Wednesday, January 11, 2023

ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം സ്വന്തമാക്കി രാജമൗലിചിത്രം ആർആർആർ

©️ അറിവിന്റെ ലോകം
*_👇To join this group👇_*

●▬▬▬▬▬▬▬▬▬▬▬▬▬●

2023-ലെ മികച്ച ഗാനത്തിനുള്ള പുരസ്‌കാരമാണ് ‘നാട്ടു നാട്ടു’ എന്ന ഗാനം കരസ്ഥമാക്കിയത്. പുരസ്‌കാരം പ്രഖ്യാപിച്ചതിന് പിന്നാലെ വൻ ആഘോഷമാണ് ഇന്റർനെറ്റ് ലോകത്ത് നടക്കുന്നത്.

സമൂഹ മാദ്ധ്യമങ്ങളിലൂടെ അനവധി ആരാധകരാണ് ആർആർആർ ഗ്രൂപ്പിന് അഭിനന്ദനങ്ങൾ അറിയിക്കുന്നത്. പുരസ്‌കാരം ലഭിച്ചതിൽ തങ്ങളും പങ്കുചേരുന്നുണ്ടെന്നും വളരെ മികവുറ്റ ചിത്രമാണെന്നും പുരസ്‌കാരത്തിന് അർഹിക്കുന്നുണ്ടെന്നും ആരാധകർ കുറിച്ചു. ഇന്ത്യൻ സിനിമാ ചരിത്രത്തിലെ നാഴികകല്ലാകാൻ ആർആർആറിന് കഴിഞ്ഞെന്നും ഇനിയും ഇത്തരം മികച്ച ചിത്രങ്ങളും ഗാനങ്ങളും ഉണ്ടാകട്ടെയെന്നും ഒരു ഉപയോക്താവ് ട്വിറ്ററിൽ കുറിച്ചു. ഗാനത്തിന്റെ വീഡിയോ ഉൾപ്പെടെ പങ്ക് വെച്ചാണ് അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചത്. 111 മില്യൺ ആളുകളാണ് ഇതുവരെ നാട്ടു നാട്ടു ഗാനത്തിന്റെ വീഡിയോ യൂട്യൂബിലൂടെ കണ്ടത്.

സിനിമ ഇറങ്ങുന്നതിന് മുൻപ് തന്നെ നാട്ടു നാട്ടു എന്ന് തുടങ്ങുന്ന ഗാനം വലിയ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. പ്രശസ്ത സംഗീത സംവിധായകൻ എം എം കീരവാണിയുടെ സംവിധാനത്തിൽ കലഭൈരവയും രാഹുൽ സിപ്ലിങ്ങുമാണ് ഗാനം ആലപിച്ചത്. രാം ചരൺ,ജൂനിയർ എൻ.ടി.ആർ എന്നിവരാണ് ഗാനത്തിൽ തകർത്ത് അഭിനയിച്ചത്. ഇന്ത്യയ്‌ക്ക് വലിയൊരു വിജയമായി മാറിയിരിക്കുകയാണ് പുരസ്‌കാരം. രാജ്യത്ത് മാത്രമല്ല മറ്റ് രാജ്യങ്ങളിലും നാട്ടു നാട്ടു വമ്പൻ ഹിറ്റാണ്.

എ.ആർ റഹ്‌മാന് 2008-ൽ ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം ലഭിച്ചിരുന്നു. നീണ്ട 14 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ആർആർആർലൂടെ ചരിത്രം വീണ്ടും ആവർത്തിക്കുന്നത്. സ്ലംഡോഗ്  മില്യണർ എന്ന ചിത്രത്തിലെ സംഗീതത്തിനാണ് എ.ആർ റഹ്‌മാന് പുരസ്‌കാരം ലഭിച്ചത്.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

No comments:

Post a Comment