Friday, January 13, 2023

ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കില്ല; വീട്ടില്‍ തയ്യാറാക്കാം സ്വാദിഷ്ടമായ മയോണൈസ്

©️ അറിവിന്റെ ലോകം
*_👇To join this group👇_*

●▬▬▬▬▬▬▬▬▬▬▬▬▬●
ഭക്ഷ്യവിഷബാധയേറ്റുള്ള മരണങ്ങള്‍ വീണ്ടും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ മയോണൈസ് വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുകയാണ്. പച്ചമുട്ട ചേര്‍ത്തുള്ള മയോണൈസ് ഭക്ഷ്യവിഷബാധയുണ്ടാക്കാനുള്ള സാധ്യതയുള്ളതിനാല്‍ സംസ്ഥാനത്ത് ഇതിന് നിരോധനമേര്‍പ്പെടുത്തിയിരിക്കുകയാണ്. അതേസമയം, മുട്ട ഉപയോഗിക്കണമെന്ന് നിര്‍ബന്ധമുള്ളവര്‍ക്ക് പാസ്ചറൈസ് ചെയ്ത മുട്ട ഉപയോഗിക്കാമെന്ന് നിര്‍ദേശമുണ്ട്. മുട്ട ചേര്‍ക്കാതെ രുചികരമായതും ആരോഗ്യപ്രദവുമായ മയോണൈസ് വീട്ടില്‍ തന്നെ തയ്യാറാക്കാന്‍ കഴിയും.
ആവശ്യമുള്ള സാധനങ്ങള്‍
ഫ്രഷ് ക്രീം -അര കപ്പ്
പാല്‍ - രണ്ട് ടീസ്പൂണ്‍
എണ്ണ -മുക്കാല്‍ കപ്പ്
കടുക് പേസ്റ്റ് -അര ടീസ്പൂണ്‍
ഉപ്പ് -ആവശ്യത്തിന്
ആപ്പിള്‍ സിഡര്‍ വിനേഗര്‍-2 ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
കുഴിയുള്ള ഒരു വലിയ പാത്രമെടുക്കുക. ഇതിലേക്ക് ഫ്രഷ് ക്രീമും പാലും ചേര്‍ക്കുക. ഇത് ഒരു ബീറ്റര്‍ ഉപയോഗിച്ച് നന്നായി മൃദുവാകുന്നത് വരെ ബീറ്റ് ചെയ്‌തെടുക്കുക. ഇതിലേക്ക് എണ്ണ കുറേശ്ശെയായി ചേര്‍ത്ത് വീണ്ടും നന്നായി ബീറ്റ് ചെയ്തു കൊടുക്കുക. ശേഷം കടുക് പേസ്റ്റും വിനാഗിരിയും ചേര്‍ത്ത് കൊടുക്കുക. നന്നായി കുറുകിവരുന്നത് വരെ ബീറ്റ് ചെയ്‌തെടുക്കാം. ശേഷം ഉപയോഗിക്കാം.
ആപ്പിള്‍ സിഡേര്‍ വിനേഗറില്‍ പ്രൊബയോട്ടിക് അടങ്ങിയിരിക്കുന്നതിനാല്‍ ആരോഗ്യപ്രദമാണ്. ആപ്പിൾ സിഡേർ വിനേഗറിന് പകരം സാദാ വിനാഗിരിയും ഉപയോഗിക്കാം.
ഫ്രഷ് ക്രീമിനു പകരമായി കശുവണ്ടി പേസ്റ്റും വീഗന്‍ ഡയറ്റ് പിന്തുടരുന്നവര്‍ക്ക് പാലിന് പകരമായി സോയ മില്‍ക്കും ചേര്‍ത്തും കൂടുതല്‍ ആരോഗ്യപ്രദമായ മയൊണൈസ് തയ്യാറാക്കാം.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

No comments:

Post a Comment