Thursday, December 15, 2022

കലാശപ്പോരില്‍ നിലവിലെ ചാമ്ബ്യന്മാരായ ഫ്രാന്‍സും അര്‍ജന്റീനയും ഏറ്റുമുട്ടും.

©️ അറിവിന്റെ ലോകം
*_👇To join this group👇_*

●▬▬▬▬▬▬▬▬▬▬▬▬▬●
ഖത്തര്‍ ലോകകപ്പിന്റെ കലാശപ്പോരില്‍ നിലവിലെ ചാമ്ബ്യന്മാരായ ഫ്രാന്‍സും അര്‍ജന്റീനയും ഏറ്റുമുട്ടും. ലോകകപ്പില്‍ അവിശ്വസനീയകുതിപ്പ് നടത്തിയ മൊറോക്കോയെയാണ് സെമിയില്‍ ഫ്രാന്‍സ് മടക്കിയത്.മറുപടിയില്ലാത്ത രണ്ടുഗോളിനായിരുന്നു ജയം. തിയോ ഹെര്‍ണാണ്ടസും കോളോ മുവാനിയും ലക്ഷ്യംകണ്ടു. 1962ല്‍ ബ്രസീലിനുശേഷം കിരീടം നിലനിര്‍ത്തുകയാണ് ഫ്രാന്‍സിന്റെ ലക്ഷ്യം. നാലാം തവണയാണ് ഫ്രാന്‍സ് ഫൈനലിലെത്തുന്നത്. 1998ലും 2018ലും ജേതാക്കളായി. 2006ല്‍ റണ്ണറപ്പായിരുന്നു.

സെമിയില്‍ ക്രൊയേഷ്യയെ മൂന്ന് ഗോളിന് തോല്‍പ്പിച്ചാണ് അര്‍ജന്റീന ഫൈനലിലെത്തിയത്. ഫൈനലിനുശേഷം വിരമിക്കുമെന്ന് മെസിയുടെ വെളിപ്പെടുത്തി. മുപ്പത്തഞ്ചുകാരന്റെ അഞ്ചാംലോകകപ്പാണ്. സെമിയില്‍ ക്രൊയേഷ്യക്കെതിരെ നേടിയതടക്കം ലോകകപ്പില്‍ ആകെ 11 ഗോളായി മെസിക്ക്. ഇക്കുറി അഞ്ച്. ലോകകപ്പില്‍ കൂടുതല്‍ ഗോള്‍നേടിയ അര്‍ജന്റീനക്കാരനായി. ഗബ്രിയേല്‍ ബാറ്റിസ്റ്റ്യൂട്ടയെയാണ് മറികടന്നത്. കൂടുതല്‍ ലോകകപ്പ് മത്സരങ്ങള്‍ കളിച്ച റെക്കോഡിന് (-25) ഒപ്പമെത്താനും സാധിച്ചു.

ലോകകപ്പില്‍ ഇന്നും നാളെയും കളിയില്ല. 17ന് മൂന്നാംസ്ഥാനക്കാരെ നിര്‍ണയിക്കുന്ന ലൂസേഴ്സ് ഫൈനലും 18ന് ഫൈനലും. ലോകകപ്പ് ചരിത്രത്തില്‍ 12 തവണ യൂറോപ്യന്‍ ടീമാണ് ജേതാക്കളായത്. ഒമ്ബതുതവണ ലാറ്റിനമേരിക്കന്‍ ടീമിന് കപ്പ് കിട്ടി.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

No comments:

Post a Comment