Wednesday, March 8, 2023

H3N2 വൈറസ്, മാസ്ക് ഉപയോ​ഗം രോ​ഗവ്യാപനം കുറയ്ക്കും, ജാ​ഗ്രത കൈവിടരുത്- എയിംസ് മുൻ ഡയറക്ടർ

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

രാജ്യത്ത് പനിബാധിതരുടെ എണ്ണം നാൾക്കുനാൾ വർധിക്കുകയാണ്. പനിക്കൊപ്പം, ചുമ, ശ്വാസംമുട്ടൽ തുടങ്ങിയ പ്രശ്നങ്ങളുമായാണ് കൂടുതൽപേരും ആശുപത്രികളിലെത്തുന്നത്. അടിക്കടിയായി വരുന്ന പനിക്കും ചുമയ്ക്കും പിന്നിൽ ഇൻഫ്ളുവൻസ Aയുടെ ഉപവിഭാ​ഗമായ H3N2 വൈറസ് ആണെന്ന് കഴിഞ്ഞ ദിവസംഐ.സി.എം.ആർ(Indian Council of Medical Research) വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ മുതിർന്നവരും അനുബന്ധരോ​ഗമുള്ളവരും വൈറസിന്മേൽ കൂടുതൽ ജാ​ഗ്രത പുലർത്തണമെന്നു പറയുകയാണ് പൾമണോളജിസ്റ്റും ഡൽഹി എയിംസ് മുൻ ഡയറക്ടർ ഡോ.രൺദീപ് ​ഗുലേറിയ.
ഇൻഫ്ളുവൻസ കേസുകളിൽ വൻ വർധനവാണ് കാണുന്നത്, പനി, ചുമ, ശരീരവേദന, മൂക്കൊലിപ്പ് തുടങ്ങിയ രോ​ഗലക്ഷണങ്ങളാണ് പലർക്കുമുള്ളത്. എല്ലാ വർഷവും ഈ സമയത്ത് ഇത്തരം ഇൻഫ്ളുവൻസ വൈറസ് വ്യാപനം പ്രകടമാണെന്നും ആൾക്കൂട്ടമുള്ള ഇടങ്ങളിൽ മാസ്ക് കൃ‍ത്യമായി ഉപയോ​ഗിക്കാത്തത് രോ​ഗവ്യാപനം ഉണ്ടാക്കുമെന്നും ​ഗുലേറിയ പറയുന്നു. പൊതുയിടങ്ങളിലേക്ക് ഇറങ്ങുമ്പോൾ മാസ്ക് ധരിച്ചും കൈകൾ ഇടയ്ക്കിടെ കഴുകിയും സാമൂഹിക അകലം പാലിച്ചുമൊക്കെ രോ​ഗത്തെ പ്രതിരോധിക്കാമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
ഹൃദ്രോ​ഗം, ക്രോണിക് റെസ്പിറേറ്ററി രോ​ഗങ്ങൾ, വൃക്ക രോ​ഗങ്ങൾ തുടങ്ങിയ ഉള്ളവരും മുതിർന്നവരും കൂടുതൽ ജാ​ഗ്രത പുലർത്തേണ്ടതുണ്ടെന്നും ​ഗുലേറിയ പറഞ്ഞു.
H3N2 ലക്ഷണങ്ങൾ
പനി
മൂക്കൊലിപ്പ്
ഓക്കാനം
രോ​ഗപ്രതിരോധത്തിനായി ഐ.സി.എം.ആർ പുറത്തിറക്കിയ മാർ​ഗനിർദേശങ്ങൾ
വെള്ളവും സോപ്പും ഉപയോ​ഗിച്ച് ഇടയ്ക്കിടെ കൈകൾ കഴുകുക
മാസ്ക് ഉപയോ​ഗിക്കുകയും ആൾക്കൂട്ടമുള്ള ഇടങ്ങൾ ഒഴിവാക്കുകയും ചെയ്യുക.
മുഖവും മൂക്കും ഇടയ്ക്കിടെ സ്പർശിക്കുന്നത് ഒഴിവാക്കുക.
ധാരാളം വെള്ളം കുടിക്കുകയും ശരീരത്തിലെ ജലാംശം നഷ്ടപെടാൻ ഇടവരുത്താതിരിക്കുകയും ചെയ്യുക.
