Friday, December 16, 2022

ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ മൊറോക്കോയോട് തോറ്റുപുറത്തായതിന് പിന്നാലെ പോര്‍ച്ചുഗല്‍ പരിശീലക സ്ഥാനം രാജിവച്ചൊഴിഞ്ഞ് ഫെര്‍ണാണ്ടോ സാന്റോസ്.

©️ അറിവിന്റെ ലോകം
*_👇To join this group👇_*

●▬▬▬▬▬▬▬▬▬▬▬▬▬●
ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ മൊറോക്കോയോട് തോറ്റുപുറത്തായതിന് പിന്നാലെ പോര്‍ച്ചുഗല്‍ പരിശീലക സ്ഥാനം രാജിവച്ചൊഴിഞ്ഞ് ഫെര്‍ണാണ്ടോ സാന്റോസ്. സാന്റോസ് പരിശീലക സ്ഥാനം ഒഴിയുന്ന വാര്‍ത്ത പോര്‍ച്ചുഗല്‍ ഫുട്ബോള്‍ ഫെഡറേഷന്‍ (എഫ്പിഎഫ്) സ്ഥിരീകരിച്ചു. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണോള്‍ഡോയെ ബെഞ്ചിലിരുത്തിയതിനും പിന്നാലെ മൊറോക്കോയോട് തോറ്റതിനും വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെയാണ് സാന്റോസിന്റെ സ്ഥാനമൊഴിയല്‍.
മൊറോക്കോയ്ക്ക് എതിരായ മത്സരം തോറ്റതിന് പിന്നാലെ സാന്റോസിനെതിരേ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നത്. പ്രീക്വാര്‍ട്ടറിന് പിന്നാലെ ക്വാര്‍ട്ടറിലും റൊണാള്‍ഡോയെ ബെഞ്ചിലിരുത്തിയ സാന്റോസിന്റെ തീരുമാനത്തോട് പലരും യോജിച്ചിരുന്നില്ല. തീരുമാനത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് പോര്‍ച്ചുഗലിന്റെ ഇതിഹാസ താരം ലൂയിസ് ഫിഗോ അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. ക്രിസ്റ്റ്യാനോയെ ബെഞ്ചിലിരുത്തിയത് തെറ്റായിപ്പോയെന്നും അതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് പരിശീലകനും ടീം മാനേജ്‌മെന്റിനും മാറിനില്‍ക്കാനാകില്ലെന്നും ഫിഗോ തുറന്നടിച്ചിരുന്നു.
ഇതുവരെ കൂടെ നിന്ന എല്ലാവരോടുമുള്ള നിറഞ്ഞ നന്ദിയോടെയാണ് പടിയിറങ്ങുന്നതെന്ന് സാന്റോസ് പറയുന്ന വിഡിയോ പോര്‍ച്ചുഗല്‍ ഫുട്ബോള്‍ ഫെഡറേഷന്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. 2014-ലാണ് പോര്‍ച്ചുഗല്‍ പരിശീലക സ്ഥാനത്തേക്ക് സാന്റോസ് എത്തുന്നത്. യൂറോ 2016-ലും തുടര്‍ന്ന് 2019-ലെ നേഷന്‍സ് ലീഗിലും പോര്‍ച്ചുഗലിനെ വിജയത്തിലേക്ക് നയിച്ചത് സാന്റോസാണ്.
ഖത്തറില്‍ ഗ്രൂപ്പ് മത്സരത്തില്‍ ദക്ഷിണ കൊറിയയോട് പരാജയപ്പെട്ടെങ്കിലും ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് പോര്‍ച്ചുഗല്‍ അവസാന 16-ല്‍ എത്തിയത്. പ്രീ ക്വാര്‍ട്ടറില്‍ സ്വിറ്റ്സര്‍ലന്‍ഡിനെ അവര്‍ 6-1 ന് തോല്‍പ്പിച്ചിരുന്നു. എന്നാല്‍ ക്വാര്‍ട്ടറില്‍ മൊറോക്കോയോട് ഏകപക്ഷീയമായ ഒരുഗോളിന് തോറ്റ് അവര്‍ പുറത്താകുകയായിരുന്നു.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

No comments:

Post a Comment