കഴിഞ്ഞ ഏതാനും ആഴ്ചകളായി, രാജ്യം H3N2 വൈറസിന്‍റെ പിടിയിലാണ്,. ഈ വൈറസ് ബാധിച്ചത് മൂലം നിരവധി പേരാണ് രാജ്യത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിരിയ്ക്കുന്നത്. കൂടാതെ ഈ വൈറസ് മൂലം രണ്ടു പേര്‍ക്ക് ജീവന്‍ നഷ്ടമായതോടെ ആശങ്ക വര്‍ദ്ധിക്കുകയാണ്. രാജ്യത്ത് 90 ഓളം H3N2 വൈറസ് കേസുകളും 8 H1N1 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വൈറസ് ബാധിതരുടെ എണ്ണം ഇനിയും കൂടാം എന്നാണ് സൂചനകള്‍.
H3N2 ഇന്‍ഫ്ലുവന്‍സ "ഹോങ്കോംഗ് ഫ്ലൂ" എന്നും അറിയപ്പെടുന്നു. ഈ വൈറസ് ബാധിച്ച രോഗികള്‍ സുഖം പ്രാപിക്കാന്‍ കൂടുതല്‍ സമയമെടുക്കുന്നു, അതിയായ ക്ഷീണം എന്നിവയാണ് ഇതിന്‍റെ പ്രധാന പ്രത്യേകതകള്‍. കോവിഡ് -19 ന് സമാനമായ ലക്ഷണങ്ങള്‍ ആണ് ഈ വൈറസ് ബാധയ്ക്കും ഉണ്ടാവുക, ഇത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം കോവിഡ് പരിശോധന കൂടി നടത്തേണ്ടത് അനിവാര്യമായിത്തീരുന്നു.
എന്നാല്‍, H3N2 ലക്ഷണങ്ങള്‍ കണ്ടാല്‍ പരിഭ്രാന്തരാകരുതെന്നും ഫ്ലൂവിന് അനുയോജ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ഡോക്ടര്‍മാര്‍ ജനങ്ങളോട് നിര്‍ദ്ദേശിക്കുന്നു.
പനി, ചുമ, വിറയല്‍, തുമ്മല്‍, മൂക്കൊലിപ്പ്, ഓക്കാനം, ഛര്‍ദ്ദി, തൊണ്ടവേദന, ശരീരവേദന, പേശിവേദന, വയറിളക്കം എന്നിവ H3N2 വൈറസിന്‍റെ ചില പ്രധാന ലക്ഷണങ്ങളാണ്.
ആരോഗ്യവിദഗ്ധരുടെ അഭിപ്രായത്തില്‍ ഈ സമയത്ത് രാജ്യത്ത് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ട്. അതനുസരിച്ച് നിലവില്‍ ഇന്‍ഫ്ലുവന്‍സ കേസുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് കാണുന്നു. ഇപ്പോള്‍ കാണുന്ന ഇന്‍ഫ്ലുവന്‍സയുടെ പ്രധാന ലക്ഷണമായി പനി, തൊണ്ടവേദന, ശരീരവേദന, മൂക്കൊലിപ്പ് എന്നിവ കണക്കാക്കാം.
ഈ സമയത്ത് എല്ലാ വര്‍ഷവും കാണപ്പെടുന്ന ഒരു തരം ഇന്‍ഫ്ലുവന്‍സ വൈറസാണ് ഇപ്പോഴുള്ളത്. എന്നാല്‍ ഇത് കാലക്രമേണ മാറ്റങ്ങളുള്ള ഒരു വൈറസാണ്, അതായത്, ഇത് ഏറെ പരിവര്‍ത്തനം ചെയ്യപ്പെടുന്നു, അതിനാല്‍ ഇത്തരം വൈറസിനെ ആന്‍റിജനിക് ഡ്രിഫ്റ്റ് എന്ന് വിളിക്കുന്നു,
വര്‍ഷങ്ങള്‍ക്ക് മുന്‍പ് H1N1 എന്ന വൈറസ് കണ്ടെത്തിയിരുന്നു. ആ വൈറസിന്‍റെ പുതിയ വകഭേദം ഇപ്പോള്‍ H3N2 ആണ്, അതിനാല്‍ ഈ വൈറസിനെ ഭയക്കേണ്ടതില്ല, ഇത് ഒരു സാധാരണ ഇന്‍ഫ്ലുവന്‍സ സ്‌ട്രെയിന് ആണ്. എന്നാല്‍, കേസുകള്‍ വര്‍ദ്ധിക്കുന്നതിനാല്‍ ജാഗ്രത പാലിക്കേണ്ടത് അനിവാര്യമാണ്. വൈറസ് പരിവര്‍ത്തനം ചെയ്യപ്പെട്ട ഒന്നായതിനാല്‍, H3N2 വൈറസിനെതിരെ നമുക്കുണ്ടായിരുന്ന പ്രതിരോധശേഷി അല്‍പ്പം കുറയുന്നു. അതിനാല്‍ രോഗബാധിതരായ ആളുകള്‍ക്ക് കൂടുതല്‍ എളുപ്പത്തില്‍ വൈറസ് ബാധയുണ്ടാക്കും. ഇത് തുള്ളികളിലൂടെ, വായുവിലൂടെ പകരുന്നു. എന്നിരുന്നാലും, ആശങ്കപ്പെടേണ്ട സാഹചര്യമില്ല, കാരണം കേസുകളുടെ എണ്ണം വര്‍ദ്ധിച്ചെങ്കിലും ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടവരുടെ എണ്ണം വളരെ വലിയ അളവില്‍ ഉയര്‍ന്നിട്ടില്ല, എന്നാല്‍ ജാഗ്രത അനിവാര്യമാണ്... ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍റേണല്‍ മെഡിസിന്‍ ആന്‍ഡ് റെസ്പിറേറ്ററി ആന്‍ഡ് സ്ലീപ്പ് മെഡിസിന്‍ ചെയര്‍മാനും മെഡിക്കല്‍ എജ്യുക്കേഷന്‍ ഡയറക്ടറുമായ ഡോ. രണ്‍ദീപ് ഗുലേറിയ പറഞ്ഞു.
No comments:
Post a Comment