Friday, January 6, 2023

ജപ്പാനെ പിന്തള്ളി ഇന്ത്യ; ലോകത്തിലെ മൂന്നാമത്തെ വലിയ വാഹന വിപണി

©️ അറിവിന്റെ ലോകം
*_👇To join this group👇_*

●▬▬▬▬▬▬▬▬▬▬▬▬▬●

ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ വാഹന വിപണിയെന്ന റിപ്പോർട്ട്. സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്‌ചറേഴ്‌സിന്റെ കണക്കനുസരിച്ച്, 2022 ജനുവരി മുതൽ നവംബർ വരെയുള്ള കാലയളവിൽ ഇന്ത്യയിൽ ആകെ 4.13 ദശലക്ഷം പുതിയ വാഹനങ്ങൾ ഡെലിവറി ചെയ്യപ്പെട്ടതായി നിക്കി ഏഷ്യ റിപ്പോർട്ട് ചെയ്യുന്നു.  ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ മാരുതി സുസുക്കിയുടെ വിൽപ്പന മൊത്തം 4.25 ദശലക്ഷം യൂണിറ്റിലെത്തി.
രാജ്യത്തെ വാണിജ്യ വാഹന കമ്പനികളുടെ നാലാം പാദത്തിലെ വിൽപ്പന കണക്കുകൾ കൂടി പുറത്തു വരുന്നതോടെ ഇന്ത്യയിലെ വാഹന വില്പനയുടെ എണ്ണം  ഇനിയും ഉയരുമെന്ന് റിപ്പോർട്ട്. ടാറ്റ മോട്ടോഴ്‌സും മറ്റ് വാഹന നിർമ്മാതാക്കളും അവരുടെ വർഷാവസാന ഫലങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
ആഗോള വാഹന വിപണിയിൽ 2021-ൽ ചൈന 26.27 ദശലക്ഷം വാഹനങ്ങൾ വിറ്റഴിച്ചു. 15.4 ദശലക്ഷം വാഹനങ്ങളുമായി യുഎസ് രണ്ടാം സ്ഥാനത്തും 4.44 ദശലക്ഷം യൂണിറ്റുകളുമായി ജപ്പാൻ രണ്ടാം സ്ഥാനത്തും എത്തിയിരുന്നു. 
സമീപ വർഷങ്ങളിൽ ഇന്ത്യയുടെ വാഹന വിപണിയിൽ വമ്പൻ മുന്നേറ്റം ഉണ്ടായതായി നിക്കി ഏഷ്യ റിപ്പോർട്ട് ചെയ്യുന്നു. 2018-ൽ ഏകദേശം 4.4 ദശലക്ഷം വാഹനങ്ങൾ ഇന്ത്യയിൽ വിറ്റഴിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ  2019-ൽ ഇതിൽ അല്പം കുറവ് വന്നു. ബാങ്ക് ഇതര മേഖലയെ ബാധിച്ച വായ്പാ പ്രതിസന്ധിയെ തുടർന്ന് 4 ദശലക്ഷം യൂണിറ്റിൽ താഴെയായി 2019 ലെ വില്പന.
2020-ൽ കൊവിഡ് മഹാമാരി കാരണം ലോക്ക്ഡൗൺ ആരംഭിച്ചപ്പോൾ വാഹന വിൽപ്പന 3 ദശലക്ഷം യൂണിറ്റിന് താഴെയായി കുറഞ്ഞു. എന്നാൽ 2021-ൽ വിൽപ്പന വീണ്ടും ഉയർന്ന് 4 ദശലക്ഷം യൂണിറ്റിലേക്ക് എത്തി. ഹൈബ്രിഡ് വാഹനങ്ങൾ ഉൾപ്പെടെയുള്ള ഗ്യാസോലിൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന വാഹനങ്ങളാണ് കഴിഞ്ഞ വർഷം ഇന്ത്യയിൽ വിറ്റത്തിൽ ഭൂരിഭാഗവും.  മാരുതി സുസുക്കിയ്‌ക്കൊപ്പം ടാറ്റ മോട്ടോഴ്‌സും മറ്റ് ഇന്ത്യൻ വാഹന നിർമ്മാതാക്കളും കഴിഞ്ഞ വർഷം വിൽപ്പന വളർച്ച കൈവരിച്ചു.
ജപ്പാൻ ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷന്റെയും ജപ്പാൻ ലൈറ്റ് മോട്ടോർ വെഹിക്കിൾ ആൻഡ് മോട്ടോർസൈക്കിൾ അസോസിയേഷന്റെയും കണക്കുകൾ പ്രകാരം ജപ്പാനിൽ, കഴിഞ്ഞ വർഷം 4,201,321 വാഹനങ്ങൾ വിറ്റഴിച്ചു, 2021 നെ അപേക്ഷിച്ച് 5.6 ശതമാനം കുറവാണിത്. 

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

No comments:

Post a Comment