Wednesday, March 1, 2023

പ്രമേഹത്തെ നിയന്ത്രിക്കാന്‍ ഉലുവ; അറിയാം മറ്റ് ആരോഗ്യ ഗുണങ്ങള്‍...

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

നമ്മുടെ വീടുകളില്‍ തയ്യാറാക്കുന്ന കറികളിലെ പ്രധാന ചേരുവകളിലൊന്നാണ് ഉലുവ. ശരീരത്തിന്റെ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തി കൊഴുപ്പ് ഇല്ലാതാക്കി ശരീരഭാരം കുറയ്ക്കാനും പ്രമേഹത്തെ നിയന്ത്രിക്കാനുമൊക്കെ ഉലുവ മികച്ചതാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇന്നത്തെ കാലത്തു പലരേയും അലട്ടുന്ന പ്രധാനപ്പെട്ടൊരു പ്രശ്‌നമാണ് പ്രമേഹം.
പ്രമേഹത്തിനുളള നല്ലൊരു പരിഹാരമായാണ് ന്യൂട്രീഷ്യന്മാര്‍ ഉലുവയെ കാണുന്നത്. ഉലുവയുടെ ഗ്ലൈസമിക് ഇന്‍ഡക്സ് നില കുറവാണ്. കൂടാതെ ഉലുവയിലെ ആന്റിഓക്‌സിഡന്റുകള്‍ പാന്‍ക്രിയാസ് പ്രവര്‍ത്തനത്തെ സഹായിക്കുന്നു. ഇത് ഇന്‍സുലിന്‍ മെറ്റബോളിസം കൂടുന്നതിനും ഇന്‍സുലിന്‍ റെസിസ്റ്റന്‍സ് കുറയാനും സഹായിക്കുന്നു. ഫൈബര്‍ ധാരാളം അടങ്ങിയ ഉലുവ ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. ദിവസവും രാവിലെ ഉലുവ ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് പ്രമേഹ നിയന്ത്രണത്തിന് സഹായിക്കും. 
ഉലുവയുടെ മറ്റ് ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം... 
ഒന്ന്...
ഉലുവയില്‍ ഫൈബര്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ ദഹനം മെച്ചപ്പെടുത്താനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും. 
ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിനുകളും ധാരാളം അടങ്ങിയ ഉലുവ രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. 
മൂന്ന്... 
ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഉലുവ  എൽഡിഎല്‍ അഥവാ ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും. ഒപ്പം ഹൃദയത്തിന്‍റെ ആരോഗ്യത്തിനും ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. 
നാല്...
നെഞ്ചെരിച്ചിലും അസിഡിറ്റിയും അകറ്റാനും ഇവ സഹായിക്കും. ഭക്ഷണത്തിനു മുമ്പായി ഉലുവ കഴിക്കുന്നതും നെഞ്ചെരിച്ചിൽ തടയും. ദഹനപ്രശ്നങ്ങളാൽ ബുദ്ധിമുട്ടുന്നവർക്ക് വെറും വയറ്റിൽ ഉലുവ വെള്ളം കുടിക്കുന്നതും വളരെ ​ഗുണം ചെയ്യും.
അഞ്ച്...
ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിനുകളും ധാരാളം അടങ്ങിയ ഉലുവയില ചര്‍മ്മത്തിന്‍റെയും തലമുടിയുടെയും ആരോഗ്യത്തിന് നല്ലതാണ്. അതിനാല്‍ ഇവ പതിവായി ഡയറ്റില്‍ ഉള്‍പ്പെടുത്താം. 
ആറ്...
മുലയൂട്ടുന്ന അമ്മമാര്‍ ഉലുവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. അതിനാല്‍ പ്രസവ ശേഷം ഉലുവ കൊണ്ട് തയ്യാറാക്കുന്ന നാടന്‍ മരുന്നുകള്‍ കഴിക്കുന്നതും ഏറെ നല്ലതാണ്. 
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ  ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

No comments:

Post a Comment