©️ അറിവിന്റെ ലോകം
*_👇To join this group👇_*
●▬▬▬▬▬▬▬▬▬▬▬▬▬●
പെട്ടെന്ന് മുടി നരച്ചുതുടങ്ങുന്നത് ആളുകളുടെ ആത്മവിശ്വാസത്തെ ബാധിക്കുന്ന സംഗതിയാണ്. പ്രായം കൂടുമ്പോള്‍ മുടി നരയ്ക്കുന്നത് സ്വഭാവികമാണെങ്കിലും ചെറുപ്പത്തിലേയുള്ള മുടി നരയെ പലര്‍ക്കും ഉള്‍ക്കൊളളാന്‍ കഴിയില്ല. കുട്ടികളില്‍ വരെ ഇന്ന് മുടി നരയ്ക്കുന്നത് കണ്ടു വരുന്നുണ്ട്.
ഇത് പലരിലും ടെന്‍ഷനും ആളുകളോട് ഇടപെടുന്നതില്‍ ബുദ്ധിമുട്ടും സൃഷ്ടിക്കുന്നുണ്ട്. ഇത്തരത്തിലുള്ള മുടി നരക്കലിന് കാരണങ്ങള്‍ പലതാണ്. അമിത സമ്മര്‍ദ്ദം, പോഷകാഹാരക്കുറവ്, പാരമ്പര്യം, പുരുഷ ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണ്‍ കൂടുന്നത് എന്നിവയും മുടി നരയ്ക്കാനുള്ള വിവിധ കാരണങ്ങളാണ്. അകാലനര അകറ്റാന്‍ ചില മാര്‍ഗങ്ങള്‍ അറിഞ്ഞിരിക്കാം.
നെല്ലിക്ക- ഉണങ്ങിയ നെല്ലിക്ക രാത്രി മുഴുവന്‍ കുതിര്‍ത്തു വയ്ക്കുക. ഈ വെള്ളം ഉപയോഗിച്ച് തല കഴുകുന്നത് ശീലമാക്കാം. ഇത് ഒരു പ്രകൃതിദത്ത കണ്ടീഷണറായി പ്രവര്‍ത്തിക്കുകയും മുടിയുടെ ആരോഗ്യം സംരംക്ഷിക്കുകയും ചെയ്യും.
പ്രോട്ടീന്‍- നരയെ തടയാന്‍ ശരീരത്തില്‍ പ്രോട്ടീന്‍ ആവശ്യമായ അളവില്‍ ഉണ്ടായിരിക്കണം. ധാന്യങ്ങള്‍, പയര്‍വര്‍ഗ്ഗങ്ങള്‍, ബീന്‍സ്, ചിക്കന്‍, മുട്ട, മത്സ്യം എന്നിവ ഭക്ഷണത്തില്‍ ധാരാളം ഉള്‍പ്പെടുത്തുക.
പ്രതീകാത്മക ചിത്രം|Photo:canva.com
ജങ്ക്ഫുഡ് ഒഴിവാക്കാം- കൃത്രിമ പ്രിസര്‍വേറ്റീവുകളും അജിനോമോട്ടോയും നിറഞ്ഞ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ദഹനവ്യവസ്ഥയെ മാത്രമല്ല മുടിയുടെ ആരോഗ്യത്തെയും ഹാനികരമായി ബാധിക്കും. അതിനാല്‍ ഇത്തരം ഭക്ഷണങ്ങള്‍ നിര്‍ബന്ധമായും ഒഴിവാക്കാം.
മാനസിക സമ്മര്‍ദ്ദം- മാനസിക സമ്മര്‍ദ്ദം കൂടുന്നത് മുടി പെട്ടന്ന് മുടി നരയ്ക്കുന്നതിന് കാരണമാകും. അതിനാല്‍ അമിത സമ്മര്‍ദ്ദം ഒഴിവാക്കി മനസിനെ സ്വസ്ഥമായി വെക്കാന്‍ ശ്രമിക്കുക. അത് ആരോഗ്യത്തോടൊപ്പം മുടിയുടെ ആരോഗ്യവും സംരംക്ഷിക്കും.
പ്രതീകാത്മക ചിത്രം|Photo:canva.com
ആന്റിഓക്‌സിഡന്റുകള്‍-മുടി വളര്‍ച്ചക്കും നര ഒഴിവാക്കാനും ആന്റിഓക്‌സിഡന്റുകള്‍ വളരെ ആവശ്യമാണ്. അതിനായി ധാരാളം പച്ചക്കറികളും പഴങ്ങളുടെ ജ്യൂസുകളും നിങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. ഇവയില്‍ ആവശ്യത്തിന് ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. മുടി വളര്‍ച്ചയെ ത്വരിതപ്പെടുത്തുകയും ഇത് ചെയ്യും.
*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*
*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*
*"അറിവിന്റെ ലോകം" ത്തിന്റെ ഭാഗമാകുവാനായി ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*
*1.👇🏻@WhatsApp👇🏻*
*Group 26 👇*
*Group 24 👇*
*2.👇@Telegram👇*
*_3.👇facebook Page👇_*
https://www.facebook.com/All.In.One.Kit
_*Admin panel✍*_
[ _An Informative Group Of network_ ...]
No comments:
Post a Comment