Thursday, March 2, 2023

എസ്.യു.വി നിരയ്ക്ക് കരുത്തേകാന്‍ ടൊയോട്ട; കൊറോള ക്രോസും ഇന്ത്യന്‍ നിരത്തിലേക്ക്

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

ഇന്നോവ ഹൈക്രോസ്, ഹൈറൈഡര്‍ തുടങ്ങിയ വാഹനങ്ങള്‍ നല്‍കിയ ആത്മവിശ്വാസത്തിന്റെ പിന്‍ബലത്തില്‍ ഇന്ത്യയിലെ എസ്.യു.വി. ശ്രേണിയില്‍ കരുത്തനാകാനുള്ള നീക്കങ്ങളിലാണ് ടൊയോട്ട. ഇതിലേക്കുള്ള ചുവടുവയ്പ്പായി വിദേശ നിരത്തുകളില്‍ ടൊയോട്ട ഹിറ്റാക്കിയ കൊറോള ക്രോസ് ഇന്ത്യന്‍ നിരത്തുകളിലും എത്തിക്കാനുള്ള നീക്കങ്ങള്‍ അണിയറയില്‍ പുരോഗമിക്കുന്നതായാണ് സൂചന. വിദേശ മോഡലുകളെക്കാള്‍ ഉയര്‍ന്ന വീല്‍ബേസ് നല്‍കിയായിരിക്കും ഇന്ത്യയില്‍ എത്തുക.
വീല്‍ബേസ് കൂടിയ മോഡലായാണ് ക്രോസ് എത്തുന്നതെങ്കില്‍ ഏഴ് സീറ്ററായിരിക്കും ഈ വാഹനമെന്നാണ് വിലയിരുത്തലുകള്‍. ഇന്ത്യയില്‍ ഹ്യുണ്ടായി അല്‍കാസര്‍, ജീപ്പ് മെറിഡിയന്‍ തുടങ്ങിയ വാഹനങ്ങളുമായി ഏറ്റുമുട്ടാനായിരിക്കും കൊറോള ക്രോസ് എത്തുന്നത്. ഇന്ത്യയില്‍ ടൊയോട്ട എത്തിച്ചിട്ടുള്ള മിഡ് സൈസ് എസ്.യു.വിയായ ഹൈറൈഡറിന്റെ അളവുകളിലാണ് വിദേശ നിരത്തുകളിലെ കൊറോള ക്രോസ് എത്തിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ഉയര്‍ന്ന വീല്‍ബേസുമായായിരിക്കും ഈ വാഹനം ഇന്ത്യയില്‍ എത്തുക.
ഇന്നോവ ഹൈക്രോസിന്റെ പ്ലാറ്റ്‌ഫോമില്‍ തന്നെയായിരിക്കും കൊറോള ക്രോസും എത്തുകയെന്നാണ് സൂചനകള്‍. ടൊയോട്ടയുടെ ടി.എന്‍.ജി.എ. പ്ലാറ്റ്‌ഫോമാണ് ഈ വാഹനത്തിന് അടിസ്ഥാനമൊരുക്കുന്നത്. വിദേശ നിരത്തുകളിലും മറ്റും 1.8 ലിറ്റര്‍ എന്‍ജിനുകളിലാണ് കൊറോള ക്രോസ് എത്തുന്നതെങ്കില്‍ ഇന്ത്യയില്‍ 2.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും ഹൈബ്രിഡ് സംവിധാനവുമായിരിക്കും ഈ വാഹനത്തില്‍ നല്‍കുകയെന്നാണ് പ്രതീക്ഷിക്കുന്നത്. വീല്‍ബേസില്‍ വിദേശ മോഡലുകളെക്കാള്‍ 150 എം.എം. അധിക വീല്‍ബേസ് പ്രതീക്ഷിക്കാം.
ടൊയോട്ടയുടെ വിദേശ രാജ്യങ്ങളില്‍ എത്തിച്ചിട്ടുള്ള എസ്.യു.വിയായ റേവ്4-ല്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ഡിസൈനിലായിരിക്കും കൊറോള ഇന്ത്യയില്‍ എത്തുക. പുതുമയുള്ള ഡിസൈനില്‍ ഒരുങ്ങിയിട്ടുള്ള ഗ്രില്ല്, എല്‍.ഇ.ഡി. ഡേ ടൈം റണ്ണിങ്ങ് ലൈറ്റ്, വീതി കുറഞ്ഞ ഹെഡ്ലൈറ്റ് എന്നിവയാണ് മുന്‍വശത്തെ അലങ്കരിക്കുന്നത്. ബ്ലാക്ക് ക്ലാഡിങ്ങ് നല്‍കിയുള്ള ബോഡി കളര്‍ ബംമ്പര്‍, എല്‍ഇഡ് ടെയ്ല്‍ലാമ്പ്, ലൈറ്റുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ക്രോമിയം സ്ട്രിപ്പ് എന്നിവയാണ് പിന്‍വശത്തുള്ളത്.
പ്രീമിയം ലുക്കുള്ള ഇന്റീരിയറായിരിക്കും കൊറോള ക്രോസിന്റെ അകത്തളത്തെ വേറിട്ടതാക്കുന്നത്. ഡ്യുവല്‍ ടോണ്‍ ലെതര്‍ ആവരണമുള്ള ഡാഷ്ബോഡും ഡോര്‍ പാനലും, ഒമ്പത് ഇഞ്ച് വലിപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ്ങ് വീല്‍ എന്നിവയായിരിക്കും ഫീച്ചറുകള്‍. മൂന്നാം നിരയില്‍ നല്‍കുന്ന സീറ്റുകളായിരിക്കും ഇന്റീരിയറില്‍ അധികമായി സ്ഥാനം പിടിക്കുക.m

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

No comments:

Post a Comment