Monday, December 5, 2022

കമ്പ്യൂട്ടറിന്റെ പ്രോസസ്സർ ഉണ്ടാക്കാൻ മണൽ ഉപയോഗിക്കുമോ???

©️ അറിവിന്റെ ലോകം
*_👇To join this group👇_*

●▬▬▬▬▬▬▬▬▬▬▬▬▬

കമ്പ്യൂട്ടറിന്റെ മർമ്മ പ്രധാന ഭാഗമാണ് CPU എന്ന് വിളിക്കുന്ന സെൻട്രൽ പ്രോസസ്സിംഗ് യൂണിറ്റ്. ലളിതമായി പ്രോസസർ എന്ന പേരിലും അറിയപ്പെടുന്നു. ഈ പ്രോസസ്സർ ഉണ്ടാകാൻ ഉപയോഗിക്കുന്ന ഘടകങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് മണൽ എന്നത് അറിയാമോ??? എന്നാൽ ശരിയാണ്.. ശുദ്ധമായ മണൽ നമ്മുടെ ഈ പ്രൊസസ്സറുകൾ നിർമ്മിക്കുന്നതിനായി ഉപയോഗിക്കുന്നു. മണലിൽ അടങ്ങിയിരിക്കുന്ന സിലിക്കൺ ആണ് ഇതിന് കാരണം. മണലിൽ സിലിക്കൺ ഡൈ ഓക്സൈഡ് (SiO2) എന്ന അവസ്ഥയിൽ സ്ഥിതിചെയ്യുന്ന ഇവ വൈദ്യുതി കടത്തിവിടാൻ കഴിയുന്നവയാണ്. അസംസ്കൃത മണൽ ശേഖരിച്ച് സിലിക്കൺ വേർതിരിച്ചുകഴിഞ്ഞാൽ, വേണ്ടാത്ത വസ്തുക്കൾ പുറന്തള്ളുകയും ഒന്നിലധികം ഘട്ടങ്ങളിലൂടെ സിലിക്കൺ ശുദ്ധീകരിക്കുകയും ചെയ്യുന്നു. തത്ഫലമായി പരിശുദ്ധമായ സിലിക്കൺ ആറ്റങ്ങൾ നിർമ്മിക്കപ്പെടുന്നു. ശുദ്ധീകരിച്ച സിലിക്കൺ പിന്നീട് ഉരുക്കുകയും ഇതിൽ നിന്ന് സിലിണ്ടർ ഷേപ്പിലുള്ള സിലിക്കൺ സ്തൂപം ഉണ്ടാക്കുകയും ചെയ്യുന്നു. ഇൻ‌ഗോട്ട് എന്നാണ് ഇതിനെ വിളിക്കുന്നത്. ഇന്റൽ നിർമ്മിക്കുന്ന ഒരു ഇൻ‌ഗോട്ടിന് ഏകദേശം 100 കിലോഗ്രാം ഭാരം വരും ഇതിന് 99.9999 ശതമാനം സിലിക്കൺ പ്യൂരിറ്റി ഉണ്ടാകും. പിന്നീട് ഇൻ‌ഗോട്ടിനെ സ്ലൈസിംഗ് ഘട്ടത്തിലേക്ക് നീക്കുന്നു, സ്ലൈസ് ചെയ്ത് കിട്ടുന്ന സിലിക്കൺ ഡിസ്ക്കുകളെ, വേഫറുകൾ എന്ന് വിളിക്കുന്നു

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

No comments:

Post a Comment