©️ അറിവിന്റെ ലോകം
*_👇To join this group👇_*
●▬▬▬▬▬▬▬▬▬▬▬▬▬●
ചരിത്രത്തിലാദ്യമായി നിയസഭയിലെ സ്പീക്കര്‍ പാനല്‍ വനിതാ എംഎല്‍എമാരെ മാത്രം ഉള്‍പ്പെടുത്തി നാമനിര്‍ദേശം ചെയ്തു. മുന്‍ സ്പീക്കര്‍ എംബി രാജേഷ് മന്ത്രിപദത്തിലേക്കും എഎന്‍ ഷംസീര്‍ സ്പീക്കര്‍ കസേരയിലേക്കും മാറിയതോടെ ഇന്ന് ചേര്‍ന്ന നിയമസഭാ സമ്മേളനം രസകരമായ കാഴ്ചകള്‍ക്ക് കൂടി വേദിയായി. പ്രസംഗം അവസാനിപ്പിക്കാന്‍ ഷംസീര്‍, എംബി രാജേഷിന് നിര്‍ദേശം നല്‍കിയതും ന്യായീകരണം പറഞ്ഞ് രാജേഷ് പ്രസംഗം നീട്ടിക്കൊണ്ട് പോയതും നിയമസഭയില്‍ ചിരി പടര്‍ത്തി.
സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും ഇല്ലാത്ത സമയങ്ങളില്‍ സഭ നിയന്ത്രിക്കാനുള്ള പാനലിലാണ് ചരിത്രത്തിലാദ്യമായി വനിത എംഎല്‍എമാരെ മാത്രം ഉള്‍പ്പെടുത്തിയത്. യു പ്രതിഭയും, സികെ ആശയും കെകെ രമയും പാനലില്‍ ഉള്‍പ്പെട്ടു.
സഭാ നാഥനായുള്ള എഎന്‍ ഷംസീറിന്റെ ആദ്യദിവസം കൊതുകം നിറഞ്ഞതായിരുന്നു. സമയപരിധി വിട്ട് സംസാരിക്കുമ്പോഴും, മാസ്‌ക് ശരിയായി ധരിക്കാത്തതിന് പോലും ഷംസീറിനെ ശകാരിച്ചിരുന്ന മുന്‍ സ്പീക്കര്‍ എംബി രാജേഷിന്റെ പ്രസംഗമായിരുന്നു സഭയില്‍ ചിരി പടര്‍ത്തിയത്. നിയമനവിവാദത്തില്‍ പ്രസംഗിക്കവെ ചെയറിനെ അഭിസംബോധന ചെയ്യാന്‍ മുന്‍ സ്പീക്കര്‍ക്ക് പുതിയ സ്പീക്കര്‍ നിര്‍ദേശം നല്‍കി.
പ്രസംഗം നീണ്ടതോടെ വീണ്ടും സ്പീക്കറുടെ ഇടപെടല്‍ വന്നു. സമയത്തിന്റെ കാര്യത്തില്‍ കണിശക്കാരനായ മുന്‍സ്പീക്കര്‍ ന്യായീകരണം നിരത്തി പ്രസംഗം തുടര്‍ന്നു. അതേസമയം റോള്‍ മാറ്റം സംഭവിച്ചുവെന്നായിരുന്നു വ്യത്യസ്ത അനുഭവത്തെ കുറിച്ച് രണ്ടാളുടെയും പ്രതികരണം.
*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*
*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*
*"അറിവിന്റെ ലോകം" ത്തിന്റെ ഭാഗമാകുവാനായി ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*
*1.👇🏻@WhatsApp👇🏻*
*Group 26 👇*
*Group 24 👇*
*2.👇@Telegram👇*
*_3.👇facebook Page👇_*
https://www.facebook.com/All.In.One.Kit
_*Admin panel✍*_
[ _An Informative Group Of network_ ...]
No comments:
Post a Comment