Thursday, December 8, 2022

സംസ്ഥാനത്ത് ചെങ്കണ്ണ് റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ രോഗപ്പകര്‍ച്ച ഒഴിവാക്കാന്‍ ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്.

©️ അറിവിന്റെ ലോകം
*_👇To join this group👇_*

●▬▬▬▬▬▬▬▬▬▬▬▬▬●
സംസ്ഥാനത്ത് ചെങ്കണ്ണ് റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ രോഗപ്പകര്‍ച്ച ഒഴിവാക്കാന്‍ ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്.ശ്രദ്ധിക്കാതെയിരുന്നാല്‍ സങ്കീര്‍ണമാകും. മറ്റു ചില നേത്ര രോഗങ്ങള്‍ക്കും ഇതേ ലക്ഷണങ്ങളായതിനാല്‍ ചെങ്കണ്ണ് ഉണ്ടാകുമ്ബോള്‍ സ്വയംചികിത്സ പാടില്ലെന്നും നേത്രരോഗ വിദഗ്ദ്ധന്റെ സേവനം തേടണമെന്നും മന്ത്രി വീണാജോര്‍ജ് അറിയിച്ചു. സര്‍ക്കാര്‍ ആശുപത്രികളില്‍ ചെങ്കണ്ണിനുള്ള ചികിത്സ ലഭ്യമാണ്. ആശാവര്‍ക്കര്‍മാരും ജെ.പി.എച്ച്‌.എന്‍മാരും വീടുകളിലെത്തി ചെങ്കണ്ണിന്റെ വിവരങ്ങളും ശേഖരിക്കുന്നുണ്ട്.

രോഗം ബാധിച്ചാല്‍ സാധാരണ 5 മുതല്‍ 7 ദിവസം വരെയും സങ്കീര്‍ണമായാല്‍ 21ദിവസം വരെയും നീണ്ടുനില്‍ക്കാം. രോഗമുള്ള കുട്ടികളെ സ്‌കൂളില്‍ വിടരുത്. കുട്ടികളുള്‍പ്പെടെ എല്ലാവരും രോഗം ഭേദമാകുന്നതുവരെ വീട്ടില്‍ വിശ്രമിക്കണം.

രോഗ ലക്ഷണങ്ങള്‍

കണ്ണ് ചുവപ്പ്

അമിത കണ്ണുനീര്‍

കണ്‍പോളകളില്‍ വീക്കം

ചൊറിച്ചില്‍

പഴുപ്പ്

രാവിലെ എഴുന്നേല്‍ക്കുമ്ബോള്‍ പഴുപ്പ് കാരണം കണ്ണ് തുറക്കാന്‍ പ്രയാസം

കരുതലോടെ പകര്‍ച്ച ഒഴിവാക്കാം

രോഗമുള്ള വ്യക്തി ഉപയോഗിക്കുന്ന സാധനങ്ങളില്‍ രോഗാണു സാദ്ധ്യതയുള്ളതിനാല്‍ ഇവ സ്‌പര്‍ശിച്ചാല്‍ രോഗാണുക്കള്‍ കണ്ണിലെത്താം. രോഗം ബാധിച്ച വ്യക്തികളില്‍ നിന്നും അകലം പാലിക്കണം. രോഗി ഉപയോഗിക്കുന്ന പേന, പേപ്പര്‍, പുസ്തകം, തൂവാല, സോപ്പ്, മുതലായവ മറ്റുള്ളവര്‍ ഉപയോഗിക്കരുത്. ഇടയ്ക്കിടയ്ക്ക് സോപ്പും വെള്ളവും ഉപയോഗിച്ച്‌ കൈ കഴുകണം. വീട്ടില്‍ ചെങ്കണ്ണ് ബാധിച്ചവരുണ്ടെങ്കില്‍ കുട്ടികള്‍ക്ക് രോഗം ബാധിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

No comments:

Post a Comment