Tuesday, January 10, 2023

സർക്കാർ ഉദ്യോഗസ്ഥർക്ക് നാലാം ശനി അവധിയാക്കുന്ന കാര്യത്തിൽ തീരുമാനം ഇന്ന്.

©️ അറിവിന്റെ ലോകം
*_👇To join this group👇_*

●▬▬▬▬▬▬▬▬▬▬▬▬▬●

ചീഫ് സെക്രട്ടറി വിളിച്ച് ചേർക്കുന്ന യോഗത്തിലാണ് തീരുമാനമെടുക്കുക. സർക്കാർ ഇന്ന് സർവീസ് സംഘടനകളുടെ യോഗം വിളിച്ചിട്ടുണ്ട്. നാലാം ശനി അവധി ദിവസമാക്കാൻ തന്നെയാണ് സർക്കാർ ആലോചന. ഇതിനായി രാവിലെത്തെയും വൈകുന്നേരത്തെയും സമയക്രമത്തിൽ മാറ്റം വരും. സർവീസ് സംഘടനകളുടെ അഭിപ്രായം പരിഗണിച്ചായിരിക്കും. ഇക്കാര്യത്തിൽ തീരുമാനം കൈക്കൊള്ളുക. ഇന്നത്തെ ആശ്രിത നിയമനവുമായി ബന്ധപ്പെട്ട ചർച്ചകളും നടക്കും.

കേന്ദ്ര സർക്കാർ മാതൃകയിൽ ശനി,ഞായർ ദിവസങ്ങളിൽ പുതിയൊരു പ്രവൃത്തിദിന രീതിയാണ് സർക്കാർ ആലോചിക്കുന്നത്. രണ്ടാം ശനിയാഴ്ചയാണ് നേരത്തെ തന്നെ അവധിയാണ്. നാല് ശനിയാഴ്ചകളിലും അവധി നൽകാനുള്ള ശ്രമത്തിന്റെ ആദ്യപടിയെന്നോണമാണ് ഈ നീക്കം. ഭരണ പരിഷ്‌കാര കമ്മീഷൻ അത്തരമൊരു നിർദേശം നൽകിയിരുന്നു. അതിന്റെ ഭാഗമായാണ് നാലാം ശനിയാഴ്ച അവധി നൽകാനുള്ള ആലോചന നടക്കുന്നത്.

നാലാം ശനി അവധി നൽകിയാൽ സർക്കാരിന് സാമ്പത്തിക ലാഭമുണ്ടാകുമെന്നാണ് വിലയിരുത്തൽ. ഓഫീസ് ആവശ്യങ്ങൾക്കായി വരുന്ന അതിഭീമമായ ഇന്ധന ചെലവ്, വൈദ്യുതി ചെലവ്, വെള്ളം എന്നിവ ലാഭിക്കാമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. നാലാം ശനി അവധി നൽകിയാൽ പ്രവൃത്തി സമയത്തിൽ മാറ്റം വരുത്തി ജോലി സമയം ക്രമീകരിക്കും. നിലവിലെ 10.15 മുതൽ 5.15 വരെയുള്ള സമയക്രമം ശുപാർശ നടപ്പിലാക്കിയാൽ ഒരു മണിക്കൂർ വർദ്ധിപ്പിച്ച് രാവിലെ 9.15 മുതൽ 5.15 വരെയായി ക്രമീകരിക്കും.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

No comments:

Post a Comment