©️ അറിവിന്റെ ലോകം
*_👇To join this group👇_*
●▬▬▬▬▬▬▬▬▬▬▬▬▬●
പാലക്കാട് വാളയാര്‍ കഞ്ചിക്കോട് ചന്ദനം കടത്തുകയായിരുന്ന സംഘം പിടിയില്‍. ആഡംബര കാറില്‍ കൊണ്ടുവന്ന ഏകദേശം 30 ലക്ഷം രൂപ വിലമതിയ്ക്കുന്ന ചന്ദനമുട്ടികള്‍ സംഘത്തില്‍ നിന്ന് പിടികൂടി. വാഹനം ഉപേക്ഷിച്ച് പുഴയില്‍ ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ എക്‌സൈസ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്നാണ് പിടികൂടിയത്.
കഞ്ചാവുമായി സ്വകാര്യ വാഹനം വരുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു വാളയാര്‍ ടോള്‍ പ്ലാസയില്‍ വാഹന പരിശോധന. ഇതിനിടെയെത്തിയ കാര്‍ നിര്‍ത്താതെ പോയി. എക്‌സൈസ് സംഘം കാറിനെ പിന്തുടര്‍ന്നു. ഇതോടെ വാഹനം ഉപേക്ഷിച്ച് പുഴയില്‍ ചാടിയ സംഘത്തെ നാട്ടുകാരുടെ സഹായത്തോടെയാണ് പിടികൂടിയത്.
പട്ടാമ്പി സ്വദേശികളായ ഉനൈസ്, അനസ് എന്നിവരാണ് പിടിയിലായത്. 150 കിലോ തൂക്കം വരുന്ന 30 ലക്ഷം രൂപയുടെ ചന്ദനമുട്ടികള്‍ വാഹനത്തില്‍ നിന്ന് കണ്ടെത്തി. രഹസ്യ അറകളിലായിരുന്നു ചന്ദനം ഒളിപ്പിച്ചിരുന്നത്. സേലത്തില്‍ നിന്നാണ് ചന്ദനമുട്ടികള്‍ കൊണ്ടുവന്നത്. തുടര്‍നടപടികള്‍ക്കായി കേസ് വനം വകുപ്പിന് കൈമാറി.
*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*
*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*
*"അറിവിന്റെ ലോകം" ത്തിന്റെ ഭാഗമാകുവാനായി ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*
*1.👇🏻@WhatsApp👇🏻*
*Group 26 👇*
*Group 24 👇*
*2.👇@Telegram👇*
*_3.👇facebook Page👇_*
https://www.facebook.com/All.In.One.Kit
_*Admin panel✍*_
[ _An Informative Group Of network_ ...]
No comments:
Post a Comment