©️ അറിവിന്റെ ലോകം
*_👇To join this group👇_*
●▬▬▬▬▬▬▬▬▬▬▬▬▬●
ലോകകപ്പ് ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ക്ക് നാളെ തുടക്കം. ലാറ്റിനമേരിക്കന്‍ ശക്തികളായ അര്‍ജന്റീനയും ബ്രസീലും നാളെയിറങ്ങും.തുടക്കത്തിലേറ്റ തിരിച്ചടിയില്‍ നിന്നും ഉയര്‍ത്തെഴുന്നേറ്റ അര്‍ജന്റീന. നായകന്‍ ലയണല്‍ മെസ്സിയുടെ ഫോമിലാണ് ടീമിന്റെ കുതിപ്പ്. തോല്‍വിക്ക് ശേഷമുള്ള ഓരോ മത്സരവും അര്‍ജന്റീനയ്ക്ക് നോക്കൗട്ട് പോലെയായിരുന്നു. മെക്സിക്കോയെയും പോളണ്ടിനെയും വീഴ്ത്തി ഓസീസ് മലയും താണ്ടിയാണ് അര്‍ജന്റീനയുടെ വരവ്. ഇതുവരെ തോല്‍ക്കാതെയെത്തുന്ന നെതര്‍ലന്‍ഡ്സ് അര്‍ജന്റീനയ്ക്ക് കടുത്ത വെല്ലുവിളിയാകും. ഗോള്‍ വഴങ്ങുന്നതിലെ പിശുക്ക് വാന്‍ഗാളിന്റെ കുട്ടികള്‍ തുടര്‍ന്നാല്‍ മെസ്സിപട വിയര്‍ക്കും.
കിരീടപ്പോരാട്ടത്തില്‍ ഏറ്റവും സാധ്യത കല്‍പ്പിക്കപ്പെടുന്ന ബ്രസീല്‍ നെയ്മറുടെ തിരിച്ചുവരവോടെ ഇരട്ടി ആത്മവിശ്വാസത്തിലാണ്. സ്ട്രൈക്കര്‍മാരെല്ലാം കഴിഞ്ഞ മത്സരത്തില്‍ ഗോള്‍ കണ്ടെത്തി. കഴിഞ്ഞ ലോകകപ്പിലെ റണ്ണറപ്പുകളായ ക്രൊയേഷ്യ, ജപ്പാനെതിരെ ഷൂട്ടൌട്ട് കടമ്ബ കടന്നാണ് വരുന്നത്. ഫ്രീകിക്കുകളും കോര്‍ണറുകളും ഗോളാക്കിയ മാറ്റുന്നതാണ് ക്രൊയേഷ്യയുടെ കരുത്ത്. ബ്രസീലിനെ തളയ്ക്കാന്‍ എന്ത് പദ്ധതിയാണ് ക്രൊയേഷ്യന്‍ കാമ്ബില്‍ ഒരുങ്ങുകയെന്നതും ശ്രദ്ധേയമാകും.
*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*
*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*
*"അറിവിന്റെ ലോകം" ത്തിന്റെ ഭാഗമാകുവാനായി ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*
*1.👇🏻@WhatsApp👇🏻*
*Group 26 👇*
*Group 24 👇*
*2.👇@Telegram👇*
*_3.👇facebook Page👇_*
https://www.facebook.com/All.In.One.Kit
_*Admin panel✍*_
[ _An Informative Group Of network_ ...]
No comments:
Post a Comment