചതോടെയാണ് കോസ്റ്ററിക്കയെ തോല്‍പ്പിച്ചിട്ടും ജര്‍മനിക്ക് നാട്ടിലേക്ക് മടങ്ങേണ്ടി വന്നത്. ജപ്പാനൊപ്പം ഗോള്‍ ശരാശരിയുടെ മികവില്‍ സ്പെയിനും പ്രീ ക്വാര്‍ട്ടറില്‍ കടന്നു. അതോടൊപ്പം ഗ്രൂപ്പ് എഫില്‍ ലോകകപ്പില്‍ ആദ്യ കടമ്ബ പോലും കടക്കാതെ അടിതെറ്റി ബെല്‍ജിയത്തിന്‍റെ സുവര്‍ണ തലമുറ പുറത്തായി. ക്രൊയേഷ്യക്കെതിരെ ഗോള്‍ രഹിത സമനില വഴങ്ങിയതോടെയാണിത്. രണ്ടാം സ്ഥാനക്കാരായി ക്രൊയേഷ്യ പ്രീ ക്വാര്‍ട്ടറിലേക്ക് പ്രവേശിച്ചു. മൊറോക്കോയാണ് ഗ്രൂപ്പ് ചാമ്ബ്യന്‍മാര്‍.


*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

No comments:

Post a Comment