©️ അറിവിന്റെ ലോകം
*_👇To join this group👇_*
●▬▬▬▬▬▬▬▬▬▬▬▬▬●
ഭോപ്പാല്‍ വാതകദുരന്തത്തിന്റെ ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതില്‍ വിധി പറഞ്ഞ് സുപ്രീംകോടതി. യൂണിയന്‍ കാര്‍ബൈഡ് കോര്‍പ്പറേഷന്റെ പിന്തുടര്‍ച്ചക്കാരായ സ്ഥാപനങ്ങളില്‍ നിന്ന് 7,844 കോടി രൂപ അധിക നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള കേന്ദ്രത്തിന്റെ ഹര്‍ജിയിലാണ് സുപ്രീംകോടതി വിധി പറഞ്ഞത്. കമ്പനിയുമായി കേസില്‍ ഒത്തുതീര്‍പ്പ് ഉണ്ടാക്കിയതാണെന്നും 30 വര്‍ഷത്തിന് ശേഷം സര്‍ക്കാരിന് കൂടുതല്‍ നഷ്ടപരിഹാരം ആവശ്യപ്പെടാന്‍ കഴിയില്ലെന്നും സുപ്രീംകോടതി വിധിച്ചു. ഒരിക്കല്‍ ഒത്തുതീര്‍പ്പാക്കിയ കേസ് വീണ്ടും പുന:പരിശോധിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, അഭയ് എസ് ഒക, വിക്രം നാഥ്, ജെ കെ മഹേശ്വരി എന്നിവരായിരുന്നു ബെഞ്ചിലെ മറ്റ് അംഗങ്ങള്‍. ഇത്തരം ഹര്‍ജികളില്‍ വിധി പറയുമ്പോള്‍ കോടതി ചില മര്യാദകള്‍ പാലിക്കണമെന്നും ബെഞ്ച് നിരീക്ഷിച്ചു.
”ഈ കേസില്‍ കക്ഷികള്‍ തമ്മില്‍ ഒത്തുതീര്‍പ്പുണ്ടാക്കുകയും കോടതി അത് അംഗീകരിക്കുകയും ചെയ്തതാണ്. ഇപ്പോള്‍ ഞങ്ങള്‍ക്ക് ആ കേസ് പുന:പരിശോധിക്കാന്‍ കഴിയില്ല. ഞങ്ങളുടെ അധികാരപരിധിയെക്കുറിച്ച് നിങ്ങള്‍ മനസ്സിലാക്കേണ്ടതുണ്ട് എന്നാണ് ബെഞ്ച് നിരീക്ഷിച്ചത്. ഈ കേസിലെ നിരവധി ചോദ്യങ്ങള്‍ ഇപ്പോഴും ഉത്തരമില്ലാതെ തുടരുകയാണെന്നും കോടതി പറഞ്ഞു.
1984ലാണ് സംഭവം നടന്നതെന്നും ഏകദേശം അഞ്ച് വര്‍ഷം കഴിഞ്ഞ് 1989ല്‍ അതില്‍ ഒത്തുതീര്‍പ്പുണ്ടായെന്നും ജസ്റ്റിസ് ഖന്ന, അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കിട്ടരമണിയെ അറിയിച്ചു. ഇപ്പോള്‍ സംഭവത്തില്‍ നിസാര പരിക്കുകള്‍ സംഭവിച്ചവര്‍ക്കു പോലും 1000 കോടി രൂപയാണ് കേന്ദ്രം ആവശ്യപ്പെടുന്നത്. ഇത്തരം ആളുകളെക്കുറിച്ച് സര്‍ക്കാരും സര്‍ക്കാര്‍ സംഘടനകളും ഇപ്പോഴാണോ അറിഞ്ഞതെന്നും കോടതി ചോദിച്ചു. താന്‍ ഈ വിഷയത്തില്‍ ഐസിഎംആര്‍ ശാസ്ത്രജ്ഞരുമായി സംസാരിച്ചെന്നെന്നും സംഭവവുമായി ബന്ധപ്പെട്ട അസുഖങ്ങളുടെയും വൈകല്യങ്ങളുടെയും കാര്യത്തില്‍ ഉത്തരം ലഭിക്കാത്ത നിരവധി ചോദ്യങ്ങള്‍ ഉണ്ടെന്നും ആര്‍ വെങ്കിട്ടരമണി പറഞ്ഞു.
1992 നും 2004 നും ഇടയില്‍, ഭോപ്പാല്‍ ദുരന്തത്തിലെ ഇരകള്‍ക്ക് 1,549 കോടി രൂപ റിസര്‍വ് ബാങ്ക് വഴി നല്‍കിയിട്ടുണ്ടെന്നും 2004 ന് ശേഷം ഏകദേശം 1,517 കോടി രൂപ നഷ്ടപരിഹാരമായി നല്‍കിയിട്ടുണ്ടെന്നും അറ്റോര്‍ണി ജനറല്‍ അറിയിച്ചു.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*
*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*
*"അറിവിന്റെ ലോകം" ത്തിന്റെ ഭാഗമാകുവാനായി ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*
*1.👇🏻@WhatsApp👇🏻*
*Group 26 👇*
*Group 24 👇*
*2.👇@Telegram👇*
*_3.👇facebook Page👇_*
https://www.facebook.com/All.In.One.Kit
_*Admin panel✍*_
[ _An Informative Group Of network_ ...]
No comments:
Post a Comment