ആദ്യം, സസ്യാഹാരത്തിന്റെ അടിസ്ഥാനകാര്യങ്ങള്‍ മനസ്സിലാക്കണം. പ്രോട്ടീന്‍, കൊഴുപ്പ്, മറ്റ് പോഷകങ്ങള്‍ എന്നിവയുടെ വിവിധ സ്രോതസ്സുകളെ കുറിച്ച് പഠിക്കുക. ബീന്‍സ്, പയര്‍, ടോഫു, അണ്ടിപ്പരിപ്പ് എന്നിവയാണ് സസ്യ-അധിഷ്ഠിത പ്രോട്ടീന്‍ ഉറവിടങ്ങള്‍. ആരോഗ്യകരമായ കൊഴുപ്പ് അവോക്കാഡോ, നട്സ് എന്നിവയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. പഴങ്ങളും പച്ചക്കറികളും വിറ്റാമിനുകളുടെയും ധാതുക്കളുടെയും മികച്ച ഉറവിടങ്ങളാണ്.
സസ്യാഹാര ഭക്ഷണത്തിലേക്ക് മാറാനുള്ള എളുപ്പവഴികളിലൊന്ന്, എല്ലാ മൃഗ ഉല്‍പ്പന്നങ്ങളും ഒറ്റയടിക്ക് നിര്‍ത്താന്‍ ശ്രമിക്കുന്നതിനുപകരം കൂടുതല്‍ സസ്യാധിഷ്ഠിത ഭക്ഷണം നിങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തി നോണ്‍ വെജ് ഭക്ഷണങ്ങള്‍ കുറച്ചുകൊണ്ടുവരിക എന്നതാണ്. പുതിയ ഭക്ഷണരീതിയുമായി പൊരുത്തപ്പെടാനും നിങ്ങളുടെ ശരീരത്തിന് ആവശ്യമായ എല്ലാ പോഷകങ്ങളും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ഇത് നിങ്ങളെ സഹായിക്കും. പശുവിന്‍ പാലിന് പകരം ബദാം പാല്‍ അല്ലെങ്കില്‍ സാധാരണ ചീസിന് പകരം വെഗാന്‍ ചീസ് എന്നിവങ്ങനെ നോണ്‍ വെജ് ഭക്ഷണങ്ങള്‍ക്ക് പകരമുള്ളവ ഉപയോഗിക്കാനും ശ്രമിക്കാവുന്നതാണ്.
ലഘുഭക്ഷണമായി പഴങ്ങളും പച്ചക്കറികളും കഴിക്കാം. ഇടയ്ക്കിടെ പഴങ്ങളും പച്ചക്കറികളും കഴിച്ചാല്‍ വിശപ്പുണ്ടാകില്ല. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നതില്‍ നിന്നും ആരോഗ്യകരമല്ലാത്ത ഭക്ഷണം കഴിക്കുന്നതില്‍ നിന്നും നിങ്ങളെ തടയും. കൃത്യമായ ഡയറ്റ് പ്ലാന്‍ പിന്തുടരേണ്ടത് പ്രധാനമാണ്. ശരീരത്തിന് ആവശ്യമായ പോഷകങ്ങളും ധാതുക്കളും ലഭിക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുക.
No comments:
Post a Comment