©️ അറിവിന്റെ ലോകം
*_👇To join this group👇_*
●▬▬▬▬▬▬▬▬▬▬▬▬▬●
കുട്ടികള്‍ക്ക് എപ്പോഴും പോഷക ഗുണമുള്ള ഭക്ഷണങ്ങള്‍ തന്നെ നല്‍കാന്‍ ശ്രമിക്കുക. പല ഘടകങ്ങള്‍ കുട്ടികളിലെ ബുദ്ധി വികാസത്തെ സഹായിക്കുന്നുണ്ട്.ഇതില്‍ ശാരീരികവും മാനസികവുമായി ഘടകങ്ങളുണ്ട്. കുട്ടികളിലെ മസ്തിഷ്‌ക വളര്‍ച്ചയെ സഹായിക്കുന്ന പല ഘടകങ്ങളുമുണ്ട്. ഇതില്‍ ഭക്ഷണങ്ങള്‍ക്ക് പ്രധാനമായ പങ്കുണ്ട്. കുട്ടികളുടെ ബുദ്ധിവികാസത്തിന് നല്‍കേണ്ട ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്നതാണ് താഴേ പറയുന്നത്…
കുട്ടികള്‍ക്ക് നിര്‍ബന്ധമായും നല്‍കേണ്ട ഒരു ഭക്ഷണമാണ് മുട്ട. ഇത് പ്രോട്ടീന്‍ സമ്ബുഷ്ടമാണ്. ഇതിലെ കൊളീന്‍ എന്ന സംയുക്തം കുട്ടികളുടെ തലച്ചോര്‍ വികാസത്തിന് സഹായിക്കുന്നത്.
പാലാണ് മറ്റൊരു ഭക്ഷണം. പാല്‍ അലര്‍ജിയില്ലാത്ത കുട്ടികളെങ്കില്‍ നിര്‍ബന്ധമായും ദിവസവും ഒരു നേരമെങ്കിലും പാല്‍ നല്‍കുക തന്നെ വേണം. ഇതില്‍ പ്രോട്ടീനും ധാരാളം വൈറ്റമിനുകളുമെല്ലാം തന്നെ അടങ്ങിയിട്ടുമുണ്ട്.
മറ്റൊരു ഭക്ഷണമാണ് ഓട്സ്. ഇത് പൊതുവേ മുതിര്‍ന്നവര്‍ കഴിയ്ക്കുന്നതു ഭക്ഷണമാണ്. എന്നാല്‍ കുട്ടികള്‍ക്കും ഏറെ ഗുണകരമായ ഒന്നാണിത്. ഇതില്‍ ധാരാളം പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്, സിങ്ക്, മിനറലുകള്‍, വൈറ്റമിനുകള്‍ എന്നിവ ഏറെ നല്ലതാണ്. ഇതു പോലെ ബെറികള്‍ ഏറെ നല്ലതാണ്.
ഇലക്കറികളില്‍ ധാരാളം പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. തലച്ചോര്‍ വികാസത്തെ സഹായിക്കുന്ന ഫോളിക് ആസിഡ് അടക്കമുള്ള ഘടകങ്ങള്‍ ഇലക്കറിയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.
പഴങ്ങളും പച്ചക്കറികളു കുട്ടിക്ക് ഊര്‍ജ്ജം, വിറ്റാമിനുകള്‍, ആന്റി ഓക്‌സിഡന്റുകള്‍, നാരുകള്‍, വെള്ളം എന്നിവ നല്‍കുന്നു. ഹൃദ്രോഗം, പക്ഷാഘാതം, ചില അര്‍ബുദങ്ങള്‍ തുടങ്ങിയ രോഗങ്ങള്‍ ഉള്‍പ്പെടെയുള്ള രോഗങ്ങളില്‍ നിന്ന് കുട്ടിയെ സംരക്ഷിക്കാന്‍ ഈ പോഷകങ്ങള്‍ സഹായിക്കുന്നു.
മത്സ്യം, ചിക്കന്‍, മുട്ട, ബീന്‍സ്, പയര്‍, ചെറുപയര്‍, പരിപ്പ് എന്നിവ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങളില്‍ ഉള്‍പ്പെടുന്നു. കുട്ടിയുടെ വളര്‍ച്ചയ്ക്കും പേശികളുടെ വളര്‍ച്ചയ്ക്കും ഈ ഭക്ഷണങ്ങള്‍ പ്രധാനമാണ്.
*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*
*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*
*"അറിവിന്റെ ലോകം" ത്തിന്റെ ഭാഗമാകുവാനായി ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*
*1.👇🏻@WhatsApp👇🏻*
*Group 26 👇*
*Group 24 👇*
*2.👇@Telegram👇*
*_3.👇facebook Page👇_*
https://www.facebook.com/All.In.One.Kit
_*Admin panel✍*_
[ _An Informative Group Of network_ ...]
No comments:
Post a Comment