പനി, ശരീരവേദന തുടങ്ങിയ അനുഭവപ്പെട്ടാൽ പ്രിസ്ക്രൈബ് ചെയ്ത മരുന്നുകൾ മാത്രം കഴിക്കുക.
ആന്റിബയോട്ടിക്കുകൾ കൊണ്ട് സ്വയം ചികിത്സ നടത്താതിരിക്കുക.
പനിബാധിതർ ജാഗ്രതപാലിക്കണമെന്നും സ്വയംചികിത്സ നടത്തരുതെന്നും ആരോഗ്യവകുപ്പ് നിർദേശിച്ചു. ഹോസ്റ്റലുകൾ, ആളുകൾ കൂട്ടമായി താമസിക്കുന്ന ഇടങ്ങൾ എന്നിവിടങ്ങളിലാണ് പെട്ടെന്ന് രോഗം പകരുന്നത്. കുടിവെള്ളം കൃത്യമായി മൂടിവെക്കണം. മുറിക്കുള്ളിൽ സൂക്ഷിച്ചിട്ടുള്ള ചെടിപ്പാത്രങ്ങളിൽ വെള്ളം കെട്ടിനിൽക്കുന്നില്ലെന്ന്‌ ഉറപ്പാക്കണം.
എച്ച് 1 എൻ 1 പോലെയുള്ള രോഗലക്ഷണങ്ങളുമായി എത്തുന്നവർക്ക് സംസ്ഥാനത്തിൽ ഒസൾട്ടാമിവിർ പോലെയുള്ള മരുന്ന് നൽകാൻ നിർദേശിച്ചിട്ടുണ്ട്. കോവിഡ് ലക്ഷണങ്ങളോടെ ചികിത്സതേടുന്നവരിൽനിന്നുള്ള സാമ്പിൾ ജനിതകശ്രേണീകരണത്തിന് ആരോഗ്യവകുപ്പ് ശേഖരിക്കുന്നുണ്ട്. സാമ്പിളുകളിൽ നടത്തിയ തുടർ പരിശോധനയിലാണ് എച്ച് 3 എൻ 2 സാന്നിധ്യം കണ്ടെത്തിയിട്ടുള്ളത്. എല്ലാജില്ലയിലും പനിബാധിതരുടെ എണ്ണം കൂടുന്നതായി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്.
H3N2 വൈറസ്
കഴിഞ്ഞ രണ്ടുമൂന്നു മാസക്കാലമായി H3N2 വൈറസ് വ്യാപിക്കുകയാണെന്നും ഇതുസംബന്ധിച്ചുള്ള ആശുപത്രിവാസം കൂടുകയാണെന്നും ഐ.സി.എം.ആർ വ്യക്തമാക്കിയിരുന്നു. മാർച്ച് അവസാനത്തോടെയോ ഏപ്രിൽ ആദ്യത്തോടെയോ രോ​ഗവ്യാപനം കുറയുമെന്നാണ് കരുതുന്നതെന്നും ഐ.സി.എം.ആർ അധികൃതർ വ്യക്തമാക്കുകയുണ്ടായി.
ഐ.സി.എം.ആറിന്റെ കണക്കുകൾ പ്രകാരം H3N2 ബാധിതരിൽ 92ശതമാനം പേർക്ക് പനിയും 86 ശതമാനം പേർക്ക് ചുമയും 27 ശതമാനം പേർക്ക് ശ്വാസതടസ്സവും 16 ശതമാനം പേർക്ക് ശ്വാസംമുട്ടലും അനുഭവപ്പെടുന്നുണ്ട്. ഇതുകൂടാതെ രോ​ഗബാധിതരിൽ 16 ശതമാനം പേർക്കും ന്യൂമോണിയയും ആറ് ശതമാനം പേർക്ക് ചുഴലിയും റിപ്പോർട്ട് ചെയ്യുകയുണ്ടായി. കടുത്ത ശ്വാസകോശ പ്രശ്നങ്ങളുമായി ആശുപത്രിയിൽ എത്തുന്നവരിൽ 10ശതമാനം പേർക്ക് ഓക്സിജൻ സഹായം വേണ്ടിവന്നതായും 7ശതമാനം പേർ ഐ.സി.യു സേവനം വേണ്ടിവന്നതായും അധികൃതർ വ്യക്തമാക്കുന്നു.


*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

No comments:

Post a Comment