©️ അറിവിന്റെ ലോകം
*_👇To join this group👇_*
●▬▬▬▬▬▬▬▬▬▬▬▬▬●
സർക്കാർ ജീവനക്കാരുടെ പണിമുടക്കിനെതിരെ ഹൈക്കോടതിയുടെ വിമര്‍ശനം. പണിമുടക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി വേണം. പണിമുടക്കുന്നവര്‍ക്ക് ശമ്പളത്തിന് അര്‍ഹതയില്ലെന്നും കോടത് വ്യക്തമാക്കി.
സംയുക്ത ട്രേഡ് യൂണിയനുകള്‍ 2022ല്‍ ആഹ്വാനം ചെയ്ത 48 മണിക്കൂര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ജീവനക്കാരെ തടയണമെന്നാവശ്യപ്പെട്ടുളള ഹര്‍ജി തീര്‍പ്പാക്കവേയാണ് കോടതി ഇങ്ങനെ അഭിപ്രായപ്പെട്ടത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്.
സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്ക് പൂര്‍ണ്ണമായും നിയമവിരുദ്ധമാണ്. പണി മുടക്കുന്നവര്‍ക്ക് ശമ്പളം നല്‍കിയാല്‍ സര്‍ക്കാര്‍ പണിമുടക്കിനെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി. സര്‍വീസ് ചട്ടം റൂള്‍ 86 പ്രാകാരം പണിമുടക്ക് നിയമവിരുദ്ധമാണെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
2019 ജനുവരി എട്ട്, ഒന്‍പത് തീയ്യതികളില്‍ കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ജീവനക്കാര്‍ പണിമുടക്ക് നടത്തിയിരുന്നു. അന്ന് ഡയസ്‌നോണ്‍ പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. എന്നാല്‍ പിന്നീട് ഹൈക്കോടതി നിര്‍ദ്ദേശം പ്രകാരം സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിക്കുകയായിരുന്നു.
ഈ സംഭവത്തിന് ശേഷം പണിമുടക്കിനെതിരെ ധാരാളം പൊതുതാല്‍പര്യ ഹര്‍ജികളില്‍ കോടതിയിലെത്തുന്ന സ്ഥിതിയുണ്ടായിരുന്നു. ഇത്തരത്തില്‍ തിരുവനന്തപുരം സ്വദേശി ചന്ദ്രചൂഡന്‍ നായര്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ദ്ദേശം.
*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*
*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*
*"അറിവിന്റെ ലോകം" ത്തിന്റെ ഭാഗമാകുവാനായി ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*
*1.👇🏻@WhatsApp👇🏻*
*Group 26 👇*
*Group 24 👇*
*2.👇@Telegram👇*
*_3.👇facebook Page👇_*
https://www.facebook.com/All.In.One.Kit
_*Admin panel✍*_
[ _An Informative Group Of network_ ...]
No comments:
Post a Comment