Monday, March 6, 2023

ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് നഗരത്തിൽ ഇന്ന് ഉച്ചമുതൽ ​ഗതാ​ഗത നിയന്ത്രണം.

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

ഇന്ന് രണ്ട് മണി മുതൽ നാളെ വൈകുന്നേരം വരെ ഹെവി വാഹനങ്ങള്‍ക്ക് നഗരത്തിലേക്ക് പ്രവേശനമില്ല. ആളുകളുമായി വരുന്ന വാഹനങ്ങൾ ക്ഷേത്ര പരിസരത്ത് പാർക്ക് ചെയ്യുവാൻ അനുവദിക്കില്ല.

വാഹനങ്ങൾ പോലീസ് ക്രമീകരിച്ചിരിക്കുന്ന വിവിധ ​ഗ്രൗണ്ടുകളിൽ മാത്രം പാർക്ക് ചെയ്യാവുന്നതാണ്. ഫു‍ട്പാത്തിൽ അടുപ്പുകൾ കൂട്ടാൻ അനുവദിക്കില്ലെന്ന് സിറ്റി പോലീസ് കമ്മീഷണർ വാർത്താകുറിപ്പിലൂടെ അറിയിച്ചു.

ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് റെയിൽവേയും സ്‌പെഷ്യൽ സർവ്വീസുകൾ അനുവദിച്ചിട്ടുണ്ട്. നാളെ നാ​ഗർകോവിലിലേക്കും എറണാകുളത്തേക്കും അധിക സർവ്വീസുകൾ ഉണ്ടാകും.

നാളെ പുലർച്ചെ 1.45-ന് എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്ക് കോട്ടയം വഴി പ്രത്യേക ട്രെയിൻ ഉണ്ടാകും. ഉച്ചയ്‌ക്ക് 2.45-ന് തിരുവനന്തപുരത്ത് നിന്ന് നാഗർകോവിലിലേക്കും ട്രെയിൻ സർവീസുണ്ട്. വൈകുന്നേരം 3.30-ന് തിരുവനന്തപുരത്ത് നിന്ന് കോട്ടയം വഴി എറണാകുളത്തേക്കും പ്രത്യേക ട്രെയിൻ സർവീസുകൾ നടത്തും.

തിരക്ക് നിയന്ത്രിക്കുന്നതിനായി അധിക ട്രെയിനുകൾക്ക് പുറമേ കൂടുതൽ കോച്ചുകളും അധിക സ്‌റ്റോപ്പുകളും ഒരുക്കും. അൺറിസർവ്ഡ് എക്‌സ്പ്രസുകൾക്കാണ് തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ രണ്ട് ജനറൽ കോച്ചുകൾ അധികമായി അനുവദിച്ചത്.


*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

No comments:

Post a Comment