Thursday, March 9, 2023

ഡല്‍ഹിയ്ക്ക് 2 പുതിയ മന്ത്രിമാര്‍, വിദ്യാഭ്യാസ മന്ത്രിയായി അതിഷി, സൗരഭ് ഭരദ്വാജിന് ആരോഗ്യ വകുപ്പ്.

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●
ഡല്‍ഹി ഭരിയ്ക്കുന്ന ആം ആദ്മി സര്‍ക്കാരില്‍ വന്‍ മാറ്റങ്ങള്‍.  അതിഷി മർലീന ഡൽഹിയുടെ പുതിയ വിദ്യാഭ്യാസ മന്ത്രിയായി ചുമതലയേറ്റു. അതേസമയം ആരോഗ്യ വകുപ്പിന്‍റെ ചുമതല പാര്‍ട്ടി വക്താവ് സൗരഭ് ഭരദ്വാജിനാണ് നല്‍കിയിരിയ്ക്കുന്നത്. 
അതിഷി മർലീനയും  സൗരഭ് ഭരദ്വാജും ഡൽഹി ലെഫ്റ്റനന്‍റ്  ഗവർണർ വികെ സക്‌സേനയുടെ മുന്‍പില്‍ സത്യവാചകം ചൊല്ലി അധികാരമേറ്റു. അതിഷിയ്ക്ക് വിദ്യാഭ്യാസ വകുപ്പിന് പുറമെ പിഡബ്ല്യുഡി, ഇലക്‌ട്രിസിറ്റി, ടൂറിസം വകുപ്പ് എന്നിവയുടെ ചുമതലയുമുണ്ട്. അതേസമയം, ആരോഗ്യത്തിനൊപ്പം ജല-വ്യവസായ നഗരവികസന വകുപ്പിന്‍റെ ചുമതലയും സൗരഭ് ഭരദ്വാജിന് നൽകിയിട്ടുണ്ട്.
ഡല്‍ഹി മദ്യ നയ അഴിമതി അന്വേഷണം നേരിടുന്ന മുന്‍ ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയ അഴിയ്ക്കുള്ളിലായതോടെയാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ ചുമതല അതിഷിയ്ക്ക് ലഭിച്ചത്. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കുടുങ്ങി സത്യെന്ദര്‍ ജയിന്‍ മാസങ്ങളായി  ജയിലിലാണ്. ഇരുവരും ഫെബ്രുവരി 28 ന് മന്ത്രിസഭയില്‍ നിന്നും രാജി വച്ചിരുന്നു.  
 നടത്തിയെന്നാരോപിച്ച് ഫെബ്രുവരി 26നാണ് സിസോദിയയെ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻCBI) അറസ്റ്റ് ചെയ്തത്. സിസോദിയ മാർച്ച് 20 വരെ ജുഡീഷ്യൽ കസ്റ്റഡിയില്‍ തുടരും. സിബിഐക്ക് ശേഷം ഇപ്പോള്‍ സിസോദിയ ഇപ്പോള്‍ ED-യുടെ ചോദ്യം ചെയ്യല്‍ നേരിടുകയാണ്. 
അതിഷിയ്ക്കും സൗരഭ് ഭരദ്വാജിനും മന്ത്രി സ്ഥാനം നല്‍കുന്നതിനുള്ള ശുപാര്‍ശ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അടുത്തിടെ ഡൽഹി എൽജി വികെ സക്‌സേനയ്ക്ക് നല്‍കിയിരുന്നു. മാർച്ച് 9 ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ഇരുവരും മാർച്ച് 17 മുതൽ ആരംഭിക്കുന്ന ഡൽഹി നിയമസഭയുടെ ബജറ്റ് സമ്മേളനത്തിൽ മന്ത്രിമാരായി പങ്കെടുക്കുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

No comments:

Post a Comment